തോൽപിക്കാനാവില്ല മക്കളെ..! മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി വിജയിച്ചു; 1,71,038 വോട്ടിന്‍റെ ഭൂരിപക്ഷം; 4038 വോട്ടുകൾ നേടി നോട്ട നാലാം സ്ഥാനത്ത്

jfg
തിരൂർ: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കു ജയം. 1,71,038 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയം. 5,15,325 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്. ഇടുപക്ഷ സ്ഥാനാർഥി എം.ബി. ഫൈസലിനു 3,44,287 വോട്ട് നേടാനെ സാധിച്ചുള്ളു. എൻഡിഎ സ്ഥാനാർഥി എൻ. ശ്രീപ്രകാശ് 65,662 വോട്ടു നേടിയത്. 4038 വോട്ടുകൾ ലഭിച്ച നോട്ട നാലാം സ്ഥാനത്തെത്തി.

ആദ്യം മുതൽ ലീഡ് ഉയർത്തി തുടങ്ങിയ കുഞ്ഞാലിക്കുട്ടി വോട്ടെണ്ണൽ നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യമാണ് പുലർത്തിയിരുന്നത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് വിജയിച്ചത്. ഇതിൽ വള്ളികുന്നും കൊണ്ടോട്ടിയിലും തുടക്കത്തിൽ എൽഡിഎഫാണ് ലീഡ് ചെയ്തെങ്കിലും പിന്നീട് പിന്നോട്ട് പോകുകയായിരുന്നു.

Related posts