ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും രക്ഷയില്ല ! മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്; നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടി…

ഇലക്ട്രിക് വാഹനങ്ങള്‍ക്കും മേല്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ രജിസ്ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്‍കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരം വാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇത്തരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ് ഇങ്ങനെ… അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ റെജിസ്‌ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്‍കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി ശ്രദ്ധയില്‍…

Read More