‘ആദ്യം എനിക്ക് അത്ഭുതമാണ് തോന്നിയത്. കാരണം എനിക്ക് ഒരിക്കല്‍ അറിയാമായിരുന്ന ഹാര്‍ദിക് അതായിരുന്നില്ല ! ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി ! പാണ്ഡ്യയെ തള്ളി മുന്‍ കാമുകി എല്ലി അവ്‌റാമും രംഗത്ത്

കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന ടോക് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അടുത്ത തിരിച്ചടി. സ്വീഡിഷ് നടിയും മോഡലും ഹാര്‍ദിക്കിന്റെ മുന്‍ കാമുകിയുമായ എല്ലി അവ്രാമും ഹര്‍ദിക്കിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ‘ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതേ ഉള്ളൂ. ഈ വിഷയത്തെ കുറിച്ച് ചോദിച്ചുകൊണ്ട് നിരവധി മാധ്യമ പ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ എനിക്ക് ലഭിക്കുകയുണ്ടായി. അവരെന്താണ് ചോദിക്കുന്നത് എന്നെനിക്ക് ആദ്യം മനസിലായില്ല. പിന്നീട് ചില വീഡിയോസ് ഒക്കെ ഞാന്‍ കണ്ടു. വളരെ വിഷമം തോന്നി. ‘ആദ്യം എനിക്ക് അത്ഭുതമാണ് തോന്നിയത്. കാരണം എനിക്ക് ഒരിക്കല്‍ അറിയാമായിരുന്ന ഹാര്‍ദിക് അതായിരുന്നില്ല. എന്നാലും ജനങ്ങള്‍ ഇത്തരം പെരുമാറ്റങ്ങളോട് പ്രതികരിച്ചു തുടങ്ങിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത്തരം മനോഭാവങ്ങള്‍ ശരിയല്ലെന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയമായി,’ എല്ലി ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ലഭിച്ച…

Read More