വീണ്ടും എല്‍നിനോ ഭീതി ! അടുത്ത വര്‍ഷം കാലാവസ്ഥയിലുണ്ടാവുന്നത് വലിയ മാറ്റങ്ങള്‍; പ്രളയവും വരള്‍ച്ചയും ഉണ്ടാവുമെന്ന് പുതിയ റിപ്പോര്‍ട്ട്…

സൂറിച്ച്: അടുത്തവര്‍ഷം ലോകത്തെ കാലാവസ്ഥയില്‍ കാതലയായ മാറ്റം ഉണ്ടാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. എല്‍നിനോ പ്രതിഭാസം വീണ്ടും എത്തുമെന്നാണ് വിവരം. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. 2019 ഫെബ്രുവരി മാസം മുതല്‍ ഈ പ്രതിഭാസം ആരംഭിക്കുമെന്നും. ഇത് ലോകത്തിന്റെ ചിലഭാഗങ്ങളില്‍ പേമാരിക്കും പ്രളയത്തിനും കാരണമാകുമെന്നും, ചില സ്ഥലങ്ങളില്‍ കടുത്ത വരള്‍ച്ചയുണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. പസഫിക്ക് സമുദ്രത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങളെയാണ് എല്‍നിനോ എന്ന് പറയാറ് വര്‍ഷങ്ങള്‍ക്കിടയിലാണ് ഈ കാലാവസ്ഥ പ്രതിഭാസം സംഭവിക്കാറ്. ഇതിന് മുന്‍പ് 2015-2016 കാലത്ത് എല്‍നിനോ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് മണ്‍സൂണ്‍ രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു ഇത്. അതേ സമയം ഗള്‍ഫ് മേഖല പോലുള്ള വരണ്ടുണങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയും ഈ പ്രതിഭാസം സൃഷ്ടിച്ചിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ ബഹിര്‍ഗമനം മൂലം ഭൂമിയുടെ ശരാശരി താപനില സ്വഭാവികമായി തന്നെ വര്‍ധിക്കുകയാണ്.ഈ സാഹചര്യത്തില്‍ എല്‍നിനോ…

Read More