പ്രളയകാലത്ത് ജീവന്‍ പണയം വച്ച് മുപ്പത്തഞ്ചോളം ജീവനുകള്‍ രക്ഷിച്ച അനിയന് വിലയായി നല്‍കേണ്ടി വന്നത് സ്വന്തം കണ്ണ് ! എങ്ങനെ ചികിത്സിക്കുമെന്നറിയാതെ ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന ദരിദ്ര കുടുംബം…

മഹാപ്രളയം വിട്ടൊഴിഞ്ഞെങ്കിലും അനന്തരഫലമായുണ്ടായ ദുരിതങ്ങള്‍ ഇതുവരെ ഇപ്പോഴും നിരവധി ആളുകളെ അലട്ടുകയാണ്. പ്രളയം ബാക്കിയാക്കിയ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ഇപ്പോഴും പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുകയാണ്. സ്വന്തം ജീവനും സുരക്ഷയും പരിഗണിക്കാതെ, സഹജീവികളുടെ പ്രാണനു വേണ്ടി ഭ്രാന്തിളകിയ വെള്ളത്തിലേക്കെടുത്തു ചാടിയ എത്രയോ സാധാരണക്കാര്‍. അവരിലൊരാളാണ് 58 വയസുള്ള അനിയന്‍ എന്ന കിഴക്കേനട പുത്തന്‍പുരയ്ക്കല്‍ സദാശിവന്‍നായര്‍. പ്രളയജലത്തില്‍പ്രാണന് വേണ്ടി കേണ മുപ്പത്തഞ്ചോളം ജീവനുകളാണ് ആഴങ്ങളും കുത്തൊഴുക്കും വകവെക്കാതെ അനിയന്‍ ആശ്വാസത്തിന്റെ മറുകരയില്‍ എത്തിച്ചത്. എന്നാല്‍ ഈ സാഹസത്തിന് ആ മനുഷ്യന് കൊടുക്കേണ്ടി വന്ന വിലയോ സ്വന്തം കാഴ്ച. വലത്തേ കണ്ണില്‍ പടര്‍ന്ന ഇരുട്ട് ഇടത്തേ കണ്ണിലേക്കും വ്യാപിക്കുമോ എന്ന ആശങ്കയിലും നഷ്ടബോധമില്ലാതെ ആ സാധു മനുഷ്യന്‍ പുഞ്ചിരിക്കുന്നു. സംഭവമിങ്ങനെ…ഓഗസ്റ്റ് പതിനഞ്ചിന് അര്‍ധരാത്രിയാണ് തന്റെ വീട് വെള്ളത്തില്‍ മുങ്ങുന്നതായി കീഴ്‌ചേരി സ്വദേശിയായ സന്തോഷ് അനിയനെ ഫോണില്‍ വിളിച്ച് പറയുന്നത്. പിന്നെ…

Read More