നവംബര്‍ 26നകം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കളിമാറും ! കേന്ദ്ര സര്‍ക്കാരിനെതിരേ ഭീഷണിയുടെ സ്വരവുമായി രാകേഷ് ടികായത്ത്…

വിവാദങ്ങള്‍ക്ക് ഇടവരുത്തിയ മൂന്ന് കാര്‍ഷിക നിയമങ്ങളും നവംബര്‍ 26നകം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷക സമരത്തിന്റെ ഭാവം മാറുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ഒരുവര്‍ഷത്തോളമായി കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരായ സമരത്തിലാണ് ഒരു വിഭാഗം കര്‍ഷകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമരക്കാര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടരുകയാണ്. നവംബര്‍ 26 വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കുന്നു. നവംബര്‍ 27 മുതല്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ സമര ഭൂമിയിലേക്ക് നീങ്ങും. സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. രണ്ടുദിവസത്തിനിടെ രാകേഷ് ടിക്കായത്ത് മോദി സര്‍ക്കാരിന് നല്‍കുന്ന രണ്ടാമത്തെ താക്കീതാണിത്. മുമ്പു നല്‍കിയ മുന്നറിയിപ്പും രൂക്ഷമായ ഭാഷയിലായിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ തന്നെ നേരിടേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം രാകേഷ് ടിക്കായത്തിന്റെ…

Read More

കര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു ! സമരക്കാര്‍ മകളെ ബലാല്‍സംഗത്തിനിരയാക്കിയെന്ന പരാതിയുമായി പിതാവ്…

കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ സ്വദേശിനിയായ യുവതി കോവിഡ് ബാധിച്ചു മരിച്ചു. തന്റെ മകള്‍ ബലാല്‍സംഗത്തിനിരയായതായി പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. തിക്രിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ വന്ന യുവതിയെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ പത്തിനാണ് ബംഗാള്‍ സ്വദേശിയായ 25-കാരി കിസാന്‍ സോഷ്യല്‍ ആര്‍മി എന്ന സംഘത്തോടൊപ്പം കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തിക്രിയില്‍ എത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് യുവതിയെ ഏപ്രില്‍ 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 30-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിനുപിന്നാലെയാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. കര്‍ഷക സമരത്തെ പിന്തുണയ്ക്കാനെത്തിയ ഒരു സംഘത്തിലെ രണ്ടു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും ഇക്കാര്യം മകള്‍ ഫോണിലൂടെ പറഞ്ഞിരുന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. അതേസമയം, കോവിഡ് രോഗിയെന്ന…

Read More