പെങ്ങളെ കെട്ടിക്കാന്‍ വച്ചിരുന്ന കാശെടുത്തു ബൈക്ക് വാങ്ങി നല്‍കിയില്ല; പത്തൊമ്പതുകാരന്‍ കോടാലിക്കൈ കൊണ്ട് അച്ഛന്റെ കൈയും കാലും തല്ലിയൊടിച്ചു; സംഭവം നേരിയമംഗലത്ത്

ബൈക്ക് വാങ്ങി നല്‍കാന്‍ വിസമ്മതിച്ച പിതാവിന്റെ കൈയ്യും കാലും തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍നേരിയ മംഗലം മണിയന്‍പാറ പൊയ്ക്കാട്ടില്‍ ജോളിയുടെ മകനായ അഭിജിത്തെന്ന പത്തൊമ്പതുകാരനെയാണ് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിജിത്തിനെതിരേ നരഹത്യാ ശ്രമത്തിന് കേസെടുത്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. മുംബൈയില്‍ നിന്നും അവധിയ്ക്കു നാട്ടിലെത്തിയ 55കാരനായ ജോളിയുടെ കൈയും കാലും കോടാലിക്കൈ ഉപയോഗിച്ചാണ് അഭിജിത്ത് കഴിഞ്ഞ ദിവസം തല്ലിയൊടിച്ചത്. ബൈക്കു വേണമെന്ന ആവശ്യമുന്നയിച്ച് അഭിജിത്ത് മുമ്പും വീട്ടില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ മാതാവ് സിസിലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് അഭിജിത്തിനെ താക്കീത് ചെയ്തിരുന്നു. വര്‍ഷങ്ങളായി മുംബൈയില്‍ ടാക്‌സി ഡ്രൈവറായ ജോളി മകളുടെ വിവാഹാവശ്യത്തിനായി കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ജോളി എത്തിയതോടെ ബൈക്ക് വേണമെന്ന ആവശ്യമുന്നയിച്ച് അഭിജിത്ത് വീണ്ടും വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനിടെ മകളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങുന്നതിനായി പറമ്പിലെ ആഞ്ചിലി മരം ജോളി…

Read More