അതേ സ്ഥലം അതേ പാട്ട് ! മത തീവ്രവാദികള്‍ക്ക് ചുട്ടമറുപടിയായി എസ്എഫ്‌ഐയുടെ ഫ് ളാഷ്മോബ്; മലപ്പുറത്ത് പെണ്‍കുട്ടികള്‍ ഡാന്‍സ് ചെയ്ത അതേസ്ഥലത്തു നിന്നുള്ള ഫ് ളാഷ്മോബ് കത്തിപ്പടരുന്നു …

എയ്ഡ്‌സ് ദിനത്തില്‍ മലപ്പുറത്ത് തട്ടമിട്ട പെണ്‍കുട്ടികള്‍ നടത്തിയ ഫ് ളാഷ്മോബുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പെണ്‍കുട്ടികളെ തെറിവിളിച്ച് പല തീവ്ര മത സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒട്ടനവധി പേര്‍ ഇവരെ പിന്തുണച്ചതോടെ ഫേസ്ബുക്ക് യുദ്ധക്കളമായി മാറിയിരുന്നു.എന്നാല്‍ ഇപ്പോള്‍ തീവ്രവാദികള്‍ക്ക് ചുട്ടമറുപടിയുമായി ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ രംഗത്തെത്തിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ഫ് ളാഷ്മോബ് നടത്തിയ അതേ സ്ഥലത്തു തന്നെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഫ് ളാഷ്മോബ് നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ആദ്യ മണിക്കൂറില്‍ തന്നെ ആയിരം പേരാണ് വീഡിയോ പങ്കുവച്ചത്.

Read More

മുക്കാലാ മുക്കാബലാ ലൈല… കോളജ് വിദ്യാര്‍ഥിനികളുടെ വശ്യമായ നൃത്തം തരംഗമാവുന്നു; ഇതുവരെ കണ്ടത് ഒന്നരക്കോടിയിലധികം ആളുകള്‍

ഒഡീഷയിലെ ഒരു കോളജിലെ പെണ്‍കുട്ടികള്‍ നടത്തിയ ഫഌഷ് മോബ് യൂട്യൂബില്‍ തരംഗമാവുന്നു. കാതലന്‍ സിനിമയില്‍ പ്രഭുദേവ ചുവടുവച്ച മുക്കാലാ മുക്കാബുല ഗാനത്തോടെയായിരുന്നു പെണ്‍കുട്ടികള്‍ തുടങ്ങിയത്. പിന്നീട് കുച്ച് കുച്ച് ഹോത്തായിലെ ‘കോയി മില്‍ ഗയാ’ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പം അസാധാരണ മെയ് വഴക്കത്തോടെ നൃത്തം ചെയ്താണ് പെണ്‍കുട്ടികള്‍ അരങ്ങു തകര്‍ത്തത്. ജൂണ്‍ രണ്ടിന് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഒന്നരക്കോടിയിലധികം കാഴ്ചക്കാരുമായാണ് മുന്നേറുന്നത്. കാതലനിലെ മുക്കാലാ ഗാനത്തിന് ചുവടുവെച്ച് ഒരു പെണ്‍കുട്ടി തുടങ്ങുന്ന നൃത്തത്തിലേക്ക് ഒരു സംഘം പെണ്‍കുട്ടികള്‍ കൂടി ചേരുന്നതോടെ കാഴ്ചക്കാരായെത്തിവരും അറിയാതെ ചുവടുവെച്ച് പോകുകയാണ്. വീഡിയോയ്ക്കു ചുവട്ടില്‍ കമന്റുകളുടെ ബഹളമാണ്.

Read More