മത്തിയുടെ വയറ്റില്‍ മനുഷ്യനഖവും തലമുടിയും; ഓഖിയെ മറയാക്കി മത്സ്യവിപണിയെ തകര്‍ക്കാന്‍ മാംസലോബി മെനയുന്ന കഥകള്‍ ഇങ്ങനെ…

സുനാമി അലയടിച്ചശേഷം വ്യാപകമായ കെട്ടുകഥകളാണ് കേരളത്തിലുടനീളം പ്രചരിച്ചത്. രാവിലെ കറി വക്കാന്‍ വാങ്ങിയ മീനിന്റെ വയറ്റില്‍ സ്വര്‍ണമോതിരം, മനുഷ്യന്റെ വിരല്‍ എന്നിങ്ങനെയായിരുന്നു കഥകള്‍. ഇപ്പോള്‍ ഓഖി ദുരന്തത്തിനു ശേഷവും ഇത്തരം കഥകളുമായി പലരും രംഗത്തിറങ്ങിയിട്ടുണ്ട്. ഓഖിക്കുശേഷം വാങ്ങുന്ന മത്തിയുടെ വയറ്റില്‍വരെ മനുഷ്യനഖവും തലമുടിയുമുണ്ടെന്ന തരത്തിലാണ് കഥകള്‍ പ്രചരിക്കുന്നത്. ക്രിസ്മസ് കച്ചവടം പൊടിപൊടിക്കാന്‍ തയാറെടുക്കുന്ന മാംസലോബിയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കു പിന്നില്‍. ഇത്തരം തള്ളലുകള്‍ ചെറുതല്ലാത്ത രീതിയില്‍ മത്സ്യവിപണിയെ ബാധിക്കുന്നുമുണ്ട്. മാസങ്ങള്‍ക്കു മുമ്പ്, ”ഇറച്ചിക്കോഴിക്ക് അര്‍ബുദം” എന്ന കള്ളപ്രചാരണമുണ്ടായപ്പോള്‍ കൂട്ടുനിന്ന മത്സ്യലോബിയാണ് ഇപ്പോള്‍ ഓഖിയില്‍ വിയര്‍ക്കുന്നത് എന്നതു മറുവശം. ക്രിസ്മസ്, ഈസ്റ്റര്‍ കാലങ്ങളില്‍ പരസ്പരം പാരയും മറുപാരയും പണിയുന്നത് ഇറച്ചി, മത്സ്യ ലോബികളുടെ പതിവാണ്. സുനാമി ദുരന്തത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ച മീനാണു വില്‍പ്പനയ്ക്ക് എത്തുന്നതെന്നായിരുന്നു അന്നത്തെ പ്രചാരണം. മീനിന്റെ വായില്‍ മോതിരം കണ്ടെത്തി, വിരല്‍ കണ്ടെത്തി എന്നിങ്ങനെ കഥകള്‍ പ്രചരിച്ചതോടെ…

Read More