ഇ​വി​ടെ കൊ​ണ്ടു വാ​ടാ ! ഓ​ര്‍​ഡ​ര്‍ ചെ​യ്ത് ഭ​ക്ഷ​ണ​വു​മാ​യി പ​റ​ന്ന ഡ്രോ​ണി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ വ​ട്ട​മി​ട്ട് കാ​ക്ക;​വീ​ഡി​യോ വൈ​റ​ല്‍…

ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ ക​മ്പ​നി​ക​ള്‍ ഇ​പ്പോ​ള്‍ ഡ്രോ​ണു​ക​ള്‍ വ​ഴി​യും ഭ​ക്ഷ​ണം ഉ​പ​ഭോ​ക്താ​വി​ന് എ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ​ണം കൊ​ണ്ടു പോ​കു​ന്ന ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ന്‍​ബെ​റ​യി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക ഡ്രോ​ണി​നെ ആ​ക്ര​മി​യ്ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​യ്ക്കു​ക​യാ​ണ്. ഭ​ക്ഷ​ണ​വു​മാ​യി പ​റ​ന്ന ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബെ​ന്‍ റോ​ബ​ര്‍​ട്ട്‌​സ് എ​ന്ന ഉ​പ​ഭോ​ക്താ​വാ​ണ് ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. ഭ​ക്ഷ​ണം എ​ത്താ​നാ​യി കാ​ത്തി​രി​യ്ക്കു​മ്പോ​ഴാ​ണ് ബെ​ന്‍ ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​യ്ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​തോ​ടെ ബെ​ന്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു. കൊ​ക്ക് കൊ​ണ്ട് കൊ​ത്തി ആ​ക്ര​മി​ച്ച ശേ​ഷം ഡ്രോ​ണി​ന്റെ പി​ന്‍ ഭാ​ഗ​ത്ത് കാ​ക്ക തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. കാ​ക്ക ആ​ക്ര​മി​ച്ച​തോ​ടെ വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​ത്. വ​ള​രെ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടെ​ങ്കി​ലും ഉ​പ​ഭോ​ക്താ​വി​ന് ഭ​ക്ഷ​ണ പാ​ക്കേ​ജ് അ​വ​സാ​നം ഡ്രോ​ണ്‍ എ​ത്തി​യ്ക്കു​ക ത​ന്നെ ചെ​യ്തു. ” കാ​ക്ക​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ല്‍,…

Read More

കസ്റ്റമര്‍ ഓര്‍ഡര്‍ റദ്ദാക്കിയതില്‍ മനംനൊന്ത് പൊട്ടിക്കരഞ്ഞ് ഡെലിവറി ബോയ് ! ചങ്കു തകര്‍ക്കുന്ന വീഡിയോ കാണാം…

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഇന്ന് രാജ്യത്തിന്റെ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണ്. ഒരല്‍പം വൈകിയാല്‍ ഡെലിവറി ഏജന്റുമാരോട് കയര്‍ക്കുന്നവരും നമ്മുടെ ഇടയിലൂണ്ട്. അവരുടെ ഭാഗം ചിന്തിക്കാനോ വൈകിയതിന്റെ കാരണം തേടാനോ പോലും പലപ്പോഴും തയ്യാറാകില്ല. നമ്മുടെ വിശപ്പു മാത്രമാകും നമുക്ക് വലുത്. മഴയും വെയിലുമേറ്റ് നമ്മുക്ക് ഭക്ഷണവുമായെത്തുന്ന പലരുടെയും ജീവിതകഥ വേദന നിറഞ്ഞതാവും.അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരന്റെ കരച്ചിലാണ് സോഷ്യല്‍ മീഡിയയില്‍ വിങ്ങലാകുന്നത്. ഇന്തോനേഷ്യയിലാണ് സംഭവം. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് വിഡിയോയില്‍ കാണുന്ന ഡെലിവറി ഏജന്റ്. ഓജോളില്‍ നിന്ന് ദിവസം ഒരു ഓര്‍ഡര്‍ പോലും ദാര്‍ട്ടോയ്ക്ക് ആ ദിവസം കിട്ടിയിരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ഒരേ ഒരു ഓര്‍ഡര്‍ ഏറ്റെടുത്ത് സ്വന്തം കയ്യിലെ പണം മുടക്കി സാധനം വാങ്ങി. എത്തിക്കാനൊരുങ്ങിയപ്പോള്‍ ഉപഭോക്താവ് ഓര്‍ഡര്‍ റദ്ദാക്കി. ദു:ഖം താങ്ങാനാകാതെ ദാര്‍ട്ടോ റോഡിലിരുന്ന്…

Read More