130 കി​ലോ വ​രെ ഭാ​ര​മു​ള്ള ഒ​രാ​ള്‍​ക്ക് 25 കി​ലോ​മീ​റ്റ​ര്‍ സു​ഖ​മാ​യി യാ​ത്ര ചെ​യ്യാം ! പൈ​ല​റ്റി​ന്റെ ആ​വ​ശ്യ​മി​ല്ല;​രാ​ജ്യ​ത്തെ ആ​ദ്യ യാ​ത്രാ ഡ്രോ​ണ്‍; വീ​ഡി​യോ കാ​ണാം…

രാ​ജ്യ​ത്തെ ആ​ദ്യ യാ​ത്രാ ഡ്രോ​ണ്‍ വി​ക​സി​പ്പി​ച്ച് സ്റ്റാ​ര്‍​ട്ട് അ​പ്പ് ക​മ്പ​നി. പൈ​ല​റ്റി​ന്റെ സ​ഹാ​യ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന ഡ്രോ​ണ്‍ നാ​വി​ക​സേ​ന​യ്ക്ക് വേ​ണ്ടി​യാ​ണ് സ്വ​കാ​ര്യ ക​മ്പ​നി വി​ക​സി​പ്പി​ച്ച​ത്. ഒ​രു യാ​ത്ര​ക്കാ​ര​ന്‍ അ​ട​ക്കം 130 കി​ലോ ഭാ​രം വ​രെ വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് ഡ്രോ​ണ്‍. സാ​ഗ​ര്‍ ഡി​ഫ​ന്‍​സ് എ​ന്‍​ജി​നീ​യ​റി​ങ് ക​മ്പ​നി​യാ​ണ് നാ​വി​ക​സേ​ന​യ്ക്ക് വേ​ണ്ടി ഡ്രോ​ണ്‍ വി​ക​സി​പ്പി​ച്ച​ത്. 130 കി​ലോ ഭാ​ര​വു​മാ​യി 25 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രെ സ​ഞ്ച​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് വ​രു​ണ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഡ്രോ​ണി​ന്. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ എ​യ​ര്‍ ആം​ബു​ല​ന്‍​സ് ആ​യി ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ ബാ​ബ​ര്‍ പ​റ​യു​ന്നു. ആ​കാ​ശ​ത്ത് വ​ച്ച് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ വ​ന്നാ​ല്‍ യാ​ത്ര​ക്കാ​ര​നെ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കാ​ന്‍ വേ​ണ്ട സാ​ങ്കേ​തി​ക​വി​ദ്യ ഇ​തി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പാ​ര​ച്യൂ​ട്ട് സ്വ​മേ​ധ​യാ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ധ​മാ​ണ് ഇ​തി​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം വ​രു​ണ​യു​ടെ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സാ​ക്ഷി​യാ​യി​രു​ന്നു. ഇ​തി​ന്റെ ദൃ​ശ്യം…

Read More

ഇ​വി​ടെ കൊ​ണ്ടു വാ​ടാ ! ഓ​ര്‍​ഡ​ര്‍ ചെ​യ്ത് ഭ​ക്ഷ​ണ​വു​മാ​യി പ​റ​ന്ന ഡ്രോ​ണി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ വ​ട്ട​മി​ട്ട് കാ​ക്ക;​വീ​ഡി​യോ വൈ​റ​ല്‍…

ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ ക​മ്പ​നി​ക​ള്‍ ഇ​പ്പോ​ള്‍ ഡ്രോ​ണു​ക​ള്‍ വ​ഴി​യും ഭ​ക്ഷ​ണം ഉ​പ​ഭോ​ക്താ​വി​ന് എ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ​ണം കൊ​ണ്ടു പോ​കു​ന്ന ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ന്‍​ബെ​റ​യി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക ഡ്രോ​ണി​നെ ആ​ക്ര​മി​യ്ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​യ്ക്കു​ക​യാ​ണ്. ഭ​ക്ഷ​ണ​വു​മാ​യി പ​റ​ന്ന ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബെ​ന്‍ റോ​ബ​ര്‍​ട്ട്‌​സ് എ​ന്ന ഉ​പ​ഭോ​ക്താ​വാ​ണ് ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. ഭ​ക്ഷ​ണം എ​ത്താ​നാ​യി കാ​ത്തി​രി​യ്ക്കു​മ്പോ​ഴാ​ണ് ബെ​ന്‍ ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​യ്ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​തോ​ടെ ബെ​ന്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു. കൊ​ക്ക് കൊ​ണ്ട് കൊ​ത്തി ആ​ക്ര​മി​ച്ച ശേ​ഷം ഡ്രോ​ണി​ന്റെ പി​ന്‍ ഭാ​ഗ​ത്ത് കാ​ക്ക തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. കാ​ക്ക ആ​ക്ര​മി​ച്ച​തോ​ടെ വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​ത്. വ​ള​രെ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടെ​ങ്കി​ലും ഉ​പ​ഭോ​ക്താ​വി​ന് ഭ​ക്ഷ​ണ പാ​ക്കേ​ജ് അ​വ​സാ​നം ഡ്രോ​ണ്‍ എ​ത്തി​യ്ക്കു​ക ത​ന്നെ ചെ​യ്തു. ” കാ​ക്ക​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ല്‍,…

Read More

പോലീസിന്റെ ഡ്രോണില്‍ കുടുങ്ങിയത് യൂക്കാലിപ്റ്റ്‌സ് മരത്തിനു ചുവട്ടില്‍ പ്രണയം പങ്കുവയ്ക്കുന്ന രണ്ടു യുവമിഥുനങ്ങള്‍ ! പിന്നീട് സംഭവിച്ചത് ബഹുകേമം…

ലോക്ക് ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോണ്‍ പരിശോധന എല്ലാ സംസ്ഥാനങ്ങളും കടുപ്പിച്ചിരിക്കുകയാണ്. ഇത്തരം തിരച്ചിലിനിടെ രഹസ്യ സംഗമം നടത്തുന്ന കമിതാക്കള്‍ കുടുങ്ങിയാല്‍ എന്തായാരിക്കും അവസ്ഥ. തമിഴ്‌നാട് തിരുവെള്ളൂരിലാണ് കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമുണ്ടായത്. വീട്ടിലിരുന്ന് മടുത്തതോടെയാണ് കമിതാക്കള്‍ ഒന്നു സംഗമിച്ചു കളയാം എന്നു കരുതി പുറത്തിറങ്ങിയത്. തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കളാണ് ഇത്തരത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ഡ്രോണില്‍ കുടുങ്ങിയത്. കായല്‍ തീരത്തോടു ചേര്‍ന്നുള്ള തോട്ടത്തിലെ യൂക്കാലി മരത്തിനു ചുവട്ടിലിരുന്നു വിരഹവേദനകള്‍ പങ്കുവയ്ക്കുന്നതിനിടെയാണു തലയ്ക്കു മുകളില്‍ പൊലീസിന്റെ ഡ്രോണ്‍ കട്ടുറുമ്പായെത്തിയത്. ഡ്രോണ്‍ കണ്ടെത്തിയതോടെ കമിതാക്കള്‍ സ്ഥലം വിട്ടു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു മനോഹരമാക്കിയ ദൃശ്യങ്ങള്‍ കാണുന്നവരൊക്കെ ആര്‍ത്തു ചിരിക്കുകയാണ്.

Read More

ചുട്ടകോഴിയെ പറന്നു പിടിച്ച് ഡ്രോണ്‍ ! ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കനും നിര്‍ത്തിപ്പൊരിച്ച ചിക്കനും ഉണ്ടാക്കിയ 11 പെരെ പോലീസ് പൊക്കി;

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ബക്കറ്റ് ചിക്കനാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കാന്‍ കൂട്ടം കൂടിയാല്‍ പോലീസിന് നോക്കിയിരിക്കാനാവുമോ ? പൊതുസ്ഥലത്ത് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ചുപേര്‍ പരപ്പനങ്ങാടിയില്‍ അറസ്റ്റിലായപ്പോള്‍ വേങ്ങരയില്‍ ആറു പേര്‍ കുടുങ്ങിയത് കോഴിയെ നിര്‍ത്തിപ്പൊരിച്ചതിനാണ്. ഇരുകൂട്ടരെയും കുടുക്കിയതാവട്ടെ ഡ്രോണ്‍ കാമറയും. ഡ്രോണ്‍ ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയില്‍ നടത്തിയ ആകാശ നിരീക്ഷണത്തിലാണ് കൂട്ടംകൂടി ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ച് പേര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണത്തില്‍ ദൃശ്യമായത്, സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്ന ബക്കറ്റ് ചിക്കന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കളായിരുന്നു. തുടര്‍ന്ന് സ്ഥലം ലൊക്കേറ്റ് ചെയ്ത് എത്തിയ പരപ്പനങ്ങാടി…

Read More

ഇന്ത്യ എതു നിമിഷവും പ്രത്യാക്രമണം നടത്തുമെന്ന് ഉറപ്പായതോടെ ഭയന്ന് പാകിസ്ഥാന്‍ ! ഇത്തവണ ആലോചിക്കുന്നത് ആളില്ലാ വിമാനങ്ങള്‍ വഴിയുള്ള ആക്രമണം;വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിക്കും; ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേക്ക്…

പുല്‍വാമയില്‍ മരണമടഞ്ഞ 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ പാകിസ്ഥാന്‍ നീങ്ങുന്നത് കരുതലോടെ. രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് ഒരേ സ്വരത്തില്‍ പറയുമ്പോള്‍ രണ്ടും കല്‍പ്പിച്ച് സര്‍ക്കാരും മുന്നോട്ടു നീങ്ങുകയാണ്.സാമ്പത്തികമായി നയതന്ത്രപരമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ ഉചിതമായി നടപടി കൈക്കൊള്ളാമെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ പാക്കിസ്ഥാനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തുന്ന സാഹചര്യം മുന്നില്‍ കണ്ട് ഭീകരകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചനയാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്നത്. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിര്‍ത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ്…

Read More