‘ക​ള്ളം പ​റ​ഞ്ഞാ​ല്‍ കാ​ക്ക കൊ​ത്തും’ ! രാ​ഘ​വ് ഛദ്ദ​യെ കാ​ക്ക കൊ​ത്തു​ന്ന വൈ​റ​ല്‍ ചി​ത്ര​ത്തി​ന് ക്യാ​പ്ഷ​നി​ട്ട് ബി​ജെ​പി

പാ​ര്‍​ല​മെ​ന്റി​നു പു​റ​ത്ത് ഫോ​ണി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കെ ആം​ആ​ദ്മി പാ​ര്‍​ട്ടി എം​പി രാ​ഘ​വ് ഛദ്ദ​യു​ടെ ത​ല​യി​ല്‍ കാ​ക്ക കൊ​ത്തു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ സം​സാ​ര വി​ഷ​യം. പി​ടി​ഐ ഫൊ​ട്ടോ​ഗ്രാ​ഫ​റാ​ണ് ചൊ​വ്വാ​ഴ്ച പാ​ര്‍​ല​മെ​ന്റി​നു പു​റ​ത്തു​ന​ട​ന്ന സം​ഭ​വം പ​ക​ര്‍​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ ആ​കു​ക​യാ​യി​രു​ന്നു. പാ​ര്‍​ല​മെ​ന്റി​നു പു​റ​ത്തേ​ക്ക് ഫോ​ണി​ല്‍ സം​സാ​രി​ച്ചു ന​ട​ന്നു വ​ന്ന ഛദ്ദ​യു​ടെ ത​ല​യ്ക്കു മു​ക​ളി​ല്‍ ഒ​രു കാ​ക്ക വ​ട്ട​മി​ട്ടു പ​റ​ക്കു​ന്ന​തും പി​ന്നാ​ലെ ത​ല​യ്ക്കി​ട്ട് ഒ​രു കൊ​ത്തു കൊ​ടു​ക്കു​ന്ന​തും പ​ക​ര്‍​ത്തി​യി​ട്ടു​ണ്ട്. കൊ​ത്ത് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ രാ​ഘ​വ് ഛദ്ദ ​കു​നി​യു​ന്ന​തും ഫൊ​ട്ടോ​ഗ്രാ​ഫ​ര്‍ ഷ​ഹ​ബാ​സ് ഖാ​ന്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ഛദ്ദ​യെ പ​ഴ​ഞ്ചൊ​ല്ലി​ലൂ​ടെ പ​രി​ഹ​സി​ച്ച് ബി​ജെ​പി ഡ​ല്‍​ഹി ഘ​ട​കം ട്വി​റ്റ​റി​ലൂ​ടെ രം​ഗ​ത്തെ​ത്തി. ”ക​ള്ളം പ​റ​ഞ്ഞാ​ല്‍ കാ​ക്ക കൊ​ത്തും’ എ​ന്ന പ​ഴ​ഞ്ചൊ​ല്ലാ​ണ് ബി​ജെ​പി ട്വീ​റ്റ് ചെ​യ്ത​ത്. ”ഇ​ന്നു​വ​രെ ഇ​തു ന​മ്മ​ള്‍ കേ​ട്ടി​ട്ടേ ഉ​ള്ളൂ. ഇ​ന്ന​ത് ക​ണ്ടു. ക​ള്ളം പ​റ​യു​ന്ന​വ​രെ കാ​ക്ക…

Read More

കാ​ക്ക​യെ കൊ​ന്നാ​ല്‍ ഇ​നി അ​ഴി​യെ​ണ്ണാം ! കാ​ക്ക​യു​ടെ കൊ​ല​പാ​ത​കി​ക​ള്‍​ക്ക് ല​ഭി​ക്കു​ക മൂ​ന്നു വ​ര്‍​ഷം ത​ട​വും 25000 രൂ​പ പി​ഴ​യും…

കാ​ക്ക, എ​ലി, പ​ഴം​തീ​നി വ​വ്വാ​ല്‍ തു​ട​ങ്ങി​യ ജീ​വി​ക​ളെ കൊ​ന്നാ​ല്‍ ഇ​നി പ​ണി​പാ​ളും. മേ​ല്‍​പ്പ​റ​ഞ്ഞ ജീ​വി​ക​ളെ​യെ​ല്ലാം ഷെ​ഡ്യൂ​ള്‍ ര​ണ്ടി​ലാ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. നി​യ​മം ലം​ഘി​ച്ചാ​ല്‍ മൂ​ന്നു​വ​ര്‍​ഷം​വ​രെ ത​ട​വും 25000 രൂ​പ​വ​രെ പി​ഴ​യു​മാ​ണ് ശി​ക്ഷ. വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും രോ​ഗ​ങ്ങ​ള്‍ പ​ര​ത്തു​ക​യും ചെ​യ്യു​ന്ന വെ​ര്‍​മി​ന്‍ ജീ​വി​ക​ള്‍ അ​ട​ങ്ങി​യ അ​ഞ്ചാം ഷെ​ഡ്യൂ​ളി​ലാ​യി​രു​ന്നു ഇ​വ​യെ നേ​ര​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നാ​ണ് ഇ​പ്പോ​ള്‍ മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ലെ പു​തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം ഷെ​ഡ്യൂ​ളു​ക​ള്‍ ആ​റി​ല്‍ നി​ന്ന് നാ​ലാ​യി ചു​രു​ങ്ങി. ഉ​യ​ര്‍​ന്ന സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​യ ജീ​വി​ക​ള്‍​ക്കാ​യു​ള്ള​താ​ണ് ഒ​ന്നാം ഷെ​ഡ്യൂ​ള്‍. കു​റ​ഞ്ഞ സം​ര​ക്ഷ​ണ​മു​ള്ള ജീ​വി​ക​ള്‍ അ​ട​ങ്ങി​യ​താ​ണ് ഷെ​ഡ്യൂ​ള്‍ ര​ണ്ട്. സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​യ സ​സ്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത് ഷെ​ഡ്യൂ​ള്‍ മൂ​ന്നി​ലാ​ണ്. അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​ക​ള്‍​ക്ക് വി​ധേ​യ​മാ​യ ജീ​വി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ഷെ​ഡ്യൂ​ള്‍ നാ​ല്. കൊ​ല്ലാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന ജീ​വി​ക​ളാ​ണ് അ​ഞ്ചാം ഷെ​ഡ്യൂ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം ഷെ​ഡ്യൂ​ള്‍ അ​ഞ്ച് അ​പ്പാ​ടെ ഇ​ല്ലാ​താ​യി. ഇ​വ​യു​ടെ എ​ണ്ണം…

Read More

ഇ​വി​ടെ കൊ​ണ്ടു വാ​ടാ ! ഓ​ര്‍​ഡ​ര്‍ ചെ​യ്ത് ഭ​ക്ഷ​ണ​വു​മാ​യി പ​റ​ന്ന ഡ്രോ​ണി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ വ​ട്ട​മി​ട്ട് കാ​ക്ക;​വീ​ഡി​യോ വൈ​റ​ല്‍…

ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ ക​മ്പ​നി​ക​ള്‍ ഇ​പ്പോ​ള്‍ ഡ്രോ​ണു​ക​ള്‍ വ​ഴി​യും ഭ​ക്ഷ​ണം ഉ​പ​ഭോ​ക്താ​വി​ന് എ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ​ണം കൊ​ണ്ടു പോ​കു​ന്ന ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ന്‍​ബെ​റ​യി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക ഡ്രോ​ണി​നെ ആ​ക്ര​മി​യ്ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​യ്ക്കു​ക​യാ​ണ്. ഭ​ക്ഷ​ണ​വു​മാ​യി പ​റ​ന്ന ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബെ​ന്‍ റോ​ബ​ര്‍​ട്ട്‌​സ് എ​ന്ന ഉ​പ​ഭോ​ക്താ​വാ​ണ് ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. ഭ​ക്ഷ​ണം എ​ത്താ​നാ​യി കാ​ത്തി​രി​യ്ക്കു​മ്പോ​ഴാ​ണ് ബെ​ന്‍ ഡ്രോ​ണി​നെ കാ​ക്ക ആ​ക്ര​മി​യ്ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​തോ​ടെ ബെ​ന്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു. കൊ​ക്ക് കൊ​ണ്ട് കൊ​ത്തി ആ​ക്ര​മി​ച്ച ശേ​ഷം ഡ്രോ​ണി​ന്റെ പി​ന്‍ ഭാ​ഗ​ത്ത് കാ​ക്ക തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. കാ​ക്ക ആ​ക്ര​മി​ച്ച​തോ​ടെ വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ് ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​ത്. വ​ള​രെ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടെ​ങ്കി​ലും ഉ​പ​ഭോ​ക്താ​വി​ന് ഭ​ക്ഷ​ണ പാ​ക്കേ​ജ് അ​വ​സാ​നം ഡ്രോ​ണ്‍ എ​ത്തി​യ്ക്കു​ക ത​ന്നെ ചെ​യ്തു. ” കാ​ക്ക​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ല്‍,…

Read More

കാക്കകള്‍ എന്നു വച്ചാല്‍ അദ്ദേഹത്തിന് ജീവനായിരുന്നു ! കാക്കകളെ കണ്ടാല്‍ അന്നേരം തന്നെ വെടിവെച്ചിട്ട് കറിവെച്ചു കഴിക്കുന്ന ഒരേയൊരു നായകനെ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് തുറന്നു പറഞ്ഞ് നടന്‍ രാഘവന്‍

മലയാളത്തിലെ അനശ്വര നടന്മാരില്‍ ഒരാളായിരുന്നു കെ.പി ഉമ്മര്‍. അതേ ഉമ്മറിന്റെ കാക്കപ്രിയത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ രാഘവന്‍. കാക്കയിറച്ചി ഉമ്മറിന്റെ ഒരു ദൗര്‍ബല്യമായിരുന്നുവെന്നും എവിടെ കാക്കകളെ കണ്ടാലും വേട്ടയാടി പിടിച്ച് കറിവെച്ചു കഴിക്കുന്നത് ഉമ്മറിന്റെ ശീലമായിരുന്നുവെന്ന് രാഘവന്‍ പറയുന്നു. വിന്‍സെന്റ് സംവിധാനം ചെയ്ത നഖങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ഉമ്മറിന്റെ കാക്കവേട്ട. പീരുമേടിനടുത്തുള്ള ചപ്പാത്ത് എന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷനാകട്ടെ മലമുകളിലും. അതിനടുത്തുള്ള എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു തങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തിയിരുന്നതെന്ന് രാഘവന്‍ പറയുന്നു. ”ബംഗ്ലാവില്‍ വെച്ചാണ് രസകരമായ കാര്യം നടന്നത് ഉമ്മുക്ക(കെ.പി ഉമ്മര്‍) ഒരു ഭക്ഷണപ്രിയനാണ്. അവിടെ എസ്റ്റേറ്റ് ഉടമസ്ഥന്റെ കൈവശമാകട്ടെ ഒരു എയര്‍ഗണുമുണ്ട്. നല്ല കറുത്ത കാക്കകള്‍ തലങ്ങും വിലങ്ങും പറന്നു നടപ്പുണ്ട് അവിടെ. നമ്മള്‍ സാധാരണ കാണുന്ന കാക്കകളേക്കാളും വലുപ്പമേറിയതായിരുന്ന അവ. ഇതു കണ്ടപ്പോള്‍ ഉമ്മുക്കയ്ക്ക് ഒരു ആഗ്രഹം. ഈ കാക്കകളെ വെടിവെച്ച്…

Read More

കാക്കയുടെ പ്രതികാരം ! യുവാവ് പുറത്തിറങ്ങിയാല്‍ കാക്കകള്‍ അപ്പോള്‍തന്നെ പറന്നെത്തി കൊത്തും; മൂന്നു വര്‍ഷമായി തുടരുന്ന പ്രതികാരത്തിന്റെ കാരണം ഇങ്ങനെ…

ദ്രോഹം ചെയ്തവരോടുള്ള പ്രതികാരത്തിന്റെ പല പല കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു വ്യത്യസ്ഥമായ പ്രതികാര കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനുഷ്യര്‍ മനുഷ്യരോടു ചെയ്യുന്ന പ്രതികാരത്തിന്റെ കഥകള്‍ നമ്മള്‍ ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ പ്രതികാരം ചെയ്യുന്നത് കാക്കകളാണ്. ഇരയാവട്ടെ ഒരു പാവം യുവാവും. മൂന്ന് വര്‍ഷമായി യുവാവിനെ കാക്കകള്‍ തുരത്തുകയാണ്. വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൂട്ടമായി പറന്നെത്തിയുള്ള കാക്കകളുടെ ആക്രമണത്തില്‍ പലപ്പോഴും ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തിലാണ് സംഭവം അരങ്ങേറുന്നത്. ഇവിടെ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ ഇര. കാക്കകളുടെ ഈ ആക്രമണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ കാക്കകുഞ്ഞ് ശിവയുടെ…

Read More