വീടിനു സമീപം തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചു തെറിപ്പിച്ചു. 25കാരിയായ തേജസ്വിതയ്ക്കാണ് അപകടം സംഭവിച്ചത്. ചണ്ഡിഗഢിലാണ് സംഭവം. തലയിലും മറ്റും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ജീവന് രക്ഷപ്പെട്ടു. തേജസ്വിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും വീട്ടുകാരോട് സംസാരിച്ചുവെന്നും കുടുംബം അറിയിച്ചു. പാതയോരത്ത് വച്ച് തെരുവുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെയാണ് തേജസ്വിതയെ കാറിടിച്ചത്. അമ്മ മജിന്ദര്‍ കൗറും ഒപ്പമുണ്ടായിരുന്നു. അപകടശേഷം കാര്‍ നിര്‍ത്താതെ പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. യുവതി ഫുട്പാത്തില്‍ നില്ക്കുമ്പോള് സമാന്തരമായ മറ്റൊരു റോഡില്‍ നിന്ന് യുടേണ്‍ എടുത്തുവന്ന ഒരു മഹീന്ദ്ര താര് എസ്യുവി അവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട ആരും വാഹനം നിര്‍ത്തി സഹായിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. അമ്മ ബഹളം വച്ച് വീട്ടുകാരെ അറിയിക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ആര്‍കിടെക്റ്റ് ആയ തേജസ്വിത സിവില്‍ സര്‍വീസ്…
Read More