മ​ക​നെ വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ​ത്തു​ട​ര്‍​ന്ന് നാ​ലു​വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ യു​വാ​വ് പി​ടി​യി​ല്‍ ! ഇ​യാ​ള്‍​ക്കു​ള്ള​ത് നാ​ലു പെ​ണ്‍​കു​ട്ടി​ക​ള്‍

ഒ​രു മ​ക​ന്‍ വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ന്റെ പു​റ​ത്ത് നാ​ലു​വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ യു​വാ​വ് പി​ടി​യി​ല്‍. മും​ബൈ​യി​ലെ ക​ല്യാ​ണി​ലാ​ണ് സം​ഭ​വം. നാ​ലു പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​താ​വാ​യ നാ​സി​ക് സ്വ​ദേ​ശി ക​ച്ച്‌​റു വാ​ഗ്മാ​രെ​യാ​ണ് (32) സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ല്യാ​ണ്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​ണ്‍​കു​ട്ടി​യെ​യാ​ണ് ഭ​ക്ഷ​ണ​വും പ​ല​ഹാ​ര​ങ്ങ​ളും ന​ല്‍​കി വ​ശ​ത്താ​ക്കി വാ​ഗ്മാ​രെ ഒ​പ്പം കൂ​ട്ടി​യ​ത്. മ​ക​നെ കാ​ണാ​തെ കു​ട്ടി​യു​ടെ പി​താ​വ് റെ​യി​ല്‍​വേ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കു​ട്ടി​യു​മാ​യി വാ​ഗ്മാ​രെ ന​ട​ന്നു​നീ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു. പി​ന്നീ​ട്, ജ​ല്‍​ന​യി​ലേ​ക്കു​ള്ള ട്രെ​യി​നി​ല്‍ ക​യ​റാ​ന്‍ ക​ല്യാ​ണ്‍ സ്റ്റേ​ഷ​നി​ല്‍ കു​ട്ടി​യോ​ടൊ​പ്പം വീ​ണ്ടും എ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്.

Read More

ഹൃദ്രോഗിയായ നാലുവയസുകാരനെ ഗര്‍ഭിണി കാല്‍ വച്ചു വീഴ്ത്തി; കുട്ടി നീക്കിയ കര്‍ട്ടന്‍ ദേഹത്ത് തട്ടിയതിന്റെ പ്രതികാരം; വീഡിയോ ചര്‍ച്ചയാവുന്നു…

ബെയ്ജിങ് : ഹൃദ്രോഗിയായ നാലുവയസുകാരനെ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീ കാല്‍വച്ചു വീഴ്ത്തുന്നതിന്റെ വീഡിയോ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ ശല്യക്കാരനായ കുട്ടിയെ പാഠം പഠിപ്പിക്കിനാണ് ഈ പ്രവൃത്തി ചെയ്തതെന്ന ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവര്‍. കുട്ടിയോട് വരെ പ്രതികാര നടപടിയോടെ പെരുമാറിയ ഈ സ്ത്രീക്കെതിരേ വന്‍ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലുയരുന്നത്. ചൈനയിലാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഗര്‍ഭിണിയും ഭര്‍ത്താവും. ഈ സമയത്താണ് ഒരു കുട്ടി കര്‍ട്ടന്‍ നീക്കിക്കൊണ്ട് ഹോട്ടലിനുള്ളിലേക്ക് ഓടി വന്നത്. നീങ്ങിയ കര്‍ട്ടന്‍ സ്ത്രീയുടെ ദേഹത്ത് തട്ടുന്നതും ഇവരുടെ കയ്യിലുള്ള ഭക്ഷണം ചെറുതായി തൂവുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ കരുതിക്കൂട്ടിയല്ലാതെ ചെയ്ത കുട്ടിത്തം നിറഞ്ഞ ആ പ്രവൃത്തി ഭാര്യയെയും ഭര്‍ത്താവിനെയും ചൊടിപ്പിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ കുട്ടിയെ ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തുന്നത് സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വീണ കുട്ടിയെ സ്ത്രീയോ സ്ത്രീയുടെ ഭര്‍ത്താവോ എഴുന്നേല്‍ക്കാന്‍ പോലും സഹായിക്കാത്തതും…

Read More