ഗെയിം കളിക്കാനായി മകന് ഫോണ്‍ നല്‍കിയ അച്ഛന് കിട്ടിയത് എട്ടിന്റെ പണി ! അച്ഛന്റെ അവിഹിത ലീലാവിലാസങ്ങള്‍ മകന്‍ അമ്മയെ അറിയിച്ചതോടെ 15 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമമായി…

മക്കള്‍ക്ക് ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കുന്ന പലര്‍ക്കും പല പണികളും കിട്ടാറുണ്ട്. ഇത്തരത്തില്‍ മകന് ഗെയിം കളിക്കാനായി ഫോണ്‍ നല്‍കിയ ഒരച്ഛന് കിട്ടിയത് എട്ടിന്റെ പണിയാണ്. മകന് മൊബൈല്‍ കളിക്കാന്‍ നല്‍കിയതോടെ 43കാരനായ അച്ഛന്റെ അവിഹിതം വെളിയില്‍ വരികയായിരുന്നു. ഇതോടെ 15 വര്‍ഷം നീണ്ട ഇയാളുടെ ദാമ്പത്യബന്ധം തകര്‍ച്ചയുടെ വക്കിലെത്തി നില്‍കുകയാണ്. ബംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ് മകന്‍ കണ്ടുപിടിച്ചത്. ഗെയിം കളിക്കാനായി ഫോണ്‍ അച്ഛന്റെ ഫോണ്‍ വാങ്ങിയ പതിനഞ്ചുകാരന്‍ മകന്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കണ്ടെത്തുകയായിരുന്നു. അവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷങ്ങളും വാട്സാപ്പ് സന്ദേശങ്ങളും മകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് മകന്‍ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍

Read More