ഇത്രയും ഗതികെട്ടവള്‍ ലോകത്ത് വേറെ ആരുണ്ട് ഈശ്വരാ…സ്വന്തം ഭര്‍ത്താവിനോടു സല്ലപിക്കുന്ന പ്രീതി സിന്റയെ അസൂയയോടു നോക്കി ജനിലിയ;വീഡിയോ വൈറലാകുന്നു…

സ്വന്തം ഭര്‍ത്താവുമായി മറ്റു സ്ത്രീകള്‍ അടുത്തിടപഴകുന്നത് ഇഷ്ടപ്പെടാത്തവരാണ് ഒട്ടുമിക്ക സ്ത്രീകളും. അതിപ്പം ബോളിവുഡിലാണെങ്കിലും അതിനു വലിയ മാറ്റമൊന്നുമില്ലെന്നു തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബോളിവുഡിലെ മിന്നും ദമ്പതിമാരായ റിതേഷ് ദേശ്മുഖും ജെനിലിയ ഡിസൂസയുമാണ് കഥയില്‍ നായികാ-നായകന്മാര്‍. വില്ലത്തിയാവട്ടെ പ്രീതി സിന്റയും. ഐഫ പുരസ്‌കാര നിശയില്‍ ബോളിവുഡ് താരം പ്രീതി സിന്റയുമായി റിതേഷ് ദേശ്മുഖ് ആരാധനാപൂര്‍വം അടുത്തിടപഴകിയതിനു തൊട്ടു പിന്നാലെയാണ് സെലിബ്രിറ്റി ദമ്പതികള്‍ ട്വിറ്റര്‍ പോരിലേര്‍പ്പെട്ടത്. പ്രീതി സിന്റയോടുള്ള റിതേഷിന്റെ സ്‌നേഹപ്രകടനങ്ങള്‍ ജെനീലിയയ്ക്ക് പിടിച്ചിട്ടില്ലെന്ന ഗോസിപ്പ് ശരി വയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ താരങ്ങളുടെ പ്രതികരണങ്ങള്‍. മുംബൈയില്‍ വച്ചു നടന്ന ഐഫ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരുവരും ഒന്നിച്ചാണെത്തിയത്. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് പ്രീതി സിന്റയുടെ വരവ്. ജെനീലിയയെ കണ്ട പ്രീതി സിന്റ സ്‌നേഹപൂര്‍വം ആശ്‌ളേഷിക്കുകയും ഹസ്തദാനം നടത്തുകയും ചെയ്തു. അതിനുശേഷം റിതേഷുമായി പ്രീതി സിന്റ സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടു.…

Read More