വിധിയ്ക്കും തോല്‍പ്പിക്കാനായില്ല അഷിതയുടെ മനക്കരുത്തിനെ ! ഒമ്പതുമാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കളെ നഷ്ടമായി ഒപ്പം കാലുകളും; അഷിത ഇനി ഡോക്ടറാവും…

കൊച്ചി: പതിനേഴു വര്‍ഷം മുമ്പ് ഒരു ബസ് അപകടത്തിന്റെ രൂപത്തിലാണ് അഷിതയ്ക്ക് മാതാപിതാക്കളെ നഷ്ടമാവുന്നത്. അന്ന് വെറും ഒമ്പതുമാസമായിരുന്നു അഷിതയ്ക്ക് പ്രായം. അന്ന് അപകടത്തില്‍ അവളുടെ രണ്ട് കുഞ്ഞിക്കാലുകളും ചതഞ്ഞരഞ്ഞു. കുഞ്ഞ് അഷിതയുടെ ജീവന്‍ രക്ഷിക്കാന്‍ ആ കാലുകള്‍ മുറിച്ചു മാറ്റുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. നീണ്ട ആശുപത്രിവാസവും മരുന്നുകളും അവളെ ജീവിതത്തിലേക്കു കൃത്രിമക്കാലുകളില്‍ പിച്ചവയ്പ്പിച്ചു. ഒറ്റയടിക്ക് അനാഥത്വത്തിലേക്കു തള്ളിയിട്ട വിധിയോട് അവള്‍ പരിഭവിച്ചില്ല. അപ്പോഴേക്ക്, ജീവിതം തിരികെനല്‍കിയ ഡോക്ടര്‍മാരുടെ കുപ്പായത്തെ അവള്‍ സ്‌നേഹിച്ചുതുടങ്ങിയിരുന്നു. ഇന്നലെ കണ്ണൂരില്‍നിന്ന് എറണാകുളത്തെ ആ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ അഷിത വീണ്ടുമെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിനു പ്രവേശനം കിട്ടിയതിന്റെ ആഹഌദം തന്റെ രക്ഷകരോടു പങ്കുവയ്ക്കാനായിരുന്നു അത്. 2000 ഡിസംബര്‍ ഒന്നിനാണു കണ്ണൂര്‍ അഞ്ചരക്കണ്ടി ചാമ്പാട് സഹിജനിവാസില്‍ രാജീവന്‍-മഹിജ ദമ്പതികളെയും മകള്‍ അഷിതയേയും നിയന്ത്രണംവിട്ട് പാഞ്ഞുവന്ന ബസ് ഇടിച്ചത്. മഹിജയുടെ വീട്ടിലേക്കു പോകാന്‍ വീടിനു…

Read More