മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരു തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പറയുന്ന വാക്കുകള്‍ പാലിക്കുന്നതിലും ദിരുതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലും എന്നും മുന്‍ പന്തിയിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അതേ സമയം കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന വലിയ ഒരു ചര്‍ച്ച സുരേഷ് ഗോപി ബിജെപി വിടുന്നോ എന്നതായിരുന്നു. ബിജെപിയില്‍ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാര്‍ട്ട് വിട്ടേക്കും എന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് സുരേഷ് ഗോപിയും കെ സുരേന്ദ്രന് അടക്കമുള്ള ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ് അച്ഛന്റെ മുന്‍കാല രാഷ്ട്രിത്തെ പറ്റിയും…
Read More