അടിസക്കെ…സ്ത്രീശാക്തീകരണം എന്നു പറഞ്ഞാല്‍ ഇതാണ്; വിവാഹം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു പണവും സ്വര്‍ണവുമായി കടന്നു കളഞ്ഞു…

വിവാഹം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു സ്വര്‍ണവും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ക്ഷേത്രത്തിലെ വിവാഹചടങ്ങുകള്‍ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെ വധുവിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വര്‍ണവും ഉള്‍പ്പെടെ കൈക്കലാക്കി വധു മുങ്ങിയ വിവരം തിരിച്ചറിയുന്നത്. ഷാജഹാന്‍പുരിലെ പൊവയാന്‍ സ്വദേശിയായ 34-കാരനാണ് ഫാറൂഖാബാദ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹം നടക്കാത്തതിനാല്‍ യുവാവിന്റെ സഹോദരഭാര്യ ഒരു ദരിദ്രകുടുംബത്തില്‍നിന്ന് വിവാഹം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇവരെ അറിയാവുന്ന രണ്ടുപേര്‍ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി. വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ വരന്റെ കൈയില്‍നിന്ന് മുപ്പതിനായിരം രൂപയും സ്വര്‍ണവുമെല്ലാം ഇവര്‍ വാങ്ങിയിരുന്നു. അങ്ങനെ വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹചടങ്ങുകള്‍ നടന്നു. ഇതിനുശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി. എന്നാല്‍ മണിക്കൂറുകള്‍ക്കകം വധുവിനെ വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടുപേരും മുങ്ങിയതായി…

Read More