കേരളത്തില്‍ നിന്ന് പുതിയ ഇരകളെ തേടി ഗുഗപ്രിയ വീണ്ടും ! ഒളിവിലായിരുന്ന ഭര്‍ത്താവ് വീണ്ടും ക്വലാലംപൂരില്‍ ലാന്‍ഡ് ചെയ്തു; കേരളത്തില്‍ ചരടുവലികള്‍ നടത്തുന്നത് തൃശ്ശൂര്‍ സ്വദേശി…

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്ന് പണം തട്ടിയ ശേഷം അവരെ വഴിയാധാരമാക്കിയ തമിഴ് യുവതി ഗുഗപ്രിയയും സംഘവും കേരളത്തില്‍ നിന്നും ഇരകളെ തേടി വീണ്ടും ഇറങ്ങുന്നു. ഒളിവിലായിരുന്ന ഇവരുടെ ഭര്‍ത്താവ് വിജയകുമാര്‍ ഇതിനു മുന്നോടിയായി വ്യാഴാഴ്ച ക്വലാലംപൂരില്‍ ലാന്‍ഡ് ചെയ്തു. ചതിക്കുഴിയില്‍ അകപ്പെട്ട ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ് ഇയാളുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ലക്ഷങ്ങളുടെ തട്ടിപ്പിനായി നടത്തുന്ന പുതിയ അണിയറ നീക്കങ്ങളെക്കുറിച്ചാണ്. വിവിധ കമ്പനികളില്‍ നാല്‍പതില്‍പ്പരം അവസരങ്ങളുണ്ടെന്നും പരിചയക്കാരുണ്ടെങ്കില്‍ ജോലി നല്‍കാമെന്നുമായിരുന്നു വിജയകുമാറിന്റെ വാഗ്്ദാനം. തന്റെ ചതിയില്‍പ്പെട്ട്് രണ്ടുമാസം മുമ്പ് ക്വലാാലംപൂരില്‍ എത്തിയ ആളാണ് തനിക്കു മുന്നില്‍ നില്‍ക്കുന്നതെന്ന കാര്യം ഇയാള്‍ ഓര്‍ത്തില്ല. നേരത്തെ നല്‍കിയ വാഗ്ദാനങ്ങളെല്ലാം അയാള്‍ വീണ്ടും അവതരിപ്പിച്ചു. നല്ല ജോലി, ശമ്പളം, താമസസൗകര്യം, കാര്‍ എന്നീ സൗകര്യങ്ങള്‍ക്കു പുറമേ ഒരാള്‍ക്ക് പതിനയ്യായിരം രൂപാ കമ്മിഷനും വാഗ്ദാനം ചെയ്തു. എല്ലാം…

Read More

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതി വഞ്ചിച്ചത് നിരവധി മലയാളികളെ; പട്ടിണി ഒഴിവാക്കാന്‍ ഹോട്ടലുകളില്‍ പണിയെടുത്ത് യുവാക്കള്‍; അഞ്ചുവര്‍ഷത്തിനിടെ തട്ടിപ്പിനിരയാക്കിയത് ആയിരത്തിലധികം ആളുകളെ…

മലേഷ്യയില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് നിരവധി മലയാളി യുവാക്കളില്‍ നിന്ന് പണം തട്ടി തമിഴ് യുവതി. ഗുഗപ്രിയ കൃഷ്ണന്‍ എന്ന തമിഴ് വംശജയാണ് മലയാളിയെന്നു സംശയിക്കുന്ന ഭര്‍ത്താവ് വിജയകുമാറിനും മധുര സ്വദേശിയായ സഹായി ജബരാജിനുമൊപ്പം ചേര്‍ന്ന് യുവാക്കളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. തൊഴില്‍രഹിതരായ യുവാക്കളെ അനധികൃത ജോബ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ഇവര്‍ മലേഷ്യയില്‍ എത്തിക്കുന്നത്. വന്‍ കമ്പനികളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് മനുഷ്യക്കടത്ത് നടത്തുന്നത്. എന്നാല്‍ സഹായിയായ ജബരാജിനെ ചതിച്ചതോടെ ഇയാള്‍ ഗുഗപ്രിയയുടെ തട്ടിപ്പുകള്‍ പുറംലോകത്തിനു വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് നിരവധി ആളുകള്‍ ഇരകളായ കാര്യവും അറിയുന്നത്. നല്ല ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് യുവാക്കളെ മലേഷ്യയില്‍ എത്തിച്ചശേഷം അവരുടെ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് ഗുഗപ്രിയയുടെ രീതി. ഇതിനോടകം ഇവര്‍ ആയിരത്തിലധികം യുവാക്കളെ വഞ്ചിച്ച് ലക്ഷങ്ങളാണ് തട്ടിയത്. ജോബ് വിസപോലും ഇല്ലാതെ മലേഷ്യയിലെ ഹോട്ടലുകളില്‍ വെയ്റ്റര്‍മാരായി…

Read More