വ​ന്‍​ശ​മ്പ​ളം വി​ശ്വ​സി​ച്ച് വി​ദേ​ശ​ത്തെ​ത്തു​ന്ന യു​വ​തി​ക​ളെ അ​ടി​മ​ക​ളാ​ക്കി വി​ല്‍​ക്കും ! എ​തി​ര്‍​ക്കു​ന്ന​വ​രെ ഐ​എ​സ് ഭീ​ക​ര​ര്‍​ക്കാ​യി സി​റി​യ​യി​ലേ​ക്ക് ക​ട​ത്തും; ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി…

വ​ന്‍ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​ക​ളെ വി​ദേ​ശ​ത്തെ​ത്തി​ച്ച ശേ​ഷം അ​ടി​മ​ക​ളാ​ക്കി വി​ല്‍​ക്കു​ന്ന​താ​യി ഞെ​ട്ടി​പ്പി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. ഇ​ത്ത​ര​ത്തി​ല്‍ അ​ടി​മ​വേ​ല ചെ​യ്യാ​ന്‍ എ​തി​ര്‍​പ്പു കാ​ണി​ക്കു​ന്ന യു​വ​തി​ക​ളെ സി​റി​യ​യി​ലേ​ക്കു ക​ട​ത്തി ഐ​എ​സി​നു വി​ല്‍​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. എ​റ​ണാ​കു​ളം ര​വി​പു​ര​ത്തെ സ്വ​കാ​ര്യ തൊ​ഴി​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ന്‍​സി വ​ഴി കു​വൈ​ത്തി​ലെ​ത്തി​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യെ സി​റി​യ​യി​ലേ​ക്കു ക​ട​ത്തി​യെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. ഈ ​യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​നു​ഷ്യ​ക്ക​ച്ച​വ​ടം ബ​ല​പ്പെ​ടു​ന്നു​വെ​ന്ന സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. ര​ക്ഷ​പ്പെ​ട്ടു നാ​ട്ടി​ലെ​ത്തി​യ പ​ശ്ചി​മ​കൊ​ച്ചി സ്വ​ദേ​ശി​നി​ക്കൊ​പ്പം കു​വൈ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഹി​ന്ദി സം​സാ​രി​ക്കു​ന്ന യു​വ​തി​യെ​യും പ്ര​തി​ക​ള്‍ സി​റി​യ​യി​ലേ​ക്കു ക​ട​ത്തി​യ​താ​യി പ​രാ​തി​യു​ണ്ട്. വി​ദേ​ശ​ത്ത് കു​ട്ടി​ക​ളെ പ​രി​ച​രി​ക്കാ​ന്‍ മാ​സം 60,000 രൂ​പ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്താ​ണ് സം​ഘം സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​ത്. ഗ​ള്‍​ഫി​ല്‍ എ​ത്തു​ന്ന​തി​നു പി​ന്നാ​ലെ യു​വ​തി​ക​ളെ ഒ​മ്പ​ത​ര ല​ക്ഷം രൂ​പ​യ്ക്ക് വി​ല്‍​ക്കും. അ​ടി​മ​വേ​ല ചെ​യ്യാ​ന്‍ എ​തി​ര്‍​പ്പു കാ​ണി​ക്കു​ന്ന യു​വ​തി​ക​ളെ സി​റി​യ​യി​ലേ​ക്കു ക​ട​ത്തി ഐ​എ​സി​നു വി​ല്‍​ക്കു​ക​യും ചെ​യ്യും. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി…

Read More

വീണ്ടും മനുഷ്യക്കടത്ത് വ്യാപകമാവുന്നു ! അമേരിക്കയിലേക്ക് യാത്ര തിരിച്ച ഇന്ത്യന്‍ കുടുംബങ്ങള്‍ എങ്ങനെ ഇസ്താംബുളില്‍ എത്തി ?

വീണ്ടും മനുഷ്യക്കടത്ത് വ്യാപകമാവുന്നതായി വിവരം. അമേരിക്കയിലേക്ക് യാത്ര തിരിച്ച ആറുപേര്‍ അടങ്ങുന്ന രണ്ടു ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇസ്താംബുളില്‍ വച്ച് ഇവരെ മനുഷ്യക്കടത്തുകാര്‍ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാനഡ- അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരായ പിഞ്ചു കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് അടുത്ത സംഭവം. മനുഷ്യക്കടത്തുകാരുടെ തന്നെ ഇരകളായിരുന്നു അവര്‍. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഗുജറാത്തില്‍ നിന്നുള്ള രണ്ടു കുടുംബങ്ങളെയാണ് ഇസ്താംബുളില്‍ വച്ച് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തേജസ് പട്ടേലിന്റെ കുടുംബമാണ് ഒന്ന്. രണ്ടാമത്തെ കുടുംബം സുരേഷ് പട്ടേലിന്റേതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാന്ധിനഗറിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ള കുടുംബാംഗങ്ങളാണ് ഈ ആറുപേര്‍. ഡിസംബര്‍ അവസാന ആഴ്ചയോ ജനുവരി ആദ്യ വാരമോ ആണ് സ്വന്തം ഗ്രാമത്തില്‍…

Read More

കാനഡയിലേക്ക് കടക്കാനൊരുങ്ങിയ 59 ശ്രീലങ്കന്‍ തമിഴര്‍ യുഎസ് സേനയുടെ പിടിയില്‍ ! മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് കേരളത്തില്‍ നിന്നുള്ളത്…

അനധികൃതമായി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 59 ശ്രീലങ്കന്‍ തമിഴ് വംശജരെ യുഎസ് നാവിക സേന പിടികൂടി. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് കാണാതായവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യു.എസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ട് കേരളത്തില്‍ നിന്നു വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമല്ല. നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ യു.എസ് സേനയോട് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മധു, തിരുച്ചിറപ്പള്ളി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സംഘം കാനഡയിലേക്ക് പോയത്. യു.എസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍…

Read More

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതി വഞ്ചിച്ചത് നിരവധി മലയാളികളെ; പട്ടിണി ഒഴിവാക്കാന്‍ ഹോട്ടലുകളില്‍ പണിയെടുത്ത് യുവാക്കള്‍; അഞ്ചുവര്‍ഷത്തിനിടെ തട്ടിപ്പിനിരയാക്കിയത് ആയിരത്തിലധികം ആളുകളെ…

മലേഷ്യയില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് നിരവധി മലയാളി യുവാക്കളില്‍ നിന്ന് പണം തട്ടി തമിഴ് യുവതി. ഗുഗപ്രിയ കൃഷ്ണന്‍ എന്ന തമിഴ് വംശജയാണ് മലയാളിയെന്നു സംശയിക്കുന്ന ഭര്‍ത്താവ് വിജയകുമാറിനും മധുര സ്വദേശിയായ സഹായി ജബരാജിനുമൊപ്പം ചേര്‍ന്ന് യുവാക്കളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. തൊഴില്‍രഹിതരായ യുവാക്കളെ അനധികൃത ജോബ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ഇവര്‍ മലേഷ്യയില്‍ എത്തിക്കുന്നത്. വന്‍ കമ്പനികളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് മനുഷ്യക്കടത്ത് നടത്തുന്നത്. എന്നാല്‍ സഹായിയായ ജബരാജിനെ ചതിച്ചതോടെ ഇയാള്‍ ഗുഗപ്രിയയുടെ തട്ടിപ്പുകള്‍ പുറംലോകത്തിനു വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് നിരവധി ആളുകള്‍ ഇരകളായ കാര്യവും അറിയുന്നത്. നല്ല ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് യുവാക്കളെ മലേഷ്യയില്‍ എത്തിച്ചശേഷം അവരുടെ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് ഗുഗപ്രിയയുടെ രീതി. ഇതിനോടകം ഇവര്‍ ആയിരത്തിലധികം യുവാക്കളെ വഞ്ചിച്ച് ലക്ഷങ്ങളാണ് തട്ടിയത്. ജോബ് വിസപോലും ഇല്ലാതെ മലേഷ്യയിലെ ഹോട്ടലുകളില്‍ വെയ്റ്റര്‍മാരായി…

Read More

ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരൂ, ഞങ്ങള്‍ നിന്നെ പോകാന്‍ അനുവദിക്കാം…ഒരു കുഞ്ഞിന് വേണ്ടി മാത്രം വിലകൊടുത്തു വാങ്ങപ്പെടുന്ന മ്യാന്‍വധുക്കള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത് നരക യാതനകള്‍…

സമൂഹത്തിന്റെ ശാപമായ പെണ്‍ഭ്രൂണഹത്യ മൂലം ചൈനയില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ് സ്ത്രീകളുടെ എണ്ണം. ഈ പ്രശ്‌നം ഇവര്‍ പരിഹരിക്കുന്നതാവട്ടെ മ്യാന്‍മാറില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്തും. സ്വന്തം മകന് വധുവിനെ കണ്ടെത്താനാകാതെ വരുന്ന ചൈനീസ് മാതാപിതാക്കള്‍ ഏജന്റുമാര്‍ വഴി വധുവിനെ വില കൊടുത്തു വാങ്ങുന്നു. ഇങ്ങനെ വാങ്ങിക്കുന്ന വധുക്കളെ മകന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായി ഒരു മുറിയില്‍ പൂട്ടിയിടും. അതും ഒരു കുഞ്ഞ് ജനിക്കുന്നത് വരെ. ഒരു കുഞ്ഞിന് വേണ്ടി മാത്രമാണ് ഈ വധുക്കളെ വില കൊടുത്ത് വാങ്ങുന്നത് പോലും. കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ പല മ്യാന്‍മര്‍ വധുക്കളും ആ വീട്ടില്‍ നിന്നും പുറത്താകുകയോ, രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യും. പക്ഷേ പിന്നീടൊരിക്കലും സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ അമ്മയ്ക്ക് സാധിക്കില്ല. ഉയര്‍ന്ന ജോലിയോ, മറ്റു മധുര വാഗ്ദാനങ്ങളോ നല്‍കി മ്യാന്‍മര്‍ സ്ത്രീകളെ ചൈനയിലേക്ക് കടത്തുന്നത് പലപ്പോഴും…

Read More

മുനമ്പം മനുഷ്യക്കടത്തില്‍ നടന്നത് കോടികളുടെ ഇടപാട് ! ഒരാള്‍ക്ക് ഈടാക്കിയത് ഒന്നരലക്ഷം വീതം; ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിട്ടുള്ള 200 പേരില്‍ ഇന്ത്യക്കാരും; ഡല്‍ഹി സ്വദേശിയില്‍ നിന്നു പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മുനമ്പം മനുഷ്യക്കടത്തില്‍ നടന്നത് കോടികളുടെ ഇടപാടെന്ന് വിവരം. ഒരാള്‍ക്ക് ഒന്നരലക്ഷം വച്ച് ഏകദേശം 200 പേര്‍ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചതായി ഡല്‍ഹിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ദീപക് പറഞ്ഞു. ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലുള്ള ദീപക്, പ്രഭു എന്നിവരെ ഇന്ന് കൊച്ചിയില്‍ കൊണ്ടുവരും. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്നാട് സ്വദേശികള്‍ ആണെന്നാണ് പോലീസ് കണ്ടെത്തല്‍. ദീപകിന്റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്. ഡല്‍ഹിയില്‍ നിന്ന് ചെന്നെയിലും കോയമ്പത്തൂരിലും ട്രെയിന്‍ മാര്‍ഗം ചിലര്‍ എത്തിയപ്പോള്‍ ചിലര്‍ കൊച്ചിയിലേക്കു നേരിട്ടു വിമാനത്തിലാണു വന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആധാര്‍ കാര്‍ഡാണ് യാത്രാരേഖയായി ഉപയോഗിച്ചത്. മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ബോട്ടുടമ അനില്‍കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓസ്ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നല്‍കാന്‍ കൂട്ടുനിന്നത് അനില്‍കുമാര്‍ ആണെന്ന് പൊലീസ് കണ്ടെത്തി. മുനമ്പത്തുനിന്ന് മത്സ്യബന്ധനബോട്ടില്‍ കടന്ന സംഘത്തില്‍ ഇന്ത്യക്കാരും ഉണ്ടെന്നു വിവരമുണ്ട്. ഡല്‍ഹിയിലെ മെദാന്‍ഗിറിലുള്ള…

Read More

മുനമ്പത്തു നിന്നും ബോട്ടില്‍ കയറിപ്പോയവര്‍ പണം ചിലവഴിച്ചത് ലാവിഷായി ! പെട്ടിക്കടയില്‍ കൊടുത്തത് പോലും 500ന്റെ നോട്ട്; ഉപേക്ഷിക്കപ്പെട്ട ബാഗിലുണ്ടായത് 11810 രൂപ; മനുഷ്യക്കടത്തു സംഘം കാര്യങ്ങള്‍ നീക്കിയത് അതീവ ജാഗ്രതയോടെ…

കൊച്ചി: മുനമ്പത്തു നിന്ന് ഓസ്‌ട്രേലിയയ്ക്ക് മത്സ്യബന്ധന ബോട്ടില്‍ പോയവര്‍ പണം ചിലവഴിച്ചിരുന്നത് ഒരു പിശുക്കുമില്ലാതെയെന്ന് വിവരം. ഇവര്‍ ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്ന ബാഗില്‍ നിന്നും 11810 രൂപയാണ് കിട്ടിയത്. ഇതില്‍ 5,500 നിരോധിക്കപ്പെട്ട 500 നോട്ടുകളുടേതാണ്. പെട്ടിക്കടകളില്‍പോലും 500 ന്റെ നോട്ടുകളാണ് സംഘത്തിലുളളവര്‍ നല്‍കിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിന്ന് രണ്ട് ട്രാവലറിലും മൂന്നുകാറിലുമായാണ് സംഘം ചെറായിയിലേക്ക് തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ചെറായിയില്‍ ആറു റിസോര്‍ട്ടുകളിലായി തങ്ങിയ സംഘം പുലര്‍ച്ചെ അഞ്ചിന് റിസോര്‍ട്ടില്‍ നിന്ന് യാത്ര തിരിച്ചു. മുനമ്പത്തെത്തി ഇവര്‍ കൂട്ടമായി ഹാര്‍ബറിലേക്കു നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ബോട്ടില്‍ കയറുംമുമ്പ് സിം കാര്‍ഡുകളും മൊെബെല്‍ ഫോണും ഉപേക്ഷിക്കാന്‍ സംഘാഗങ്ങളോടു നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫോണ്‍ സിഗ്‌നലുകള്‍ വഴി കണ്ടെത്തുകയും പ്രായോഗികമാകില്ല. ബോട്ടിന്റെ മുഖ്യ ഉടമസ്ഥനായ തമിഴ്‌നാട് തക്കല സ്വദേശി ശ്രീകാന്തനും കുടുംബവും ഒളിവിലാണ്. മനുഷ്യക്കടത്ത് നടന്നതായി…

Read More

കൊച്ചിയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് ബോട്ടില്‍ പുറപ്പെട്ട സംഘത്തില്‍ നാല് ഗര്‍ഭിണികളും ! മുനമ്പത്തെ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയത് 10 ലക്ഷം രൂപയ്ക്ക്; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

കൊച്ചിയിലെ മുനമ്പം ഹാര്‍ബര്‍ വഴി ബോട്ടില്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ച സംഘത്തില്‍ നാലു ഗര്‍ഭിണികളുമെന്ന് വിവരം.13 കുടുംബങ്ങളിലായുള്ള 41 പേരാണ് പുറപ്പെട്ടിരിക്കുന്നത്. യാത്രയ്ക്കു മുന്‍പ് ഒരു മാസത്തേക്കുള്ള മരുന്നു ശേഖരിക്കാനും സംഘം ശ്രമിച്ചിരുന്നു. ഡല്‍ഹി, ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചത്. മുനമ്പത്തെ പമ്പില്‍നിന്ന് 10 ലക്ഷം രൂപയ്ക്ക് 12,000 ലിറ്റര്‍ ഇന്ധനവും സംഘം നിറച്ചു. കുടിവെള്ളം ശേഖരിക്കാന്‍ മുനമ്പത്തുനിന്ന് അഞ്ചു ടാങ്കറുകള്‍ വാങ്ങിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘത്തിലുണ്ടായിരുന്നത് ഹിന്ദിയും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നവരാണെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ല. മുനമ്പത്തേക്കു പോയത് ടൂറിസ്റ്റ് ബസിലും മിനിബസിലുമായിട്ടാണെന്നും ദൃക്‌സാക്ഷികള്‍ അറിയിച്ചു. മുനമ്പത്തെ റിസോര്‍ട്ടില്‍ നിന്നു കണ്ടെത്തിയ ബാഗുകളില്‍ സ്വര്‍ണാഭരണങ്ങളാണെന്നും വിവരമുണ്ട്. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണു മനുഷ്യക്കടത്തിനെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ…

Read More

വിസയില്ലാതെ ബോട്ടില്‍ ഓസ്‌ട്രേലിയയ്ക്ക് കടക്കുന്നവര്‍ക്ക് കൊച്ചി ഇടത്താവളമാക്കുന്നു;കഴിഞ്ഞ ദിവസം ബോട്ടില്‍ കടന്ന 40 പേര്‍ക്കായി തിരച്ചില്‍ തുടരന്നു; 27 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തുന്ന മനുഷ്യക്കടത്ത് ഇങ്ങനെ…

മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റവും അതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കവുമെല്ലാം അമേരിക്കയെ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയും നേരിടുന്നത്. ഇതിനു വഴിമരുന്നാകുന്നതോ നമ്മുടെ സ്വന്തം കൊച്ചിയും. ശ്രീലങ്കയും സിംഗപ്പൂരും വഴി ഓസ്‌ട്രേലിയയിലേക്ക് ആളുകളെ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ പുതിയ താവളമായിരിക്കുകയാണ് കൊച്ചി. കൊച്ചി മുനമ്പം ഹാര്‍ബര്‍ വഴി മത്സ്യബന്ധ ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കം നാല്‍പ്പതോളം പേര്‍ ഓസ്ട്രേലിയക്ക് കടന്നതായുള്ള വിവരം അടുത്ത ദിവസങ്ങളിയാണ് പുറത്തുവന്നത്. രാജ്യാന്തര സീമകള്‍ ലംഘിച്ച് മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പോയിരിക്കാമെന്നാണ് നിഗമനം. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് തുടങ്ങി. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ്…

Read More

മുംബൈയില്‍ പിടിയിലായത് വന്‍ മനുഷ്യക്കടത്ത് റാക്കറ്റ് !ഒരാള്‍ക്ക് 45 ലക്ഷം രൂപ വിലയിട്ട് അമേരിക്കയിലേക്ക് കടത്തിയത് 300 പെണ്‍കുട്ടികളെ; സംഘം വലയിലാക്കിയിരുന്നത് 11നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ; പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്

മുംബൈ: ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പെണ്‍കുട്ടികളെ കടത്തിയിരുന്ന വന്‍ മനുഷ്യക്കടത്തു സംഘം മുംബൈയില്‍ പിടിയില്‍. ഇതിനകം ഇന്ത്യയില്‍ നിന്നും 300 ലധികം കുട്ടികളെ റാക്കറ്റ് അമേരിക്കയില്‍ എത്തിച്ചെന്ന് മുംബൈ പോലീസ് പറഞ്ഞു. സംഘത്തലവനില്‍ നിന്നാണ് ഈ വിവരം കിട്ടിയത്. രാജുഭായി എന്ന് വിളിക്കുന്ന രാജുഭായി ഗാംലേവാല എന്ന ഗുജറാത്തുകാരനാണ് സംഘത്തലവന്‍. കഴിഞ്ഞ മാര്‍ച്ചില്‍ സംഘത്തിലെ ഏതാനും പേരെ അറസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തലവനെ പൊക്കിയത്. 2007ലാണ് തങ്ങള്‍ മനുഷ്യക്കടത്ത് ആരംഭിക്കുന്നതെന്ന് രാജുഭായി ഗാംലേവാല വെളിപ്പെടുത്തി. ഇതിനകം സംഘം മൂന്നൂറിലധികം കുട്ടികളെ കടത്തിയെന്നും ഒരു കുട്ടിക്ക് 45 ലക്ഷം രൂപ വീതം സംഘം അമേരിക്കന്‍ ഇടപാടുകാരില്‍ നിന്നും വാങ്ങിയിരുന്നതായിട്ടാണ് വിവരം. സംഘാംഗങ്ങളില്‍ ചിലരെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രാജുഭായിയെ പൊക്കാനായത്. ഗുജറാത്തിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 11 നും 16 നും ഇടയില്‍ പ്രായക്കാരായ പെണ്‍കുട്ടികളെയാണ് കടത്തിയിരുന്നത്.…

Read More