കൂ​ട്ടു​കാ​രു​മൊ​ത്തു ‘ഒ​ളി​ച്ചു ക​ളി​ച്ച’ ബം​ഗ്ലാ​ദേ​ശി ബാ​ല​ന്‍ ക​ണ്ണു തു​റ​ന്ന​പ്പോ​ള്‍ ക​ണ്ട​ത് മ​ലേ​ഷ്യ ! വി​ചി​ത്ര​മാ​യ സം​ഭ​വം ഇ​ങ്ങ​നെ…

കൂ​ട്ടു​കാ​രു​മൊ​ന്നി​ച്ച് ഒ​ളി​ച്ചു ക​ളി​ച്ച 15 വ​യ​സ്സു​ള്ള ബം​ഗ്ലാ​ദേ​ശി ബാ​ല​ന്‍ ഒ​ടു​വി​ല്‍ എ​ത്ത​പ്പെ​ട്ട​ത് മ​ലേ​ഷ്യ​യി​ലും. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ഫാ​ഹി​മി​നാ​ണ് ഈ ​ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്. ഒ​ളി​ച്ച് ക​ളി​ക്കു​ന്ന​തി​നി​ടെ ഷി​പ്പിം​ഗ് ക​ണ്ടെ​യ്ന​റി​ല്‍ കു​ടു​ങ്ങി​യ ഫാ​ഹിം ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്ന് മ​ലേ​ഷ്യ​യി​ല്‍ എ​ത്തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ണ്ടെ​യ്ന​ര്‍ അ​ട​ങ്ങി​യ ക​പ്പ​ല്‍ ആ​റ് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് മ​ലേ​ഷ്യ​യി​ല്‍ എ​ത്തി​യ​ത്. ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ​യാ​ണ് ദി​വ​സ​ങ്ങ​ളോ​ളം കു​ട്ടി ക​ണ്ട​യ്ന​റി​ലി​രു​ന്ന​ത് എ​ന്ന​താ​ണ് അ​ത്ഭു​തം. ക​ണ്ടെ​യ്ന​റി​ന​ക​ത്ത് നി​ന്ന് ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. അ​വ​ശ​നാ​യ കു​ട്ടി​യു​ടെ ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഫാ​ഹി​മി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി. കൂ​ടാ​തെ നി​യ​മ​പ​ര​മാ​യ മാ​ര്‍​ഗ​ത്തി​ലൂ​ടെ കു​ട്ടി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്ത​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി മ​ലേ​ഷ്യ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Read More

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതി വഞ്ചിച്ചത് നിരവധി മലയാളികളെ; പട്ടിണി ഒഴിവാക്കാന്‍ ഹോട്ടലുകളില്‍ പണിയെടുത്ത് യുവാക്കള്‍; അഞ്ചുവര്‍ഷത്തിനിടെ തട്ടിപ്പിനിരയാക്കിയത് ആയിരത്തിലധികം ആളുകളെ…

മലേഷ്യയില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് നിരവധി മലയാളി യുവാക്കളില്‍ നിന്ന് പണം തട്ടി തമിഴ് യുവതി. ഗുഗപ്രിയ കൃഷ്ണന്‍ എന്ന തമിഴ് വംശജയാണ് മലയാളിയെന്നു സംശയിക്കുന്ന ഭര്‍ത്താവ് വിജയകുമാറിനും മധുര സ്വദേശിയായ സഹായി ജബരാജിനുമൊപ്പം ചേര്‍ന്ന് യുവാക്കളെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. തൊഴില്‍രഹിതരായ യുവാക്കളെ അനധികൃത ജോബ് കണ്‍സള്‍ട്ടന്‍സി വഴിയാണ് ഇവര്‍ മലേഷ്യയില്‍ എത്തിക്കുന്നത്. വന്‍ കമ്പനികളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് മനുഷ്യക്കടത്ത് നടത്തുന്നത്. എന്നാല്‍ സഹായിയായ ജബരാജിനെ ചതിച്ചതോടെ ഇയാള്‍ ഗുഗപ്രിയയുടെ തട്ടിപ്പുകള്‍ പുറംലോകത്തിനു വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് നിരവധി ആളുകള്‍ ഇരകളായ കാര്യവും അറിയുന്നത്. നല്ല ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് യുവാക്കളെ മലേഷ്യയില്‍ എത്തിച്ചശേഷം അവരുടെ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് ഗുഗപ്രിയയുടെ രീതി. ഇതിനോടകം ഇവര്‍ ആയിരത്തിലധികം യുവാക്കളെ വഞ്ചിച്ച് ലക്ഷങ്ങളാണ് തട്ടിയത്. ജോബ് വിസപോലും ഇല്ലാതെ മലേഷ്യയിലെ ഹോട്ടലുകളില്‍ വെയ്റ്റര്‍മാരായി…

Read More