ഡാ​ഷ് ബോ​ര്‍​ഡ് പ​ദ്ധ​തി പ​ഠി​ക്കാ​നാ​യി മോ​ദി​യു​ടെ നാ​ട്ടി​ലേ​ക്ക് ആ​ളു​ക​ളെ അ​യ​ച്ച് പി​ണ​റാ​യി ! ഇ​നി കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കു​ക ഗു​ജ​റാ​ത്ത് മോ​ഡ​ല്‍…

കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷം നി​ര​ന്ത​രം പ​രി​ഹ​സി​ച്ചു കൊ​ണ്ടി​രു​ന്ന ഗു​ജ​റാ​ത്ത് മോ​ഡ​ല്‍ പ​ഠി​ക്കാ​ന്‍ ഒ​ടു​വി​ല്‍ കേ​ര​ള ഗ​വ​ണ്‍​മെ​ന്റും. രാ​ജ്യ​ത്തു​ത​ന്നെ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ഒ​ന്നാ​ണ് ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ ഡാ​ഷ് ബോ​ര്‍​ഡ് സം​വി​ധാ​നം. സാ​ധാ​ര​ണ​ക്കാ​രു​ടെ പ​രാ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​നാ​ണ് ഈ ​സം​വി​ധാ​നം രൂ​പീ​ക​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. അ​ത് വി​ജ​യം കാ​ണു​ക​യും ചെ​യ്തു. 2019 ല്‍ ​ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വി​ജ​യ് രൂ​പാ​ണി​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ര​ല്‍ തു​മ്പി​ല്‍ സം​സ്ഥാ​ന​ത്തെ ഗ​വേ​ര്‍​ണ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും എ​ത്തു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​ത് വി​ഭാ​വ​നം ചെ​യ്ത​ത്. അ​താ​യ​ത് സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ കു​റി​ച്ചും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ര്‍​ത്ത​ന​മി​ക​വ് ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ഫീ​സി​ലോ വീ​ട്ടി​ലോ ഇ​രു​ന്ന് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും വി​ല​യി​രു​ത്താം. എ​ന്തെ​ങ്കി​ലും പോ​രാ​യ്മ ക​ണ്ടാ​ല്‍ ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്യാം. കോ​വി​ഡ് കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍…

Read More

ഗുജറാത്ത് സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച് കയറിയ പുലി ഭീതി വിതയ്ക്കുന്നു; കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു; വീഡിയോ കാണാം…

അഹമ്മദാബാദ്: ഗുജറാത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിനുള്ളില്‍ പുള്ളിപ്പുലി കയറിയതായി വിവരം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി അകത്ത് കടന്നത്. കവാടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പുലി അകത്ത് കയറിയ വിവരം അധികൃതര്‍ അറിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനോടകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. WATCH: Leopard entered Secretariat premises in Gujarat's Gandhinagar, early morning today. Forest department officials are currently conducting a search operation to locate the feline (Source: CCTV footage) pic.twitter.com/eQYwATbk2b — ANI (@ANI) November 5, 2018

Read More

പശുക്കള്‍ക്ക് വീണ്ടും ശുക്രദശ! ഗോമൂത്രത്തിനും ഗോ ഉത്പ്പന്നങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുമായി ഗുജറാത്ത് സര്‍ക്കാര്‍; ആസൂത്രണം ചെയ്യുന്നത് മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തി

മനുഷ്യര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സമയം ചെലവഴിക്കുന്നത് പശു സംരക്ഷണവും പരിപാലനവും കഴിഞ്ഞ ശേഷമേയുള്ളുവെന്ന് ബിജെ.പി അധികാരത്തിലുള്ള പല സംസ്ഥാനങ്ങളും നിരവധി തവണ ിതിനോടകം തെളിയിച്ച് കഴിഞ്ഞ കാര്യമാണ്. ഇതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഗുജറാത്തിന്റെ കാര്യവും. ഗോവധത്തിന് കര്‍ശന ശിക്ഷ ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെ പശുക്കളുമായി ബന്ധപ്പെട്ട പുതിയ വ്യവസായങ്ങള്‍ക്ക് തുടക്കും കുറിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. പശുവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കുന്നവര്‍ക്ക് പ്രോത്സാഹനവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഗുജറാത്തിലെ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്. പാല്‍, നെയ്യ്, ചാണകം, ഗോമൂത്രം, മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ പശു വളര്‍ത്തലിലൂടെ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നവര്‍ക്കാണ് സഹായം ലഭ്യമാവുക. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനും വിപണിയിലെത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലും സ്റ്റാര്‍ട്ട് അപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പശു ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണന സാധ്യതയാണുള്ളതെന്നും ഇതുവരെ പശുക്കളില്‍നിന്നുള്ള…

Read More