സെപ്റ്റംബറില്‍ ഇത്രയധികം ചൂട് ഉണ്ടായിട്ടുള്ളത് 60 വര്‍ഷം മുമ്പ് മാത്രം ! മഴ ഉടനുണ്ടാകുമെന്നും ഇടിമിന്നല്‍ കനത്ത നാശം വിതയ്ക്കാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍…

കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തിനു ശേഷം പുതിയ ആശങ്കകള്‍ ഒന്നൊന്നായി ഉയരുകയാണ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഭാസങ്ങളാണ് കാലാവസ്ഥയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. വേനലില്‍ സെപ്റ്റംബര്‍ ചുട്ടുപൊള്ളുന്നത് ആറു പതിറ്റാണ്ടിനിടയില്‍ ആദ്യത്തെ സംഭവമാണ്. കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കുന്ന കോട്ടയം പുതുപ്പള്ളിയിലെ റബര്‍ ഗവേഷണ കേന്ദ്രത്തില്‍ 1959 മുതല്‍ ശേഖരിച്ചിട്ടുള്ള കണക്കാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇതേമാസം തുടര്‍ച്ചയായി പൊളളുന്ന പ്രതിഭാസവും നടാടെയാണ്. രണ്ടു മണിക്കൂര്‍ വരെ താപനില 30-32 ഡിഗ്രിയില്‍ വരെ നില്‍ക്കുന്നതും ചൂടിന്റെ തോതു കൂടിയതായി തോന്നിക്കുമെന്നു ഗവേഷണ കേന്ദ്രത്തിലെ ഡോ.ഷമ്മിരാജ് പറഞ്ഞു. കേരളത്തിലെ ഏറ്റവും ചൂടു കൂടിയ പ്രദേശമായ പുനലൂരില്‍ ഇന്നലെ 34.8 ഡിഗ്രിയും പാലക്കാട്ട് 34.3 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു പകല്‍ താപനില. എന്നാല്‍, ഒറ്റപ്പെട്ട സമയങ്ങളില്‍ സെപ്റ്റംബറില്‍ ചൂട് ക്രമാതീതമായി മുമ്പും കൂടിയിട്ടുണ്ട്. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കു പ്രകാരം 1979 സെപ്റ്റംബര്‍ 10ന് 34.9…

Read More