മരിച്ചത് പ്രമുഖനല്ലല്ലോ… 35 വര്‍ഷം സഹസംവിധായകന്‍ മൂന്ന് സിനിമ സംവിധാനം ചെയ്തു; അവസാനം ജീവിച്ചത് വാര്‍ക്കപ്പണിക്കാരനായി;അന്തരിച്ച കെ.മുരളീധരന്റെ ജീവിതം ഇങ്ങനെ…

സിനിമ ഒരു ഭാഗ്യമാണ്. ആ ഭാഗ്യം തേടി ധാരാളം ആളുകള്‍ എത്തുന്നു. ഒട്ടുമിക്ക ആളുകളും വീഴുന്നു, അപൂര്‍വം ചിലര്‍ വാഴുന്നു. മറ്റു ചിലര്‍ പ്രതീക്ഷകളുമായി കാലങ്ങളോളം സിനിമാ മേഖലയില്‍ തുടരുന്നു. അത്തരമൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ കോഴിക്കോട് മുകളേല്‍ കെ.മുരളീധരന്‍(62). 35 കൊല്ലം ജീവിതം സിനിമയ്ക്കായി ഒഴിഞ്ഞുവയ്ക്കുകയും 20ല്‍ പരം സിനിമകളുടെ സംവിധായകന്‍ ആവുകയും ഒടുവില്‍ മൂന്നു സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ മരണം പക്ഷെ മലയാള സിനിമാ ലോകത്തുള്ളവര്‍ പോലും കണ്ടില്ലെന്നു നടിച്ചു. ഒരു ഒറ്റക്കോളം വാര്‍ത്തയാക്കി ഒതുക്കി മലയാള മാധ്യമങ്ങളും ആ കലാകാരനെ അവഹേളിച്ചു. സിനിമ സ്വപ്നം കണ്ട് അതിനായി പരിശ്രമിച്ചയാള്‍ക്ക് പക്ഷേ വിധി കാത്തുവെച്ചത് പരാജയങ്ങള്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുഹൃത്തിന്റെ കുറിപ്പ് ഇങ്ങനെ… അസോസിയേറ്റ് മുരളി . കൂടുതല്‍ പേര്‍ അറിയുന്നത്…

Read More

എഞ്ചിനിയറായ മകനും ഗള്‍ഫുകാരനായ മകനും തിരിഞ്ഞു നോക്കിയില്ല; 92-ാം വയസില്‍ മരണമടഞ്ഞ കുഞ്ഞമ്മയുടെ ജീവിതം ആരുടെയും കണ്ണു നനയിക്കും.

ആലപ്പുഴ: നൊന്തു പെറ്റ മാതാവിനെ ഒരു നോക്കു കാണാന്‍ പോലും കൂട്ടാക്കാതെ എഞ്ചിനിയറായ മകനും ഗള്‍ഫുകാരനായ മകനും കൈയ്യൊഴിഞ്ഞ കുഞ്ഞമ്മയ്ക്ക് 92-ാം വയസില്‍ ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുതുകുളം പഞ്ചായത്ത് 15 ാം വാര്‍ഡില്‍ കല്ലുചിറയില്‍ കുഞ്ഞമ്മയെ ഏകദേശം ഒന്നര പതിറ്റാണ്ടിനു മുമ്പാണ് മക്കള്‍ ഉപേക്ഷിക്കുന്നത്. അന്നു മുതല്‍ നാട്ടുകാരുടെ ആശ്രയത്തില്‍ കഴിഞ്ഞു വരുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷമായിരുന്നു കുഞ്ഞമ്മയുടെ ദുര്യോഗം. ഗോപി, പരമു എന്നീ രണ്ടാണ്‍മക്കളാണ് കുഞ്ഞമ്മയ്ക്കുണ്ടായിരുന്നത്. മൂത്തമകന്‍ ഗോപി എന്‍ജിനിയര്‍ ഉദ്യോഗം കഴിഞ്ഞ് ചേര്‍ത്തലയിലെ സ്വന്തം വീട്ടില്‍ വിശ്രമജീവിതത്തിലാണ്. ഇതിനിടെ ഗോപി മകളെ പഠിപ്പിച്ച് ശാസ്ത്രജ്ഞയാക്കുകയും ചെയ്തു. പരമു ഖത്തറില്‍ വലിയനിലയില്‍ കഴിയുന്നു. പരമുവിന്റെ മകന്‍ അങ്ങ് അമേരിക്കയിലും. ഇതാണ് കുഞ്ഞമ്മയുടെ മക്കളുടെയും ചെറുമക്കളുടെയും സ്ഥിതി. ഇനി കാര്യത്തിലേക്ക് കടക്കാം. പാരമ്പര്യമായി സ്വത്തുവകകളുള്ള കുടുംബമായിരുന്നു കുഞ്ഞമ്മയുടെത്. അതുക്കൊണ്ടുതന്നെ മക്കളെ വിദ്യാ സമ്പന്നരാക്കുന്നതില്‍ കുഞ്ഞമ്മയ്ക്ക് യാതൊരു…

Read More