കടക്ക് പുറത്ത്! കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കുന്നുമില്ല, വാടകയുമില്ല; കോട്ടയം മെഡിക്കൽ കോളജിലെ മിൽമ ബൂത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദ് ചെ​യ്ത​താ​യി ആ​ർ​പ്പൂക്ക​ര സി​ഡി​എ​സ് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ൻ.

ആ​ർ​പ്പു​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ആ​ർ​പി/14/2018 എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​രു​ള്ള കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ ര​ജി​സ്ട്രേ​ഷ​നാ​ണ് റ​ദ്ദാ​ക്കി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ ആ​ർ​പ്പൂക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ സി​ഡി​എ​സ് ഗ്രൂ​പ്പി​ൽ​പ്പെ​ട്ട കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ മി​ൽ​മ ബൂ​ത്ത് (ല​ഘു​ഭ​ക്ഷ​ണ​ശാ​ല) ന​ട​ത്തി​യി​രു​ന്നു.

ഇ​ത് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​തെ​യും വാ​ട​ക ന​ൽ​കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രേ മി​ൽ​മ ബൂ​ത്ത് ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31 വ​രെ തു​ട​രു​വാ​ൻ ഹൈ​ക്കോ​ട​തി ല​ഘു​ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തി​പ്പു​കാ​ർ​ക്ക് അ​നു​മ​തി ന​ല്കു​ക​യും ചെ​യ്തു.

ഈ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഒ​ഴി​ഞ്ഞു മാ​റാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​നും കു​ടും​ബ​ശ്രീ മി​ഷ​നും അ​പ​മാ​ന​മു​ണ്ടാ​ക്കി​യ ഈ ​കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ ര​ജി​സ്്ര​ടേ​ഷ​ൻ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​നി മു​ത​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റെ​ന്ന പേ​രി​ൽ ഇ​വ​ർ​ക്ക് മി​ൽ​മ ബൂ​ത്ത് ന​ട​ത്താ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് ജി​ല്ലാ കു​ടും​ബ​ശ്രീ അ​ധി​കൃ​ത​ർ രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

2019 മേ​യ് 16നാ​ണ് കു​ടം​ബ​ശ്രീ മി​ൽ​മ ബൂ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 2020 മാ​ർ​ച്ച് 31 വ​രെ ആ​യി​രു​ന്നു കാ​ലാ​വ​ധി. മൂ​ന്നു മാ​സ​ത്തേ​ക്ക് കൂ​ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അ​നു​മ​തി ന​ൽ​കുകയായിരുന്നു.

ഇ​തി​നി​ട​യി​ൽ മി​ൽ​മ ബൂ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നോ​ട് ചേ​ർ​ന്ന് മ​റ്റൊ​രു ഷെ​ഡ് നി​ർ​മി​ച്ചു. സ​ർ​ക്ക​ർ വ​ക സ്ഥ​ല​ത്ത് അ​നു​വാ​ദ​മി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി ഷെ​ഡ് നി​ർ​മി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​ല്ല.

ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലെ വാ​ട​ക​യാ​യ മൂ​ന്നു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​ക്ക് കു​ടി​ശി​ക ഇ​ന​ത്തി​ൽ മി​ൽ​മ ബൂ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ കു​ടും​ബ​ശ്രീ ന​ൽ​കാ​നു​ണ്ട്. കൂ​ടാ​തെ 4,00,689 രൂ​പയുടെ വൈ​ദ്യു​തി ബി​ല്ലും അ​ട​യ്ക്കാ​നു​ണ്ട്.

Related posts

Leave a Comment