‘മി​ക​ച്ച’ നേ​ട്ട​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍ ! ഐ​എം​എ​ഫി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ക​ടം വാ​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നാ​ലാം​സ്ഥാ​നം

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ല്‍ ന​ട്ടം തി​രി​യു​ന്ന പാ​ക്കി​സ്ഥാ​നെ ആ​ഗോ​ള​ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ നാ​ണ​ക്കെ​ടു​ത്തു​ന്ന ഒ​രു വാ​ര്‍​ത്ത കൂ​ടി ഇ​പ്പോ​ള്‍ പു​റ​ത്തു വ​രി​ക​യാ​ണ്. പി​ടി​ഐ പു​റ​ത്തു വി​ട്ട റി​പ്പോ​ര്‍​ട്ട​നു​സ​രി​ച്ച് രാ​ജ്യാ​ന്ത​ര നാ​ണ​യ​നി​ധി(​ഐ​എം​എ​ഫ്)​യി​ല്‍ നി​ന്ന് ഏ​റ്റ​വു​മ​ധി​കം പ​ണം ക​ട​മെ​ടു​ത്ത നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി പാ​ക്കി​സ്ഥാ​ന്‍ മാ​റി​യി​രി​ക്കു​ക​യാ​ണ്. വ​രു​ന്ന ഒ​മ്പ​തു മാ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഐ​എം​എ​ഫി​ല്‍ നി​ന്ന് മൂ​ന്ന് ബി​ല്യ​ണ്‍ യു​എ​സ്‌​ഡോ​ള​ര്‍ കൂ​ടി പാ​ക്കി​സ്ഥാ​ന്‍ ക​ട​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പാ​ക്കി​സ്ഥാ​ന് ഈ ​തു​ക ന​ല്‍​കു​ന്ന കാ​ര്യം ഐ​എം​എ​ഫ് ബോ​ര്‍​ഡി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഈ ​വ​ര്‍​ഷം മാ​ര്‍​ച്ച് 31ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഐ​എം​എ​ഫി​ന്റെ ക​ട​ക്കാ​രി​ല്‍ അ​ഞ്ചാം സ്ഥാ​ന​മാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ക​ട​മെ​ടു​ക്കാ​നി​രി​ക്കു​ന്ന മൂ​ന്ന് ബി​ല്യ​ണ്‍ ഡോ​ള​ര്‍ പാ​ക്കി​സ്ഥാ​നെ നാ​ലാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ത്തും. 46 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ക​ട​മു​ള്ള അ​ര്‍​ജ​ന്റീ​ന​യാ​ണ് നി​ല​വി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. 18 ബി​ല്യ​ണ്‍ ഡോ​ള​റു​മാ​യി ഈ​ജി​പ്ത് ര​ണ്ടാം സ്ഥാ​ന​ത്തും യു​ദ്ധം ത​ക​ര്‍​ത്ത യു​ക്രൈ​ന്‍ 12.2 ബി​ല്യ​ണ്‍ ഡോ​ള​റു​മാ​യി മൂ​ന്നാ​മ​തും ഉ​ണ്ട്. പു​തി​യ…

Read More

2023ല്‍ ​ഏ​റ്റ​വു​മ​ധി​കം സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച കൈ​വ​രി​ക്കാ​ന്‍ പോ​കു​ന്ന​ത് ഇ​ന്ത്യ​യെ​ന്ന് ഐ​എം​എ​ഫ് ! വി​ല​യി​രു​ത്ത​ലു​ക​ള്‍ ഇ​ങ്ങ​നെ…

ഇ​ന്ത്യ​യു​ടെ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളെ​ല്ലാം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ഉ​ഴ​ലു​ക​യാ​ണ്. തൊ​ട്ട് അ​യ​ല്‍​രാ​ജ്യ​മാ​യ നി​ല്‍​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ അ​മേ​രി​ക്ക​യ്ക്കും ഐ​എം​എ​ഫി​നും മു​ന്നി​ല്‍ കൈ​നീ​ട്ടി​യി​രി​ക്ക​യാ​ണ്. ഈ ​പ​രി​ത​സ്ഥി​തി​ക​ള്‍​ക്കി​ടെ​യും പി​ടി​ച്ചു നി​ല്‍​ക്കു​ന്ന മു​ഖ്യ​രാ​ജ്യം ഇ​ന്ത്യ​യാ​ണ്. എ​ന്നാ​ല്‍ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ ഇ​ടി​വു​ണ്ടാ​വു​മെ​ന്ന് രാ​ജ്യാ​ന്ത​ര നാ​ണ്യ നി​ധി (ഐ​എം​എ​ഫ്) വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യു​ടെ നി​ല മെ​ച്ച​മാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച ഈ ​വ​ര്‍​ഷ​ത്തെ 6.8 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് വ​ള​ര്‍​ച്ച 6.1 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് ഐ​എം​എ​ഫി​ന്റെ പ്ര​വ​ച​നം. ലോ​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ വ​രു​ന്ന വ​ര്‍​ഷം കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​വു​മെ​ന്നാ​ണ്, ഐ​എം​എ​ഫ് പു​റ​ത്തു​വി​ട്ട വേ​ള്‍​ഡ് ഇ​ക്ക​ണോ​മി​ക് ഔ​ട്ട്‌​ലു​ക്ക് പ​റ​യു​ന്നു. 2022ലെ 3.4 ​ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 2023ല്‍ ​വ​ള​ര്‍​ച്ച 2.9 ശ​ത​മാ​നാ​യി കു​റ​യും. 2024ല്‍ ​ഇ​ത് 3.1 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നും ഐ​എം​എ​ഫ് പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ സാ​മ്പ​ത്തി​ക ത​ള​ര്‍​ച്ച കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്ന് ഐ​എം​എ​ഫ് വ്യ​ക്ത​മാ​ക്കി. മാ​ര്‍​ച്ച് 31ന്…

Read More

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം കൂട്ടും; വിപണി സാധ്യത വിശാലമാക്കും; ഗീതാ ഗോപിനാഥ് പറയുന്നതിങ്ങനെ…

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം കൂട്ടുമെന്ന് ഐഎംഎഫ്(അന്താരാഷ്ട്രനാണയനിധി) മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു. എന്നാല്‍ ദുര്‍ബലരായ കൃഷിക്കാര്‍ക്ക് സാമൂഹിക സുരക്ഷാവലയമൊരുക്കേണ്ടതുണ്ടെന്നും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞു.അടിസ്ഥാനസൗകര്യങ്ങളിലടക്കം ഇന്ത്യയിലെ കാര്‍ഷികരംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. പുതിയ നിയമങ്ങള്‍ വിപണനത്തിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. കൃഷിക്കാരുടെ വിപണിസാധ്യത വിശാലമാക്കുന്നതാണിത്. നികുതിയടയ്ക്കാതെ ചന്തകള്‍ക്കുപുറമെ രാജ്യത്തെവിടെ വേണമെങ്കിലും ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. ഏതൊരു പരിഷ്‌കാരം നടപ്പാക്കുന്നതിനും പരിവര്‍ത്തനച്ചെലവുകള്‍ ആവശ്യമുണ്ട്. ഇത് ദുര്‍ബലരായ കര്‍ഷകരെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഈ വിഷയത്തില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

Read More

ലോകത്ത് വരാന്‍ പോകുന്നത് അതിഭീകരമായ സാമ്പത്തിക മാന്ദ്യം ! അമേരിക്കയിലും ബ്രിട്ടനിലും സ്ഥിതി അതിരൂക്ഷമാകും; സാമ്പത്തിക തളര്‍ച്ച ഏറ്റവും കുറവ് അനുഭവപ്പെടുക ഇന്ത്യയില്‍; ഐഎംഎഫിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ…

കോവിഡ് 19 ലോകത്ത് നാശം വിതച്ച് മുന്നേറുമ്പോള്‍ ലോകം സാമ്പത്തികമായി തകര്‍ന്നടിയുകയാണ്. ഈ അന്തക വൈറസ് ബാധയുണ്ടാകുന്നതിനു മുമ്പ് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ പ്രവചനം ആഗോള സമ്പദ് വ്യവസ്ഥ 3.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു. മാത്രമല്ല, 160 രാജ്യങ്ങളിലെങ്കിലും ജീവിതനിലവാരം ഇപ്പോഴുള്ളതിനേക്കാളേറെ ഉയരുമെന്നും പ്രവചിച്ചിരുന്നു. അതായത്, ഒരു നല്ല ഭാവിയായിരുന്നു ഭൂമിയില്‍ മനുഷ്യനെ കാത്തിരുന്നത്. എന്നാല്‍ എല്ലാ സ്വപ്‌നങ്ങളും തകര്‍ത്തെറിയുകയാണ് കോവിഡ് എന്ന മഹാമാരി. ഇതോടെ ഐഎംഫ് ഇപ്പോള്‍ പറയുന്നത് മുമ്പ് പറഞ്ഞതിന്റെ നേര്‍വിപരീതമാണ്. ലോക സമ്പദ് വ്യവസ്ഥ മൂന്നു ശതമാനം ശോഷിക്കും എന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം. 2009 ലെ മഹാമാന്ദ്യകാലത്ത് പോലും ആഗോള സാമ്പത്തികസ്ഥിതി താഴോട്ട് പോയത് വെറും 0.1 ശതമാനമായിരുന്നു. ആ ഒരു സാഹചര്യം പോലും അതിജീവിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ പെട്ട പാട് ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. കൈവശമുള്ള എല്ലാ ആയുധങ്ങളുമെടുത്ത് പോരാടേണ്ടിവന്നു 0.1% കുറവുകൊണ്ടുണ്ടായ…

Read More