രാ​ജ്യം പ​നി​ച്ചു വി​റ​യ്ക്കു​ന്നു ! എ​ച്ച്3​എ​ന്‍2 ഇ​ന്‍​ഫ്‌​ളു​വെ​ന്‍​സ വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ട് മ​ര​ണം…

ക​ടു​ത്ത പ​നി​യ്ക്കും മ​റ്റ് വൈ​റ​ല്‍ രോ​ഗ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​യ എ​ച്ച്3​എ​ന്‍2 ഇ​ന്‍​ഫ്‌​ളു​വെ​ന്‍​സ വൈ​റ​സ് രാ​ജ്യ​ത്ത് വ്യാ​പി​ക്കു​ന്നു. എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ര​ണ്ടു​മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഹ​രി​യാ​ന​യി​ലും ക​ര്‍​ണാ​ട​ക​യി​ലു​മാ​ണ് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്. രാ​ജ്യ​ത്ത് നി​ല​വി​ല്‍ എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് 90 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ എ​ട്ട് എ​ച്ച്1​എ​ന്‍1 ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​ടി​ക്ക​ടി​യാ​യി വ​രു​ന്ന പ​നി​ക്കും ചു​മ​യ്ക്കും പി​ന്നി​ല്‍ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ എ​യു​ടെ ഉ​പ​വി​ഭാ​ഗ​മാ​യ എ​ച്ച്3​എ​ന്‍2 വൈ​റ​സ് ആ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഐ.​സി.​എം.​ആ​ര്‍(Indian Council of Medical Research) വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വാ​ണ് കാ​ണു​ന്ന​ത്, പ​നി, ചു​മ, ശ​രീ​ര​വേ​ദ​ന, മൂ​ക്കൊ​ലി​പ്പ് തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ​ല​ര്‍​ക്കു​മു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്നു മാ​സ​ക്കാ​ല​മാ​യി എ​ച്ച്3​എ​ന്‍2 വൈ​റ​സ് വ്യാ​പി​ക്കു​ക​യാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ആ​ശു​പ​ത്രി​വാ​സം കൂ​ടു​ക​യാ​ണെ​ന്നും ഐ.​സി.​എം.​ആ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഏ​പ്രി​ല്‍ ആ​ദ്യ​ത്തോ​ടെ രോ​ഗ​വ്യാ​പ​നം കു​റ​യു​മെ​ന്നാ​ണ് ഐ​സി​എം​ആ​ര്‍…

Read More