സിനിമയിലേക്ക്‌ ഇറങ്ങാന്‍ ധൈര്യം പകര്‍ന്നത് ഭാര്യയുടെ ആ ഒരൊറ്റ വാക്ക് ! വെളിപ്പെടുത്തലുമായി ജഗദീഷ്…

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളാണ് ജഗദീഷ്. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് താരം മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.

കോളേജ് അധ്യാപകനായി ജോലി നോക്കുന്ന സമയത്തായിരുന്നു ജഗദീഷ് അപ്രതീക്ഷിതമായി സിനിമ മേഖലയിലേക്ക് തിരിയുന്നതും.

എന്നാല്‍ ഇപ്പോള്‍ തന്റെ ഭാര്യയുടെ ഒറ്റവാക്കാണ് സിനിമയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് നടന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്.

‘കോളേജ് അധ്യാപകനായിരിക്കുന്ന സമയത്താണ് ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ ഒരു ചെറിയ വേഷം ചെയ്തു.

അങ്ങനെ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് വര്‍ഷത്തില്‍ ഒന്ന് രണ്ടു സിനിമ ചെയ്തിട്ട് ജോലിയില്‍ തുടരാമെന്നാണ്.

അത് കഴിഞ്ഞു മുകേഷിനും, ശ്രീനിവാസനുമൊപ്പം ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടി. അതിനു ശേഷം കുറച്ചു സിനിമകള്‍ ലഭിച്ചു.

പിന്നീട് കഥാകൃത്ത് എന്ന നിലയിലും അറിയപ്പെട്ടു തുടങ്ങിയപ്പോള്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാമെന്ന തോന്നലുണ്ടായി. അപ്പോള്‍ ഞാന്‍ ഒരു ലോങ്ങ് ലീവ് എടുക്കാന്‍ തീരുമാനിച്ചു.

അങ്ങനെ കാര്യം വൈഫിനോട് പറഞ്ഞു, വൈഫ് സമ്മതിക്കുകയും ചെയ്തു. ശമ്പളമില്ലാത്ത ലീവാണ് എടുക്കുന്നത്. അത് കൊണ്ട് തന്നെ വലിയ റിസ്‌ക് ആയിരുന്നു.

സിനിമയില്‍ ക്ലിക്ക് ആയില്ലേല്‍ ഒരാളുടെ ശമ്പളം വച്ച് നമുക്ക് കഴിയാമെന്ന് വൈഫ് പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്കും ധൈര്യമായി.

പക്ഷേ പിന്നീട് എനിക്ക് എന്റെ കോളേജ് പ്രൊഫഷനിലേക്ക് തിരിച്ചു പോകേണ്ടി വന്നിട്ടില്ല’. ജഗദീഷ് പറയുന്നു. എന്തായാലും മലയാളസിനിമയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഒരു തീരുമാനമായി അത് മാറി.

Related posts

Leave a Comment