അയാള്‍ ഞാനല്ല ! ഗായത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ജിഷിന്‍ താനല്ലെന്ന് പൊട്ടിത്തെറിച്ച് ജിഷിന്‍ മോഹന്‍…

നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട വാഹനാപകടവും തുടര്‍ സംഭവങ്ങളുമാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അപകടത്തിനു ശേഷം ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയും അല്ലാതെയും ഗായത്രി സുരേഷ് നല്‍കിയ വിശദീകരണങ്ങളും വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടുകയാണ്. എന്നാല്‍ ചില യൂട്യൂബ് ചാനലുകള്‍ തെറ്റായ വാര്‍ത്തകളും പുറത്തു വിടുന്നുണ്ടായിരുന്നു. അതിലൊന്നായിരുന്നു, അപകട സമയത്തു ഗായത്രിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത് നടന്‍ ജിഷിന്‍ മോഹന്‍ ആയിരുന്നു എന്ന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജിഷിന്‍ മോഹന്‍. വാര്‍ത്തകളില്‍ പ്രചരിക്കുന്ന ജിഷിന്‍ മോഹന്‍ താനല്ലെന്നാണ് നടന്‍ പറയുന്നത്. ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു എന്നും ഇതിനെതിരെ ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത് എന്നും ജിഷിന്‍ പറയുന്നു. പക്ഷെ അതിനുളള സമയമില്ലാത്തത് കൊണ്ടാണ് അത്…

Read More