വരുന്നോ ഒരു ജ്യൂസ് കുടിക്കാം ! വനിതാ പോലീസുകാരിയെപ്പോലും ജ്യൂസ് കുടിക്കാന്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവ് പിടിയില്‍; സംഭവം ഇങ്ങനെ…

കറുകച്ചാല്‍: അയല്‍വാസിയില്‍ നിന്നും മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണിലൂടെ സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തിയ യുവാവിനെ കറുകച്ചാല്‍ പോലീസ് പിടികൂടി. മുണ്ടത്താനം രാമറ്റംവീട്ടില്‍ സിജു ജോര്‍ജ് (33)നെയാണ് വനിതാ പോലീസിന്റ സഹായത്തോടെ പിടികൂടിയത്. സംഭവത്തെക്കുറിച്ച പോലീസ് പറയുന്നതിങ്ങനെ… ഒരാഴ്ച മുന്‍പാണ് അയല്‍വാസിയായ എണ്‍പതുകാരിയുടെ മൊബൈല്‍ഫോണ്‍ സിജു മോഷ്ടിച്ചത്. മോഷ്ടിച്ച ഫോണിലെ സ്ത്രീകളുടെ നമ്പറുകളിലേക്ക് ഇയാള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്യുകയും, ശല്യപെടുത്തുകയും പതിവായി. ഫോണിലേക്ക് വിളിക്കുന്ന സ്ത്രീകളോട് സൗഹൃദ സംഭാഷണം നടത്തുകയും, നമ്പര്‍ മാറിയതാണന്ന് പറയുകയും, തുടര്‍ന്ന് പരിചയപെടുകയും ചെയ്യുമായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് വീട്ടമ്മയും ബന്ധുക്കളും കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാളെ കുടുക്കാന്‍ പോലീസ് പദ്ധതിയിട്ടത്. തുടര്‍ന്ന് വീട്ടമ്മയുടെ ഫോണിലേക്ക് കറുകച്ചാല്‍ സ്റ്റേഷനിലെ വനിതാ പോലീസ് വിളിക്കുകയും ചെയ്തു. വിളിക്കുന്നത് പോലീസെന്നറിയാതെ ഇയാള്‍ പരിചയപെട്ടു തുടങ്ങി. ഇതോടെ പോലീസുകാരിയുടെ ഫോണിലേക്ക് സിജു നിരന്തരം വിളി…

Read More