ബി​ജെ​പി നേ​താ​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി: ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി കെ. ​സു​ന്ദ​ര

  കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ കൈ​ക്കൂ​ലി ന​ൽ​കി​യ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ​ന​ല്‍​കി കെ. ​സു​ന്ദ​ര. ഷേ​ണി​യി​ലെ സു​ന്ദ​ര​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് മൊ​ഴി​യെ​ടു​പ്പ് ന​ട​ന്ന​ത്. പ​ത്രി​ക പി​ന്‍​വ​ലി​പ്പി​ക്കു​ന്ന​തി​ന് സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്താ​നാ​യി പ​ണം ന​ല്‍​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ബി​ജെ​പി​ നേതാക്കൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​യി ത​ട​ങ്ക​ലി​ല്‍ വെ​ച്ചെ​ന്നു​മാ​ണ് കെ. ​സു​ന്ദ​ര മൊ​ഴി ന​ല്‍​കി​യത്.

Read More

മഞ്ചേശ്വരത്തെ ‘വയ്യാവേലിയെ’ വലവീശിപ്പിടിച്ച് ബിജെപി ! കെ സുന്ദര മത്സരരംഗത്തു നിന്നു പിന്മാറുന്നു; ബിജെപിയില്‍ ചേരും…

കഴിഞ്ഞ തവണ കെ. സുരേന്ദ്രനെ നിയമസഭയില്‍ എത്തുന്നതില്‍ നിന്നു തടഞ്ഞ സ്വതന്ത്ര സ്ഥാനാര്‍ഥി കെ സുന്ദര ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയ്ക്കു ഭീഷണിയാകില്ല. ഇക്കുറി ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെ സുന്ദര മല്‍സരരംഗത്തു നിന്നും മാറുന്നുവെന്നാണ് സൂചന. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വലിയ ആശ്വാസമാണ് സുന്ദരയുടെ നിലപാട്. മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര ഇന്നു പത്രിക പിന്‍വലിക്കും. ഇത്തവണ ബിജെപിക്കു പിന്തുണ നല്‍കുമെന്നും സുന്ദര പറഞ്ഞു. സുന്ദരയോടൊപ്പം ബിജെപി നേതാക്കള്‍ നില്‍ക്കുന്ന ചിത്രം ബിജെപി മീഡിയ വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ അപരനായി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഇന്ന് 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണയും സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ഭീഷണിയായിരുന്നു. അതിനിടെ,…

Read More

ഇത്തവണയും മഞ്ചേശ്വരത്ത് ഐസ്‌ക്രീം നുണഞ്ഞു കൊണ്ട് അയാളുണ്ട് ! കഴിഞ്ഞ തവണ കെ.സുരേന്ദ്രന്റെ തോല്‍വിയില്‍ നിര്‍ണായകമായത് കെ. സുന്ദര പിടിച്ച വോട്ടുകള്‍…

ബിജെപിയ്ക്ക് കേരളത്തില്‍ ഏറ്റവും നിരാശ പകര്‍ന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തേത്. വെറും 89 വോട്ടുകള്‍ക്കാണ് മുസ്‌ളിം ലീഗിന്റെ പിബി അബ്ദുള്‍ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കപ്പിനും ചുണ്ടിനുമിടയില്‍ കെ സുരേന്ദ്രന് വിജയം നിഷേധിച്ചതിനു പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ട്. കെ സുന്ദര എന്ന ബിഎസ്പി സ്ഥാര്‍നാര്‍ത്ഥി. പേരിലെ സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്‌ക്രീം ചിഹ്നത്തിലാണ് സുന്ദര മത്സരിച്ചത്.പേരിലെയും ചിഹ്നത്തിലേയും സാദൃശ്യം സുരേന്ദ്രനെ ചതിച്ചുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഒന്നര വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുന്ദര ഇത്തവണ വീണ്ടും മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി പ്രചാരണ രംഗത്ത് കൂടുതല്‍ സജീവമാകാനും സുന്ദര തീരുമാനിച്ചിട്ടുണ്ട്.

Read More