ആയിരം രൂപയ്ക്ക് ഭാര്യയെ ഭര്‍ത്താവ് നരാധന്മാര്‍ക്ക് മുമ്പിലിട്ടു കൊടുത്തത് ഗൂഢാലോചനയ്ക്കു ശേഷം; മുഖ്യപ്രതിയെ പിടികൂടിയപ്പോള്‍ പുറത്തു വരുന്നത് ഭര്‍ത്താവിന്റെ പണത്തോടുള്ള ആര്‍ത്തി…

കഠിനംകുളം കൂട്ടബലാല്‍സംഗക്കേസിലെ മുഖ്യ പ്രതി പിടിയിലാകുമ്പോള്‍ പുറത്തുവരുന്നത് ഗൂഢാലോചനയുടെ വിവരങ്ങള്‍. യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയ നൗഫലാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് പീഡനം നടന്ന തീരപ്രദേശത്തു നിന്നും നൗഫലിനെ പോലീസ് പൊക്കിയത്. ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയതും ഇയാളെ പിടികൂടിയതും. ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് അവസരമൊരുക്കിയതെന്നു പൊലീസ് വ്യക്തമാക്കി. മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഇയാള്‍ രണ്ടു തവണ പുതുക്കുറിച്ചി ബീച്ചിലെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ആലോചിച്ചുറപ്പിച്ചാണ് സംഭവദിവസം യുവതിയെ സൃഹൃത്തിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്ന് ഇതില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്. ഭാര്യയെ ഇയാള്‍ സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയതും മദ്യം കുടിപ്പിച്ചതിനു ശേഷം മുങ്ങിയതുമെല്ലാം ഗൂഢാലോചന അനുസരിച്ചായിരുന്നു. പിന്നീട് മറ്റുള്ളവര്‍ ഓട്ടോയിലെത്തി പത്തേക്കറിലെ വിജനതയിലേക്കു കൊണ്ടുപോയതുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചായിരുന്നെന്നു പൊലീസ് വിശദീകരിക്കുന്നു. കൂട്ടുകാരെ…

Read More