കാ​സ​ര്‍​ഗോ​ട്ട് പു​രാ​ത​ന ചെ​ങ്ക​ല്ല​റ ക​ണ്ടെ​ത്തി ! 1800 വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ല്‍…

പ​ഴ​യ​കാ​ല ച​രി​ത്ര​ത്തി​ലേ​ക്ക് വ​ഴി ന​യി​ച്ചു​കൊ​ണ്ട് കാ​സ​ര്‍​ഗോ​ട്ട് വീ​ണ്ടും പു​രാ​ത​ന ചെ​ങ്ക​ല്ല​റ ക​ണ്ടെ​ത്തി. കോ​ടോ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലാ​ണ് ചെ​ങ്ക​ല്ല​റ ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ടോ​ത്താ​ണ് ചെ​ങ്ക​ല്‍​പ്പാ​റ തു​ര​ന്ന് നി​ര്‍​മ്മി​ച്ച നി​ല​യി​ല്‍ ചെ​ങ്ക​ല്ല​റ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് ത​ട്ടു​ക​ളാ​യി കൊ​ത്തി​യെ​ടു​ത്ത ക​വാ​ട​വും പ​ടി​ക​ളു​മു​ണ്ട്. മു​ക​ള്‍ ഭാ​ഗ​ത്ത് വൃ​ത്താ​കൃ​തി​യി​ല്‍ ദ്വാ​ര​വു​മു​ണ്ട്. ഒ​രാ​ള്‍​ക്ക് ഊ​ര്‍​ന്നി​റ​ങ്ങാ​ന്‍ പാ​ക​ത്തി​ലു​ള്ള​താ​ണ് ഈ ​ദ്വാ​രം. നേ​ര​ത്തേ​യും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ചെ​ങ്ക​ല്ല​റ​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചെ​ങ്ക​ല്ല​റ​യ്ക്ക് 1800 ല​ധി​കം വ​ര്‍​ഷം പ​ഴ​ക്കം ക​ണ​ക്കാ​ക്കു​ന്നു. വി​ശ്വാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ആ​കൃ​തി​യി​ലും വ​ലി​പ്പ​ത്തി​ലു​മു​ള്ള മ​ണ്‍​പാ​ത്ര​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും അ​ട​ക്കം ചെ​യ്താ​ണ് ചെ​ങ്ക​ല്ല​റ​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​ത്. ക​ണ്ടെ​ത്തി​യ ചെ​ങ്ക​ല്ല​റ​യി​ല്‍ ഉ​ള്‍​ഭാ​ഗ​ത്ത് എ​ന്തൊ​ക്കെ​യു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ല. പ്ര​ദേ​ശ​ത്ത് മ​ണ്ണ് നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. മു​നി​യ​റ, നി​ധി​ക്കു​ഴി, മു​ത​ല​പ്പെ​ട്ടി, പീ​ര​ങ്കി ഗു​ഹ എ​ന്നി​ങ്ങ​നെ പ​ല പേ​രു​ക​ളി​ലാ​ണ് ചെ​ങ്ക​ല്ല​റ അ​റി​യ​പ്പെ​ടു​ന്ന​ത്.…

Read More

ജോലിയില്‍ അലസത ആവര്‍ത്തിച്ചാല്‍ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി ! പ്രതികാരമായി മാനേജരെ യുവാവ് തലയ്ക്കടിച്ചു കൊന്നു; സംഭവം കാസര്‍ഗോട്ട്…

കാസര്‍ഗോഡ്: കരിന്തളം കുമ്പളപ്പള്ളി ചൂരപ്പടവില്‍ എസ്റ്റേറ്റ് മാനേജരുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥീരീകരണം.തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി പാര്‍ഥിവ് എന്ന രമേശന്‍ (20) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രിയാണ് കുമ്പളപ്പള്ളിയിലെ കരിമ്പില്‍ എസ്റ്റേറ്റ് മാനേജര്‍ കാലിച്ചാമരം പള്ളപ്പാറയിലെ പയങ്ങ പാടാന്‍ ചിണ്ടന്‍(77) എസ്റ്റേറ്റില്‍ വച്ച് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയായ രമേശും മാനേജര്‍ ചിണ്ടനും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. ജോലിയില്‍ അലസതയും തട്ടിപ്പും നടത്തി വന്നിരുന്ന രമേശനെ ജോലിയില്‍ നിന്നും ഒഴിവാക്കുമെന്ന് മാനേജര്‍ പറഞ്ഞിരുന്നു. ഒരുമാസം മുന്‍പാണ് രമേശന്‍ കുമ്പളപ്പള്ളി എസ്റ്റേറ്റില്‍ ജോലിക്കെത്തിയത്. രമേശന്റെ അച്ഛനും അമ്മയും വര്‍ഷങ്ങളായി കരിമ്പില്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികളാണ് ഈ ബന്ധത്തിലാണ് അമ്മാവന്‍ ലോകേഷും രമേശനും ഇവിടെ ജോലിക്കെത്തിയത്. ശനിയാഴ്ച തൊഴിലാളികള്‍ക്കുള്ള ശമ്പളം നല്‍കി ചിണ്ടന്‍ വീട്ടിലേക്ക് മടങ്ങവെ ചൂരപ്പടവ്…

Read More