പ്രണവിന്റെ യാത്രകള്‍ ആദ്യമൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട് ! തുറന്നു പറച്ചിലുമായി സുചിത്ര മോഹന്‍ലാല്‍…

മലയാളത്തിന്റെ മഹനടന്‍ മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയിലാണ് പ്രണവ് മലയാളികള്‍ക്കു മുമ്പിലെത്തിയതെങ്കിലും ഇപ്പോള്‍ നടന്‍, സഹസംവിധായകന്‍ എന്നീ നിലകളില്‍ സ്വന്തം നിലയില്‍ ഉയരാന്‍ പ്രണവിനായി. എന്നാല്‍ സാധാരണ താരങ്ങളെപ്പോലെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ സകലസമയവും വിരാജിക്കാന്‍ താല്‍പര്യപ്പെടുന്ന ആളല്ല പ്രണവ്. ഹിമാലയന്‍ താഴ് വരകളിലൂടയും മണാലിയുടെ തെരുവുകളിലൂടെയും ചുമലിലൊരു ബാക്ക്പാക്കുമായി കറങ്ങി നടക്കുന്ന പ്രണവെന്ന അപ്പുവിന്റെ വീഡിയോസ് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രണവിന്റെ ഈ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കുഞ്ഞുനാള്‍ മുതല്‍ തന്നെ അപ്പുവിന് യാത്രകളോട് വലിയ ഇഷ്ടമായിരുന്നെന്നാണ് അമ്മ സുചിത്ര പറയുന്നത്. വളരുന്നതിന് അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നെന്നും സുചിത്ര പറഞ്ഞു. പക്ഷേ പ്രണവിന്റെ യാത്ര രീതികള്‍ പലപ്പോഴും അമ്മയെന്ന നിലയില്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. പഠനത്തിന് ഇടവേള കൊടുത്തായിരുന്നു ഒരു ഘട്ടത്തില്‍ യാത്ര. ബനാറസും…

Read More

അന്ന് ഡോക്ടര്‍മാര്‍ എഴുതിത്തള്ളിയ കേസായിരുന്നു ഞാന്‍ ! എന്നാല്‍ ഞാന്‍ രക്ഷപ്പെട്ടു; ഇത് തന്റെ രണ്ടാം ജന്മമെന്ന് പ്രണവിന്റെ നായിക…

മലയാളത്തിലെ യുവനടനും സഹസംവിധായകനുമായ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. റേച്ചല്‍ ഡേവിഡായിരുന്നു ചിത്രത്തിലെ നായിക. ഈ ഒരൊറ്റ ചിത്രത്തോട് കൂടി തന്നെ റേച്ചല്‍ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു. സൂപ്പര്‍ താരവും എംപിയുമായ സുരേഷ് ഗോപി നായകനായ കാവല്‍ എന്ന സിനിമയിലും റേച്ചല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റേച്ചല്‍പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താന്‍ കുട്ടിക്കാലത്ത് മണ്ണെണ്ണ കുടിച്ചതിനെക്കുറിച്ചും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞിട്ടും താന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചുമായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. റേച്ചല്‍ ഡേവിഡിന്റെ വാക്കുകള്‍ ഇങ്ങനെ…ചെറുപ്പത്തില്‍ എനിക്ക് ഒന്നര വയസുള്ള സമയത്തായിരുന്നു സംഭവം. എനിക്ക് ഓര്‍മ്മയില്ല. പക്ഷെ ഈ സംഭവം മമ്മി എപ്പോഴും പറയാറുണ്ട്. ലോകകപ്പിന്റെ സമയമാണ്. അന്ന് പപ്പയ്ക്ക് പെപ്സി കുടിക്കുന്ന ശീലമുണ്ടായിരുന്നു. എനിക്കും തരുമായിരുന്നു. അങ്ങനെ എനിക്ക് അതിന്റെ രുചി പരിചിതമായിരുന്നു. നീല നിറത്തിലുള്ള…

Read More

ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത് ! അപ്പുച്ചേട്ടന് ലാലങ്കിളിന്റെ കഴിവുകളെല്ലാം കിട്ടിയിട്ടുണ്ട് ; പ്രണവിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍…

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഇരുവരുടെയും മക്കളും അഭിനയിക്കുന്നുണ്ട്. പ്രിയന്റെ മകള്‍ കല്യാണിയും മോഹന്‍ലാലിന്റെ മകന്‍ പ്രണവും ചിത്രത്തില്‍ നായിക നായകന്മാരായാണ് അഭിനയിക്കുന്നത്. ഇപ്പോള്‍ പ്രണവിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞത്. ആ സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ അപ്പുച്ചേട്ടന്‍ ചോദിക്കും. മരയ്ക്കാറിന്റെ സെറ്റ് ശരിക്കും കുടുംബസംഗമം പോലെയായിരുന്നു. ഒരു ടെന്‍ഷനുമില്ലാതെയാണ് അഭിനയിച്ചത്. അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനുമില്ലാതെയാണ് അപ്പുച്ചേട്ടന്‍ അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞു കൊടുത്താല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറേ ചിന്തിച്ച ശേഷമേ അഭിനയിക്കൂ. ശരിക്കും രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളില്‍ അഭിനയത്തെ…

Read More