ഒരു കാരണവശാലും ചെങ്കലവ വാങ്ങി ഭക്ഷിക്കരുത് ! സീസണല്ലാതിരുന്നിട്ടും ചെങ്കലവ മാര്‍ക്കറ്റില്‍ സുലഭം; അടിയന്തര മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്…

ചെങ്കലവ(കിളിമീന്‍) തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫോര്‍മാലിന്‍ കലര്‍ന്നതായി കണ്ടെത്തിയ മീനില്‍ കുടുതലും ചെങ്കലവയാണ്. ചവറ, കരുനാഗപ്പള്ളി, പുതിയകാവ് എന്നിവിടങ്ങളിലെ മൊത്തവിതരണകേന്ദ്രങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. 60 കിലോ മീനില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തി. ഈ സാഹചര്യത്തില്‍ സമീപ സംസ്ഥാനങ്ങളില്‍നിന്നുള്ള മീന്‍ എടുക്കുന്നത് ഏജന്റുമാര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. മാര്‍ക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും സുലഭമായി ലഭിക്കുന്ന ചെങ്കലവ കേരളത്തിനു പുറത്തു നിന്നാണ് എത്തുന്നത്.വാടി, നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളില്‍നിന്നു കഴിഞ്ഞദിവസം കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ചെങ്കലവ കിട്ടിയിരുന്നില്ല. ഇത് ചെങ്കലവയുടെ സീസണ്‍ അല്ലെന്ന് തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ജില്ലയില്‍ പലയിടത്തും ചെങ്കലവ സുലഭമായി ലഭിക്കുന്നുണ്ട്. തൂത്തുക്കുടി, മംഗലാപുരം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് വന്‍തോതില്‍ സംസ്ഥാനത്തേക്ക് മീന്‍ എത്തുന്നത്. മുമ്പ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മീനുകളില്‍നിന്ന് ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു.…

Read More