പ്ര​ശ​സ്ത കൊ​റി​യ​ന്‍ ന​ടി പാ​ര്‍​ക്ക് സൂ ​റ്യൂ​ന്‍ ഗോ​വ​ണി​യി​ല്‍ നി​ന്ന് വീ​ണു​മ​രി​ച്ചു ! ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള താ​രം…

പ്ര​ശ​സ്ത ദ​ക്ഷി​ണ കൊ​റി​യ​ന്‍ ന​ടി പാ​ര്‍​ക്ക് സൂ ​റ്യൂ​ന്‍(29) ഗോ​വ​ണി​യി​ല്‍ നി​ന്ന് താ​ഴെ​വീ​ണ് മ​രി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ന​ടി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യാ​നു​ള്ള സ​ന്ന​ദ്ധ​ത കു​ടും​ബം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​ട്ടേ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​യി​രു​ന്നു പാ​ര്‍​ക്ക് സൂ ​റ്യൂ​ന്‍. ന​ടി​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന്റെ ഞെ​ട്ട​ലി​ലാ​ണ് ആ​രാ​ധ​ക​ര്‍. തി​ങ്ക​ളാ​ഴ്ച ജെ​ജു ദ്വീ​പി​ല്‍ ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നി​രി​ക്ക​വെ​യാ​യി​രു​ന്നു പാ​ര്‍​ക്കി​ന്റെ മ​ര​ണം. ന​ടി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ ചൊ​വ്വാ​ഴ്ച ന​ട​ക്കും. നി​ര​വ​ധി സം​ഗീ​ത ആ​ല്‍​ബ​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് സൂ ​റ്യൂ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ‘സ്‌​നോ​ഡ്രോ​പ്പ്’ എ​ന്ന ടെ​ലി​വി​ഷ​ന്‍ സീ​രീ​സി​ലാ​ണ് പാ​ര്‍​ക്ക് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

Read More

കൊറിയയില്‍ ഇനി സമാധാനത്തിന്റെ പൂക്കാലം; ഉത്തര കൊറിയ ഉടന്‍ ആണവകേന്ദ്രങ്ങള്‍ അടച്ചു പൂട്ടും; ഏഷ്യന്‍ ഗെയിംസിന് ഒരു കൊറിയയായി ഇറങ്ങിയേക്കും…

  സോള്‍: കൊറിയയില്‍ സമാധാനം പൂക്കുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പ്രസിഡന്റ് മൂണ്‍ ജെ ഇനുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിംഗ് ജോംഗ് ഉന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പൊതുജനങ്ങളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിലായിരിക്കും ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുന്ന ചടങ്ങ് നടത്തുക.ദക്ഷിണ കൊറിയയില്‍നിന്നും യുഎസില്‍നിന്നുമുള്ള വിദേശ വിദഗ്ധരെ ആ ചടങ്ങിലേക്കു സ്വാഗതം ചെയ്യുമെന്നും ദക്ഷിണകൊറിയ വ്യക്തമാക്കി. ആണവ പരീക്ഷണ കേന്ദ്രം മേയ് മാസത്തില്‍ അടച്ചുപൂട്ടാമെന്നാണ് ഉത്തര കൊറിയ ഉറപ്പ് നല്‍കിയിട്ടുണ്ട്. അടച്ച് പൂട്ടുന്ന ചടങ്ങ് പരസ്യമായിരിക്കും. ദക്ഷിണ കൊറിയയില്‍നിന്നും യു.എസില്‍ നിന്നുമുള്ള വിദേശ വിദഗ്ദ്ധരെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുമെന്നും ദക്ഷിണ കൊറിയ വക്താവ് വ്യക്തമാക്കി. നിലവില്‍ ദക്ഷിണ കൊറിയയുടെ ടൈം സോണിനെ അപേക്ഷിച്ച് അരമണിക്കൂര്‍ വ്യത്യാസത്തിലാണ് ഉത്തര കൊറിയയുടെ ടൈം സോണ്‍. ഇതു ദക്ഷിണ കൊറിയയുടേതിനു സമാനമാക്കുമെന്നും ഉത്തര കൊറിയ അറിയിച്ചതായാണ് വിവരം.…

Read More