ഗാന്ധിനഗർ: പൊതുജനമധ്യത്തിൽ വച്ച് പോലീസിനെ ആക്ഷേപിച്ച് സംസാരിച്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിന് ആശുപത്രി അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നല്കി. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി ഒ.പി.യിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് ശ്രീദേവിക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ജോലി ചെയ്യുന്ന പോലീസുകാരനെ പരസ്യമായി അപമാനിച്ചുവെന്നാണ് പരാതി. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ഡോക്ടറെ കാണിക്കാൻ ഒപ്പം എത്തിയതായിരുന്നു എയ്ഡ് പോസ്റ്റിലെ പോലീസുകാരൻ. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിനോട് ഡോക്ടറെ കാണുന്നതിനുള്ള അനുമതി തേടിയപ്പോഴാണ് ആക്ഷേപിച്ച് സംസാരിച്ചത്. സംഭവത്തെ തുടർന്ന് പോലീസുകാരൻ ആശുപത്രി സൂപ്രണ്ട്, ആർ എം ഒ എന്നിവർക്കും ഗാന്ധിനഗർ പോലീസിലും പരാതി നൽകി. സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തു. സംഭവത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.റ്റി കെ ജയകുമാർ അന്വേഷണം…
Read MoreTag: kottayam medical college
വല്ലാത്ത ബുദ്ധിമുട്ട് തന്നെ..! കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ പാരാമെഡിക്കൽ ജീവനക്കാർക്ക് പ്രാഥമികകൃത്യനിർവഹണത്തിന് സൗകര്യമില്ല; ബുദ്ധിമുട്ടിനെക്കുറിച്ച് ജീവനക്കാർ പറയുന്നത്
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന പാരാ മെഡിക്കൽ (എക്സ്റേ, ഇസിജി, സി.റ്റി.സ്കാൻ ) ജീവനക്കാർക്ക് പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമില്ലെന്നു പരാതി. രാത്രിയിൽ ഡ്യൂട്ടി ചെയ്യുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. റിസപ്ഷൻ, കാഷ്, പി.ആർ.ഒ.എന്നിവരേയും പാരാമെഡിക്കൽ വിഭാഗത്തിൽപ്പെടുത്തിയിരിക്കുകയാണ്. പുരുഷ വിഭാഗം ജീവനക്കാർക്ക് വിശ്രമിക്കുന്നതിന് രണ്ട് കിടക്കകളും സ്ത്രീ ജീവനക്കാർക്ക് നാല് കിടക്കകളും ഉള്ള മുറിയുണ്ടെങ്കിലും ഇതിനുള്ളിൽ പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യമില്ല. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 7.30ന് മടങ്ങിപ്പോകേണ്ട സമയത്ത് പ്രാഥമികകൃത്യനിർവഹണം നടത്തുവാൻ കഴിയാതെ മുഴുവൻ ജീവനക്കാരും ബുദ്ധിമുട്ടുന്നു. നിലവിൽ ഡോക്ടർമാർ, നഴ്സസ് എന്നിവർക്ക് മാത്രമാണ് പ്രാഥമിക കൃത്യനിർവഹണത്തിന് സൗകര്യമുള്ള മുറികൾ ഉള്ളത്. അതിനാൽ മറ്റ് ജീവനക്കാർക്കും ഇത്തരത്തിൽ സൗകര്യമുള്ള ഒരു മുറി നൽകണമെന്നാണ് ആവശ്യം.
Read Moreപോലീസുകാരോട് മോശമായി പെരുമാറിയ സംഭവം; കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിംഗ് അസിസ്റ്റന്റിനെതിരേ അന്വേഷണം ആരംഭിച്ചു
ഗാന്ധിനഗർ: പോലീസുകാരനോട് മോശമായി പെരുമാറിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിനെതിരേ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിലാണ് കേസിനാസ്പദമായ സംഭവം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലയിലെ ഒരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി ഒപിയിൽ കൊണ്ടുവന്ന പോലീസുകാരനോട് നഴ്സിംഗ് അസിസ്റ്റന്റ് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. തുടർന്ന് പോലീസുകാരൻ ഗാന്ധിനഗർ സ്റ്റേഷനിലും ആശുപത്രി സൂപ്രണ്ട്, ആർഎംഒ എന്നിവർക്കും പരാതി നൽകിയിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയുള്ള പോലീസുകാർക്ക് ഇതിനു മുൻപും ഇതേ നഴ്സിംഗ് അസിസ്റ്റന്റിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായിരുന്നതിനാൽ ഇത്തവണ ഇവർക്കെതിരെ കേസ് കൊടുക്കുവാൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പോലീസുകാരന് അനുമതി നൽകുകയായിരുന്നു. പോലീസ് കേസ് കൊടുത്തതറിഞ്ഞ ആശുപത്രി ജീവനക്കാരിൽ ഭൂരിപക്ഷം പേരും യൂണിയൻ വ്യത്യാസമില്ലാതെ പോലീസുകാരന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഒടുവിൽ ആ കാര്യത്തിലൊരു തീരുമാനമായി…! ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹം ഇന്നു സംസ്കരിക്കും; മൃതദേഹം മറവു ചെയ്യുന്നത് കൊല്ലപ്പെട്ടിട്ട് 50 ദിവസമായപ്പോൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പുത്തൻപറന്പിൽ പൊന്നമ്മയുടെ മൃതദേഹം ഇന്നു സംസ്കരിക്കും. കൊല്ലപ്പെട്ട് 50 ദിവസം എത്തിയപ്പോഴാണ് മൃതദേഹം സംസ്കരിക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നതിനാൽ ഡിഎൻഎ പരിശോധനയിലൂടെയാണ് ആളെ വ്യക്തമായത്. ജൂലൈ എട്ടിനാണ് പൊന്നമ്മയെ കന്പിവടിക്കടിച്ച് കൊലപ്പെടുത്തി ആശുപത്രി വളപ്പിലെ കുഴിയിൽ തള്ളിയത്. പിന്നീട് 13നാണ് മൃതദേഹം കണ്ടെത്തിയത്.നായയും മറ്റും കടിച്ചുവലിച്ച് മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നതിനാലാണ് ഡിഎൻഎ പരിശോധന വേണ്ടി വന്നത്. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പൊന്നമ്മയുടെ മൃതദേഹം ഇന്നലെ കോട്ടയം മുട്ടന്പലം പൊതു ശ്മശാനത്തിൽ സൗജന്യമായി സംസ്കരിക്കുവാൻ മുനിസിപ്പൽ ചെയർപേഴ്സസണ് അനുമതി നൽകിയിരുന്നെങ്കിലും ദഹിപ്പിക്കുന്നത് തുടർ അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുള്ളതിനാൽ മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യുന്നതിനുള്ള അനുമതി കത്താണ് പോലീസ് നൽകിയത്. ഇന്നലെ സംസ്കാരം നടന്നില്ല. ഇന്ന് കോട്ടയത്തുള്ള…
Read Moreകുഞ്ഞുമോൻ55; പതോളജി ലാബിലേക്ക് പരിശോധനയ്ക്കു നല്കിയ സാമ്പിൾ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഗാന്ധിനഗർ: പരിശോധനയ്ക്കു നല്കിയ സാന്പിൾ ഒരാഴ്ചയായി ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ . കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം തിയേറ്ററിനു മുന്നിലാണ് ബക്കറ്റിൽ സാന്പിൾ വച്ചിരിക്കുന്നത്. രോഗിയുടെ ബന്ധുക്കൾ മറന്നുപോയതാണോ അതോ മനപ്പൂർവം പരിശോധനയ്ക്കു നല്കാത്തതാണോ എന്നു വ്യക്തമല്ല. രോഗം വന്ന ഭാഗം ശസ്ത്രക്രിയയിലൂടെ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലെ പതോളജി ലാബിലേക്ക് നല്കും. ഇങ്ങനെ നല്കിയ സാന്പിൾ ആണ് പുറത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രിയകഴിഞ്ഞ ശേഷം ശരീരത്തിൽ നിന്നെടുത്ത സാന്പിൾ പതോളജി ലാബിൽ വിദ്ഗധ പരിശോധനയ്ക്കായി ഡോക്ടർമാർ നൽകുന്ന സാന്പിളാണ് നീല പ്ലാസ്റ്റിക് ബക്കറ്റിനുള്ളിൽ ഉള്ളത്. കുഞ്ഞുമോൻ (55) എന്ന് ബക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരിശോധനാ സാന്പിൾ നിശ്ചിത സമയം കഴിഞ്ഞിട്ടും നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ജീവനക്കാരും ശ്രദ്ധിച്ചിട്ടില്ല. അവിചാരിതമായി ബക്കറ്റ് മറിഞ്ഞു പോയാൽ അണുബാധ തിയേറ്ററിനുള്ളിലേക്ക് പ്രവേശിക്കുവാൻ സാധ്യതയുണ്ട്.
Read Moreകളഞ്ഞുകിട്ടിയ പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകി; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സുരക്ഷാ ജീവനക്കാരുടെ പ്രവൃത്തി മാതൃകയാകുന്നു
ഗാന്ധിനഗർ: കളഞ്ഞുകിട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽനിന്നും കണ്ടെടുത്ത പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകി സുരക്ഷാ ജീവനക്കാർ വീണ്ടും മാതൃകയായി. കോട്ടയം മെഡിക്കൽ കോളജിലെ സീനിയർ സുരക്ഷാ ഉദ്യോഗസ്ഥൻ കെ.സി. ബേബി, ഷാജിമോൻ എന്നിവരാണു പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകിയത്. ഇന്നലെ രാത്രി ഒന്പതിനു മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപമായിരിന്നു സംഭവം. രാത്രികാല ഡൂട്ടിക്കായി സുരക്ഷാ ഉദ്യോഗസ്ഥരായ ഇവർ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട്, മൂന്ന് വാർഡുകളുടെ (പ്രധാന പ്രവേശന കവാടം) പ്രവേശനകവാടത്തിനു മുൻവശം തറയിൽ ഒരു പ്ലാസ്റ്റിക് കൂട് കിടക്കുന്നത് കണ്ടു. ആദ്യം കാലുകൊണ്ടു തട്ടിമാറ്റി. മാറ്റിയപ്പോൾ കനമുള്ളതായി തോന്നി. എടുത്തു ആദ്യ പരിശോധനയിൽ ആശുപത്രി രേഖകൾ കണ്ടു. തുടർന്നു വിശദമായി നോക്കിയപ്പോഴാണ് ഒരു പഴ്സ്് ശ്രദ്ധയിൽപ്പെട്ടത്. പേഴ്സ് പരിശോധിച്ചപ്പോൾ 12610 രൂപയും ഒരു മൊബൈൽ നന്പരും…
Read Moreഎത്ര സുന്ദരമീ പത്താം വാർഡ്; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്താം വാർഡ് ഭംഗിയാക്കിയതിന് ജലജാമണിക്ക് നവജീവൻ പുരസ്കാരം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പത്താം വാർഡ് ഭംഗിയാക്കിയതിന് നവജീവൻ ട്രസ്റ്റ് ഹെഡ് നഴ്സിനെ അനുമോദിച്ചു. ആശുപത്രിയിലെ ഏറ്റവും വൃത്തിയുള്ളതും ചെടികൾ വച്ച് ഭംഗിയാക്കിയതുമായ പത്താം വാർഡിലെ ഹെഡ് നഴ്സ് ജലജാ മണിയേയാണ് നവജീവൻ ട്രസ്റ്റ് അനുമോദിച്ച് പുരസ്കാരം നല്കിയത്. മെഡിക്കൽ കോളജിനെ സംബന്ധിച്ച് മികച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന രാഷ്ട്രദീപിക ലേഖകൻ പി.ഷണ്മുഖനെയും നവജീവൻ ട്രസ്റ്റ് പുരസ്കാരം നല്കി ആദരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാർ ഇരുവർക്കും പുരസ്കാരം വിതരണം ചെയ്തു. ഇന്നലെ മെഡിക്കൽ കോളജ് പിറ്റിഎ ഹാളിൽ നടന്ന ചടങ്ങിൽ ന്യൂറോ സർജറി മേധാവി ഡോ. പി.കെ.ബാലകഷ്ണൻ, ആർ എംഒ ഡോ.ആർ.പി.രഞ്ചിൻ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, നഴ്സിംഗ് ഓഫീസർ ഇന്ദിര എന്നിവർ പങ്കെടുത്തു.
Read Moreഡിഎന്എ ഫലം കിട്ടാൻ ഇത്രയും താമസമോ? കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ കൊലപാതകം; പൊന്നമ്മ കൊല്ലപ്പെട്ടിട്ട് നാളെ ഒരുമാസം; മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ
ഗാന്ധിനഗർ: കൊല്ലപ്പെട്ട് ഒരു മാസമായിട്ടും ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹം മോർച്ചറിയിൽ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വിൽപ്പനക്കാരി ചങ്ങനാശേരി തൃക്കൊടിത്താനം പുത്തൻ പറന്പിൽ പൊന്നമ്മ (55) കൊല്ലപ്പെട്ടിട്ട് നാളെ ഒരുമാസമാകും. ഇവരുടെ മൃതദേഹം മകൾക്ക് വിട്ടുകൊടുക്കുവാൻ കഴിയാതെ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാചാര പ്രകാരം അമ്മയുടെ മൃതദേഹം മറവു ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൾ പല തവണ ആശുപത്രി അധികൃതരെ സമീപിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാത്തതിനാൽ നിയമപരമായി വിട്ടുനൽകാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസും ആശുപത്രി അധികൃതരും. തലയോട്ടി പൊട്ടിയ നിലയിലും കൈകാലുകളിലെ മാംസം തെരുവു നായ്ക്കൾ കടിച്ചുകീറി തിന്നുകയും ശേഷിച്ച ശരീര ഭാഗങ്ങൾ അഴുകിയ നിലയിലും ആയതിനാൽ മൃതദേഹം ആരുടേതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞാൽ മാത്രമേ ബന്ധുക്കൾക്ക് വിട്ടുനൽകുവാൻ കഴിയൂ. ഡിഎൻ എ പരിശോധനാ ഫലം തിരുവനന്തപുരം ലബോറട്ടറിയിൽ നിന്നും ലഭിക്കാത്ത കാരണത്താലാണ്…
Read Moreആദ്യം കൂട്ടനിലവിളി, പിന്നെ കൂട്ടയടി..! വിഷം കഴിച്ച് അത്യാസന്ന നിലയിലെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തൊട്ടുപിന്നാലെ ബന്ധുക്കളുടെ കൂട്ടയടിയും; കോട്ടയം മെഡിക്കൽ കോളജിൽ നടന്ന സംഭവം ഇങ്ങനെ…
ഗാന്ധിനഗർ: വിഷം ഉള്ളിൽ ചെന്നു ചികിത്സ തേടിയെത്തിയ യുവതിയുടെ ബന്ധുക്കൾ തമ്മിൽ അടിപിടി. ഇരുകൂട്ടർക്കുമെതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തു ജ്യാമത്തിൽ വിട്ടു. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് പൊൻകുന്നം സ്വദേശിനിയായ യുവതിയുടെ ഭർത്താവും, ഈരാറ്റുപേട്ടക്കാരായ ഇവരുടെ ബന്ധുക്കളും തമ്മിലായിരുന്നു സംഘർഷം. ആദ്യ തവണ മെഡിക്കൽ കോളജ് സംഘട്ടനത്തിന്റെ പേരിൽ ഇരു കക്ഷികളേയും സ്റ്റേഷനിൽ വിളിപ്പിച്ച് പെറ്റിക്കേസ് ചാർജ്ജ് ചെയ്തശേഷം വിട്ടയച്ചു. അതിനുശേഷം സ്റ്റേഷനിൽ നിന്നും നാട്ടിലേക്ക് പോകവേ ഗാന്ധിനഗർ ചെമ്മനംപടി ഭാഗത്തുവച്ച് ഒരു കൂട്ടർ മറ്റൊരു കൂട്ടരുടെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു. ആക്രമണം രൂക്ഷമാകുകയും വാഹനഗതാഗതം തടസപ്പെടുകയും ചെയ്തതിനെ തുടർന്ന് ഗാന്ധിനഗർ സിഐ അനുപ് ജോസ്, എസ്ഐ ടി.എസ്. റെനീഷ് എന്നിവർ സ്ഥലത്തെത്തി ഇരുകൂട്ടരേയും പിടികൂടി സ്റ്റേഷനിലെത്തിച്ചു കേസെടുത്തശേഷം രാത്രിയോടെ വിട്ടയച്ചു.
Read Moreവീണ്ടും വരാതെ നോക്കണേ..! കോട്ടയം മെഡിക്കൽ കോളജ് കവലയിലെ അനധികൃത പെട്ടിക്കടകൾ വീണ്ടും പൊളിച്ചു മാറ്റി
ഗാന്ധിനഗർ: മെഡിക്കൽകോളജ് കവലയിലെ അനധികൃത പെട്ടിക്കടകൾ വീണ്ടും പൊളിച്ചു. ജില്ലാ വികസന സമിതി യോഗത്തിലെ തീരുമാനപ്രകാരം പൊതുമരാമത്ത് വകുപ്പാണ് പെട്ടിക്കടകൾ നീക്കം ചെയ്യുന്നതിന് നേതൃത്വം നല്കുന്നത്. ഗാന്ധിനഗർ പോലീസിന്റെ സഹായവുമുണ്ട്.ഇന്നു രാവിലെ എട്ടുമണിയോടെയാണ് പെട്ടിക്കടകൾ നീക്കം ചെയ്തു തുടങ്ങിയത്. 28ഓളം അനധികൃത കടകളാണ് മെഡിക്കൽകോളജ് പരിസരത്ത് പ്രവർത്തിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പെട്ടിക്കടകളിൽ ഭക്ഷണം പാകം ചെയ്തു നല്കുന്നതെന്നാണ് ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാർ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത കടകൾ പൊളിച്ചു നീക്കിയത്. ബസ്സ്റ്റാൻഡിനു സമീപമുള്ള ചില തട്ടുകടകൾ സീബ്രാ ലൈനിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇത് കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനു വരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതേ സമയം മെഡിക്കൽ കോളജിലെ തട്ടുകടകൾ നീക്കം ചെയ്യുന്നതിനെതിരേ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) രംഗത്തു വന്നു. ഇവർ പ്രതിഷേധ പ്രകടനം നടത്തി. മെഡിക്കൽ കോളജിൽ…
Read More