വീണ്ടും വരാതെ നോക്കണേ..! കോട്ടയം മെഡിക്കൽ കോളജ് കവലയിലെ അനധികൃത പെട്ടിക്കടകൾ വീണ്ടും പൊളിച്ചു മാറ്റി

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ​കോ​ള​ജ് ക​വ​ല​യി​ലെ അ​ന​ധി​കൃ​ത പെ​ട്ടി​ക്ക​ട​ക​ൾ വീണ്ടും ​പൊ​ളി​ച്ചു. ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലെ തീ​രു​മാ​നപ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് പെ​ട്ടി​ക്ക​ട​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​വു​മു​ണ്ട്.ഇ​ന്നു രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് പെ​ട്ടി​ക്ക​ട​ക​ൾ നീ​ക്കം ചെ​യ്തു തു​ട​ങ്ങി​യ​ത്. 28ഓ​ളം അ​ന​ധി​കൃ​ത ക​ട​ക​ളാ​ണ് മെ​ഡി​ക്ക​ൽ​കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് പെ​ട്ടി​ക്ക​ട​ക​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്തു ന​ല്കു​ന്ന​തെ​ന്നാ​ണ് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​ർ പ​രാ​തി​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന​ധി​കൃ​ത ക​ട​ക​ൾ പൊ​ളി​ച്ചു നീ​ക്കി​യ​ത്. ബ​സ്‌‌സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ചി​ല ത​ട്ടു​ക​ട​ക​ൾ സീ​ബ്രാ ലൈ​നി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത് കാ​ൽ​ന​ട​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നു വ​രെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു.

അ​തേ സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ത​ട്ടു​ക​ട​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നെ​തി​രേ വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) രം​ഗ​ത്തു വ​ന്നു. ഇ​വ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത ക​ട​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. നി​ര​വ​ധി ത​വ​ണ ക​ട​ക​ൾ നീ​ക്കം ചെ​യ്തി​ട്ടു​ള്ള​താ​ണ്.

നീ​ക്കം ചെ​യ്യു​ന്ന​തി​നു പി​റ്റേ​ന്നു ത​ന്നെ ക​ട​ക​ൾ പ​ഴ​യ സ്ഥ​ല​ത്തു തി​രി​കെ വ​രും എ​ന്ന​താ​ണ് ഇ​തി​നു മു​ൻ​പ​ത്തെ അ​നു​ഭ​വം. ഡി​വൈ​എ​സ്പി ശ്രീ​കു​മാ​ർ, ഗാ​ന്ധി​ന​ഗ​ർ സി​ഐ അ​നൂ​പ് ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ്സ് സ്ഥ​ല​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​ര​ന്പു​ഴ, ആ​ർ​പ്പൂ​ക്ക​ര, പെ​രു​ന്പാ​യി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

Related posts