എത്ര സുന്ദരമീ പത്താം വാർഡ്;  കോട്ടയം മെഡിക്കൽ കോളജ് ആ​ശു​പ​ത്രിയിലെ പത്താം വാ​ർ​ഡ് ഭം​ഗി​യാ​ക്കി​യ​തിന് ജലജാമണിക്ക് നവജീവൻ പുരസ്കാരം​

ഗാ​ന്ധി​ന​ഗ​ർ: കോട്ടയം മെഡിക്കൽ കോളജ് ആ​ശു​പ​ത്രി പത്താം വാ​ർ​ഡ് ഭം​ഗി​യാ​ക്കി​യ​തി​ന് ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ഹെ​ഡ് ന​ഴ്സി​നെ അ​നു​മോ​ദി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള​തും ചെ​ടി​ക​ൾ വ​ച്ച് ഭം​ഗി​യാ​ക്കി​യതുമായ പ​ത്താം വാ​ർ​ഡി​ലെ ഹെ​ഡ് ന​ഴ്സ് ജ​ല​ജാ​ മ​ണി​യേ​യാ​ണ് ന​വ​ജീ​വ​ൻ ട്ര​സ്റ്റ് അ​നു​മോ​ദി​ച്ച് പു​ര​സ്കാ​രം ന​ല്കി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​നെ സം​ബ​ന്ധി​ച്ച് മി​ക​ച്ച വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യുന്ന രാ​ഷ്‌‌ട്രദീ​പി​ക ലേ​ഖ​ക​ൻ പി.​ഷ​ണ്‍​മു​ഖ​നെയും ന​വ​ജീ​വ​ൻ ട്ര​സ്റ്റ് പു​ര​സ്കാ​രം ന​ല്കി ആ​ദ​രി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​റ്റി.​കെ ജ​യ​കു​മാ​ർ ഇ​രു​വ​ർ​ക്കും പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു.

ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് പി​റ്റി​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന്യൂ​റോ സ​ർ​ജ​റി മേ​ധാ​വി ഡോ. ​പി.​കെ.​ബാ​ല​ക​ഷ്ണ​ൻ, ആ​ർ എം​ഒ ഡോ.​ആ​ർ.​പി.​ര​ഞ്ചി​ൻ, ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു.​തോ​മ​സ്, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഇ​ന്ദി​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts