പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ പോ​ലീ​സിന് ആ​ക്ഷേ​പം; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ​നഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്

ഗാ​ന്ധി​ന​ഗ​ർ: പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ വ​ച്ച് പോ​ലീ​സി​നെ ആ​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​റി ഒ.​പി.​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ശ്രീ​ദേ​വി​ക്കാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ര​നെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ഒ​പ്പം എ​ത്തി​യ​താ​യി​രു​ന്നു എ​യ്ഡ് പോ​സ്റ്റി​ലെ പോ​ലീ​സു​കാ​ര​ൻ.

ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നോ​ട് ഡോ​ക്ട​റെ കാ​ണു​ന്ന​തി​നു​ള്ള അ​നു​മ​തി തേ​ടി​യ​പ്പോ​ഴാ​ണ് ആ​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ര​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ആ​ർ എം ​ഒ എ​ന്നി​വ​ർ​ക്കും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി. സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​റ്റി കെ ​ജ​യ​കു​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ഇ​വ​രെ ഒ.​പി. റൈ​റ്റിം​ഗ് കൗ​ണ്ട​റി​ലേ​ക്ക് മാ​റ്റു​ക​യും തു​ട​ർ​ന്ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യുമാ​യി​രു​ന്നു

Related posts