ഭൂമാഫിയ ഡല്‍ഹിയില്‍ കൈവശം വച്ചിരുന്ന ആറേക്കറോളം ഭൂമി തിരിച്ചു പിടിച്ച് യോഗി ! ഈ സ്ഥലത്തെ അനധികൃത നിര്‍മാണങ്ങളെല്ലാം തകര്‍ത്ത് തരിപ്പണമാക്കി..

ഭൂമാഫിയ അനധികൃതമായി കൈയ്യേറിയ ആറേക്കറോളം വരുന്ന ഭൂമി തിരികെ പിടിച്ച് യോഗി സര്‍ക്കാര്‍. ഡല്‍ഹിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലെ ജലവിഭവ വകുപ്പിന്റെ സ്ഥലമാണ് ഡല്‍ഹിയില്‍ ഭൂമാഫിയ കാലങ്ങളായി കൈവശം വച്ചിരുന്നത്. ഈ ഭൂമി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തിരിച്ചുപിടിക്കുകയായിരുന്നു. ഇവിടെ അനധികൃതമായി നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം തകര്‍ത്ത് തരിപ്പണമാക്കാനും യോഗി ഉത്തരവ് നല്‍കിയിരുന്നു. ഇതും നടപ്പായി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് യു.പി ജലശക്തി മന്ത്രി മഹേന്ദ്രസിംഗ് ട്വീറ്റ് ചെയ്തു. അനധികൃത നിര്‍മ്മാണങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തു. സര്‍ക്കാര്‍ രൂപീകരിച്ച ശേഷം യോഗി ആദിത്യനാഥ് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ഭൂമാഫിയയ്ക്കെതിരെ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 67,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുകയും ചെയ്തു.

Read More

മൂന്നാറില്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി പട്ടാപ്പകല്‍ കൈയ്യേറാനുള്ള ശ്രമം പൊളിച്ചടുക്കി രേണുരാജ് ഐഎഎസ് ! സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെക്കണ്ട് കയ്യേറ്റക്കാര്‍ പമ്പ കടന്നു; രേണുരാജിനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

മൂന്നാര്‍: പട്ടാപ്പകല്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി കൈയ്യേറാനുള്ള ശ്രമത്തെ തോല്‍പ്പിച്ച് ദേവികുളം സബ് കളക്ടര്‍ രേണുരാജ് എഎഎസ്.ദേശീയപാതയോടു ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന സ്ഥലത്തെ കാടുവെട്ടിത്തെളിച്ച് കയ്യേറാനുള്ള ശ്രമമാണ് രേണുവിന്റെ ഉചിതമായ ഇടപെടലില്‍ തകര്‍ന്നത്. കാടുവെട്ടിത്തെളിച്ചുള്ള കയ്യേറ്റമറിഞ്ഞെത്തിയ സബ് കലക്ടര്‍ അടങ്ങുന്ന റവന്യൂ സംഘത്തെ കണ്ട് കയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ കൈയ്യില്‍ നിന്നു നഷ്ടമാകുമായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്ഥലമാണ് കളക്ടറുടെ ഇടപെടലോടെ തിരിച്ചു പിടിച്ചത്. ഞായറാഴ്ചയാണ് പത്തു പേര്‍ വരുന്ന സംഘം പട്ടാപകല്‍ കാടു വെട്ടിതെളിച്ച് ഭൂമി കയ്യേറുന്നതായുള്ള വിവരം സബ് കളക്ടര്‍ക്ക് കിട്ടുന്നത്. ഉടന്‍ തന്നെ രേണുരാജിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. റവന്യൂ സംഘത്തെ കണ്ടതും കൈയേറ്റ ജോലികളില്‍ മുഴുകിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മൂന്നാര്‍ മേഖലയിലെങ്ങും ഏക്കറ് കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് ശേഷിക്കുന്നത്. ഇവയില്‍ പലതും നിയമക്കുരുക്കിലും തര്‍ക്കങ്ങളിലും പെട്ട് കിടക്കുന്നതാണ്. ഈ…

Read More