മൂന്നാറില്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി പട്ടാപ്പകല്‍ കൈയ്യേറാനുള്ള ശ്രമം പൊളിച്ചടുക്കി രേണുരാജ് ഐഎഎസ് ! സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെക്കണ്ട് കയ്യേറ്റക്കാര്‍ പമ്പ കടന്നു; രേണുരാജിനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

മൂന്നാര്‍: പട്ടാപ്പകല്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി കൈയ്യേറാനുള്ള ശ്രമത്തെ തോല്‍പ്പിച്ച് ദേവികുളം സബ് കളക്ടര്‍ രേണുരാജ് എഎഎസ്.ദേശീയപാതയോടു ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന സ്ഥലത്തെ കാടുവെട്ടിത്തെളിച്ച് കയ്യേറാനുള്ള ശ്രമമാണ് രേണുവിന്റെ ഉചിതമായ ഇടപെടലില്‍ തകര്‍ന്നത്. കാടുവെട്ടിത്തെളിച്ചുള്ള കയ്യേറ്റമറിഞ്ഞെത്തിയ സബ് കലക്ടര്‍ അടങ്ങുന്ന റവന്യൂ സംഘത്തെ കണ്ട് കയ്യേറ്റക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ കൈയ്യില്‍ നിന്നു നഷ്ടമാകുമായിരുന്ന കോടികള്‍ വിലമതിക്കുന്ന സ്ഥലമാണ് കളക്ടറുടെ ഇടപെടലോടെ തിരിച്ചു പിടിച്ചത്.

ഞായറാഴ്ചയാണ് പത്തു പേര്‍ വരുന്ന സംഘം പട്ടാപകല്‍ കാടു വെട്ടിതെളിച്ച് ഭൂമി കയ്യേറുന്നതായുള്ള വിവരം സബ് കളക്ടര്‍ക്ക് കിട്ടുന്നത്. ഉടന്‍ തന്നെ രേണുരാജിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. റവന്യൂ സംഘത്തെ കണ്ടതും കൈയേറ്റ ജോലികളില്‍ മുഴുകിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മൂന്നാര്‍ മേഖലയിലെങ്ങും ഏക്കറ് കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് ശേഷിക്കുന്നത്. ഇവയില്‍ പലതും നിയമക്കുരുക്കിലും തര്‍ക്കങ്ങളിലും പെട്ട് കിടക്കുന്നതാണ്. ഈ സാഹചര്യം മുതലെടുത്ത് ഭൂമാഫിയയാണ് പട്ടാപകല്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറുന്നതാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കൈയേറ്റ മാഫിയക്ക് മുന്നണി ഭേദമെന്യെ പിന്തുണയുള്ളതായും ആരോപണമുണ്ട്. കോടികള്‍ വിലമതിക്കുന്ന സ്ഥലം കയ്യേറിയതിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. മൂന്നാര്‍ മേഖലയില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് ഭൂമാഫിയ കൈക്കലാക്കുന്നത്. ഉചിതമായ നടപടിയുണ്ടാകുമെന്നും പരിശോധന ഊര്‍ജിതമാക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു.

പട്ടാപ്പകല്‍ ഭൂമി കൈയേറാന്‍ ശ്രമിച്ച സംഘത്തിന് പിന്നില്‍ വന്‍തോക്കുകളാണെന്നാണ് വിവരം. രേണുരാജിന്റെ നടപടിയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ന്ിന്നും ലഭിക്കുന്നത്.സബ് കലക്ടറായി ദേവികുളത്ത് എത്തിയ ശേഷം ശക്തമായ നടപടികളാണ് രേണു കൈക്കൊള്ളുന്നത്. അടുത്തിടെ പത്ത് ബഹുനില കെട്ടിടങ്ങള്‍ക്കാണ് സബ് കലക്ടര്‍ സ്റ്റോപ്പ് മെമോ നല്‍കിയത്. മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് അനധിക്യതമായി പണിയുന്ന കെട്ടിടങ്ങള്‍ക്കായിരുന്നു സ്റ്റോപ്പ് മെമോ നല്‍കിയത്. നിയമപരമല്ലെന്ന് കണ്ടാണ് ഇവര്‍ നടപടി സ്വീകരിച്ചതും. ദേവികുളത്ത് എത്തിയതു മുതല്‍ 30 കെട്ടിടങ്ങള്‍ക്കാണ് ഇതിനകം സ്റ്റോപ്പ് മെമോ നല്‍കി. പല കെട്ടിടങ്ങളുടെയും തുടര്‍ നിര്‍മ്മാണം തടയുന്നതിനായി നിരീക്ഷ സംഘത്തിനും രൂപം നല്‍കിയുന്നു അവര്‍.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 14 സബ്കളക്ടര്‍മാരാണ് ദേവികുളത്ത് വന്നുപോയത്. രാഷ്ട്രീയ ഇടപെടല്‍ തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. വിആര്‍ പ്രേംകുമാറിന്റെ നടപടികള്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നതോടെ അദ്ദേഹത്തെ ശബരിമലയിലെ സ്‌പെഷ്യല്‍ ഓഫീസറാക്കി മാറ്റിയ ശേഷമാണ് ഡോ. രേണുരാജിനെ ഇവിടെ നിയമിച്ചത്. ദേവികുളത്തേക്ക് ഒരു വനിതാ ഉദ്യോഗസ്ഥ എത്തി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇതോടെ അധികം നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് ഇവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, കാര്യങ്ങള്‍ മറിച്ചായി അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്തു രേണു രാജ്.ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിര്‍മ്മാണവും വ്യാപകമായ ദേവികുളത്ത് ഔദ്യോഗിക കൃത്യനിര്‍വ്വഹണം ഏറെ കഠിനം തന്നെയാണ്. ഇതിനെ രേണു മറികടക്കാന്‍ തന്നാല്‍ ആവും വിധ അവര്‍ പ്രയത്‌നിച്ചു. രാഷ്ട്രീയ വമ്പന്മാരോട് കൊമ്പു കോര്‍ക്കുന്ന മുന്‍ഗാമികളുടെ പാതയാണ് ഇപ്പോള്‍ രേണു രാജും.

Related posts