കണ്‍മുമ്പില്‍ കാണുന്നത് മായയോ ! ഡിസ്‌പ്ലേ ടെക്‌നോളജിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് മഹാ വിസ്‌ഫോടനം; എല്‍സിഡി മുതല്‍ എഎംഒഎല്‍ഇഡി വരെ

ടെക്‌നോളജി അതിവേഗം കുതിക്കുകയാണ്. സിഎഫ്എല്ലില്‍ നിന്നും എല്‍ഇടിയിലേക്ക് ബള്‍ബ് മാറിയതിനു സമമാണ് എല്‍സിഡിയില്‍ നിന്ന് എല്‍ഇഡിയിലേക്കുള്ള ഡിസ്ല്‌പ്ലേ സംവിധാനങ്ങളുടെ മാറ്റം. എല്‍സിഡിയില്‍ സ്‌ക്രീനുകള്‍ക്ക് വെളിച്ചം നല്‍കിയിരുന്നത് കോള്‍ഡ് കാതോഡ് ഫ്‌ളൂറസെന്റ് ലാംപ് അഥവാ സിസിഎഫ്എല്‍ ആയിരുന്നു. അതിനു പകരം എല്‍ഇഡി എത്തിയതോടെ അവയെ ആദ്യം എല്‍ഇഡി ബാക്‌ലിറ്റ് ഡിസ്‌പ്ലേയെന്നും പിന്നീട് ചുരുക്കി എല്‍ഇഡി ഡിസ്‌പ്ലേയെന്നും വിളിച്ചു. താരതമ്യേന വലിപ്പമുള്ള സിസിഎഫ്എല്‍ ലൈറ്റുകള്‍ ഡിസ്‌പ്ലേയില്‍ എല്ലായിടത്തും ഒരേപോലെ വെളിച്ചമെത്തിച്ചപ്പോള്‍ എല്‍ഇഡി ഡിസ്‌പ്ലേയില്‍ ഓരോ എല്‍ഇഡിയും ഓരോ പിക്‌സലായി പ്രവര്‍ത്തിക്കുന്നു. അതായത് ഓരോ പിക്‌സലിലും ദൃശ്യം ആവശ്യപ്പെടുന്ന വെളിച്ചം മാത്രം. ഫലം, മികവാര്‍ന്ന മിഴിവുള്ള ദൃശ്യങ്ങള്‍, കുറഞ്ഞ വൈദ്യുതി ഉപയോഗം. അതിനു പുറമെ ഡിസ്‌പ്ലേയുടെ അരികുകളിലും കോണുകളിലുമെല്ലാം എല്‍ഇഡി സ്ഥാപിക്കാനാവുമെന്നതും സിസിഎഫ്എല്ലിനെക്കാള്‍ വലിപ്പക്കുറവുണ്ടെന്നതും ഗുണകരമായി. ഒഎല്‍ഇഡി അഥവാ ഓര്‍ഗാനിക് എല്‍ഇഡിയില്‍ പ്രകാശം പരത്തുന്ന ഘടകം ഓര്‍ഗാനിക് മിശ്രിതമായിരിക്കുമെന്നു മാത്രം. എല്‍ഇഡിയെക്കാള്‍…

Read More