മലയിടുക്കില്‍ നിന്നു നദിയിലേക്ക് പതിച്ച മനുഷ്യനു മുമ്പില്‍ രക്ഷകനായി അവതരിച്ച് ആപ്പിള്‍ ! ആപ്പിള്‍ വാച്ച് യുവാവിന്റെ ജീവന്‍ രക്ഷിച്ചത് ഇങ്ങനെ…

മലയിടുക്കില്‍ നിന്നു നദിയിലേക്ക് വീണ മനുഷ്യന് രക്ഷകനായത് ആപ്പിള്‍ വാച്ച്. ജെയിംസ് പ്രുഡ്‌സ്യാനോ എന്ന 28 വയസുകാരനായ യുഎസ്എയിലെ ന്യൂജേര്‍സി സ്വദേശിക്കാണ് കയ്യില്‍ കെട്ടിയ ആപ്പിള്‍ വാച്ച് വീഴ്ചയില്‍ രക്ഷയായത്. ഹാര്‍ട്ട്‌ഷ്രോണിലെ വുഡ് പാര്‍ക്കില്‍ ട്രക്കിംഗിനിടെയായിരുന്നു അപകടം സംഭവിച്ചത്. മലയിടുക്കില്‍ നിന്നു കാല്‍വഴുതി ഇയാള്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. നദിയിലൂടെ അല്‍പദൂരം ഒഴുകിയ ഇയാള്‍ക്ക് ഒരു പാറയില്‍ അള്ളിപ്പിടിക്കാനായി. എന്നാല്‍ യുവാവിന്റെ പിറകുവശത്ത് ക്ഷതം സംഭവിച്ചു. അതേ സമയം കൈയ്യില്‍ കെട്ടി ആപ്പിള്‍ വാച്ച് അതിന്റെ ‘ഫാള്‍ ഡിറ്റക്ഷന്‍’ ഫീച്ചര്‍ ഉപയോഗിച്ച് വീഴ്ച മനസിലാക്കി എമര്‍ജന്‍സി നമ്പറായ 911 ലേക്ക് എസ്ഒഎസ് കോള്‍ ചെയ്തു. നദിയിലെ പാറയ്ക്കിടയില്‍ കടുത്ത വേദനയില്‍ നിന്ന ഞാന്‍ മരണം മുന്നില്‍കണ്ടു എന്നതാണ് സത്യം. മനസുകൊണ്ട് എല്ലാവരോടും യാത്രമൊഴി പറയുകയായിരുന്നു ഞാന്‍ ജെയിംസ് ന്യൂസ് 12 ചാനലിനോട് പറഞ്ഞു. വീണപ്പോള്‍ തന്നെ ജെയിംസിന്റെ അമ്മയ്ക്ക്…

Read More

വെറുതെ മുകളിലേക്ക് നോക്കിയപ്പോള്‍ സബാത് കണ്ടത് രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീഴുന്ന പിഞ്ചുകുഞ്ഞിനെ ! പിന്നെ ഓടിച്ചെന്ന് കുട്ടിയെ കൈകളിലാക്കി; കൗമാരക്കാരനെ അഭിനന്ദിച്ച് ലോകം; അദ്ഭുത സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറല്‍…

ഇതിനെയൊക്കെയായിരിക്കുമോ ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കുന്നത്…റോഡില്‍ നില്‍ക്കുകയായിരുന്ന ഫ്യൂസി സബാത്തിനെ വെറുതെ മുകളിലേക്ക് നോക്കാന്‍ പ്രേരിപ്പിച്ചതും അതേ നിയോഗമായിരിക്കണം. മുകളിലേക്ക് നോക്കിയപ്പോള്‍ സബാത് കണ്ടത് ഒരു ഭീകരകാഴ്ചയായിരുന്നു. ഒരു പിഞ്ചുകുഞ്ഞ് രണ്ടാംനിലയുടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് നിമിഷത്തിന്റെ നൂറിലൊരംശത്തെ സമയം കൊണ്ട് മനസ്സിലാക്കിയ സബാത് ഇരുകൈയ്യും നീട്ടി കുട്ടിയെ കൈപ്പിടിയിലൊതുക്കി. ഒരു നിമിഷം പാളിയിരുന്നെങ്കില്‍ റോഡില്‍ വീണ് ആ കൊച്ചുകുഞ്ഞിന്റെ ശരീരം ചിതറിയേനെ. തുര്‍ക്കി ഇസ്താംബുളിലെ ഫാറ്റി ജില്ലയിലാണ് സംഭവം. ദോഹ മുഹമ്മദ് എന്ന രണ്ടുവയസുകാരിയാണ് ഫ്‌ലാറ്റിന്റെ രണ്ടാം നിലയുടെ ജനലിലൂടെ അബദ്ധത്തില്‍ താഴേക്കു വീണത്. ദോഹയുടെ അമ്മ അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. സബാതിന്റെ കൈയ്യിലേക്കു വീണ ദോഹയ്ക്ക് പോറല്‍ പോലും പറ്റിയില്ല. സംഭവം കണ്ടുനിന്നവര്‍ ഉടന്‍ ഓടിക്കൂടി. കുട്ടിയെ രക്ഷിച്ചതിന് സബാതിന് ദോഹയുടെ മാതാപിതാക്കള്‍ പാരിതോഷികവും നല്‍കി. സിസിടിവിയല്‍ പതിഞ്ഞ…

Read More