മലയിടുക്കില്‍ നിന്നു നദിയിലേക്ക് പതിച്ച മനുഷ്യനു മുമ്പില്‍ രക്ഷകനായി അവതരിച്ച് ആപ്പിള്‍ ! ആപ്പിള്‍ വാച്ച് യുവാവിന്റെ ജീവന്‍ രക്ഷിച്ചത് ഇങ്ങനെ…

മലയിടുക്കില്‍ നിന്നു നദിയിലേക്ക് വീണ മനുഷ്യന് രക്ഷകനായത് ആപ്പിള്‍ വാച്ച്. ജെയിംസ് പ്രുഡ്‌സ്യാനോ എന്ന 28 വയസുകാരനായ യുഎസ്എയിലെ ന്യൂജേര്‍സി സ്വദേശിക്കാണ് കയ്യില്‍ കെട്ടിയ ആപ്പിള്‍ വാച്ച് വീഴ്ചയില്‍ രക്ഷയായത്. ഹാര്‍ട്ട്‌ഷ്രോണിലെ വുഡ് പാര്‍ക്കില്‍ ട്രക്കിംഗിനിടെയായിരുന്നു അപകടം സംഭവിച്ചത്. മലയിടുക്കില്‍ നിന്നു കാല്‍വഴുതി ഇയാള്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. നദിയിലൂടെ അല്‍പദൂരം ഒഴുകിയ ഇയാള്‍ക്ക് ഒരു പാറയില്‍ അള്ളിപ്പിടിക്കാനായി. എന്നാല്‍ യുവാവിന്റെ പിറകുവശത്ത് ക്ഷതം സംഭവിച്ചു. അതേ സമയം കൈയ്യില്‍ കെട്ടി ആപ്പിള്‍ വാച്ച് അതിന്റെ ‘ഫാള്‍ ഡിറ്റക്ഷന്‍’ ഫീച്ചര്‍ ഉപയോഗിച്ച് വീഴ്ച മനസിലാക്കി എമര്‍ജന്‍സി നമ്പറായ 911 ലേക്ക് എസ്ഒഎസ് കോള്‍ ചെയ്തു. നദിയിലെ പാറയ്ക്കിടയില്‍ കടുത്ത വേദനയില്‍ നിന്ന ഞാന്‍ മരണം മുന്നില്‍കണ്ടു എന്നതാണ് സത്യം. മനസുകൊണ്ട് എല്ലാവരോടും യാത്രമൊഴി പറയുകയായിരുന്നു ഞാന്‍ ജെയിംസ് ന്യൂസ് 12 ചാനലിനോട് പറഞ്ഞു. വീണപ്പോള്‍ തന്നെ ജെയിംസിന്റെ അമ്മയ്ക്ക്…

Read More

തരംഗമാവാന്‍ ഉറച്ച് ഷവോമി! ഒരു രൂപയ്ക്ക് റെഡ്മി നോട്ട്; ഫ്‌ളാഷ് സെയിലിന്റെ ആരംഭം ഏപ്രില്‍ പത്തിന്; ഓഫറിനെക്കുറിച്ച് കൂടുതലറിയാം

മൊബൈല്‍ പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗമാകുകയെന്ന ലക്ഷ്യത്തോടെ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ഓഫറുമായി ചൈനീസ് കമ്പനി ഷവോമി. ഏപ്രില്‍ ആറിന് ഓണ്‍ലൈനില്‍ കമ്പനി നടത്തുന്ന ഫ്ളാഷ് സെയിലിലാണ് വന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു രൂപയ്ക്ക് മി ബാന്‍ഡ് 2ഉം 10,000 എംഎഎച്ച് പവര്‍ ബാങ്കും ഷവോമി വില്‍പ്പനയ്ക്ക് വെക്കുന്നുണ്ട്. ഷവോമിയുടെ മി സ്റ്റോര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഫ്ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ കഴിയൂ. ഏപ്രില്‍ പത്തിന് രാവിലെ പത്തിനാണ് ഫ്ളാഷ് സെയിലിന്റെ ആരംഭം. 20 റെഡ്മി നോട്ട് 4 ആണ് കമ്പനി ഒരു രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മി ബാന്‍ഡ് 2ന്റേയും(40 എണ്ണം) 10,000എംഎഎച്ച് പവര്‍ ബാങ്കിന്റേയും( 50 എണ്ണം) വില്‍പ്പന. സ്റ്റോക്ക് തീരും വരെയാണ് ഡിവൈസുകളുടെ…

Read More

ചിന്തകള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാങ്കേതിക വിദ്യ വരുന്നു! തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനായി കമ്പനിയും; ന്യൂറല്‍ ലേസ് എന്ന വിദ്യയെക്കുറിച്ചറിയാം

ഇപ്പോള്‍ ഏത് ഇലക്ട്രോണിക് മാദ്ധ്യമങ്ങളില്‍ നിന്ന് വേണമെങ്കിലും വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ മനുഷ്യ ബുദ്ധിയില്‍ നിന്ന് ആളുകളുടെ ചിന്തകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനങ്ങള്‍. മനുഷ്യന്റെ  തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഒരു കമ്പനിക്ക് കാലിഫോര്‍ണിയയില്‍ തുടക്കം കുറിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ടെസ്ല ഇന്‍ക്’ എന്ന ലോകപ്രശസ്ത കമ്പനിയുടെ സ്ഥാപകന്‍ എലണ്‍ മസ്‌ക് ആണ് ‘ന്യൂറാലിങ്ക് കോര്‍പ്’ എന്ന പേരില്‍ കമ്പനിക്ക് രൂപം നല്‍കിയിരിക്കുന്നത്. ചെറിയ ഇലക്ട്രോഡുകള്‍ തലച്ചോറുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് ‘ന്യൂറല്‍ ലേസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. തലച്ചോറുമായി ഇപ്രകാരം കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ച് ചിന്തകളെ ഡൗണ്‍ലോഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ ഈ സാങ്കേതികവിദ്യയുടെ ശാസ്ത്രീയ വിശദാംശങ്ങള്‍ സംബന്ധിച്ചോ ഗവേഷണങ്ങള്‍ ഏതുതരത്തിലാണ് മുന്നേറുന്നതെന്ന കാര്യമോ…

Read More