ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മെസിയും ഒരുമിച്ചു കളിക്കാന്‍ വഴിയൊരുങ്ങുന്നു ! ക്രിസ്റ്റിയാനോയെ ബാഴ്‌സയ്ക്കു വില്‍ക്കാന്‍ യുവന്റസ് ഒരുങ്ങുന്നു…

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന വാര്‍ത്തായാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയും ഒരുമിച്ച കളിക്കാന്‍ വഴിയൊരുങ്ങുന്നു എന്നതാണ് ആ വാര്‍ത്ത. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട്‌കോമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. റൊണാള്‍ഡോയെ ബാഴ്‌സലോണയ്ക്ക് നല്‍കാന്‍ യുവന്റസ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും യുവന്റസ് പുറത്തായതിന്റെ അതൃപ്തിമൂലം ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുമാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് കായികലോകത്തെ ഞെട്ടിക്കുന്ന പുതിയ വാര്‍ത്ത പുറത്ത് വരുന്നത്. റൊണാള്‍ഡോയുടെ ഉയര്‍ന്ന വേതനം യുവന്റസിന് വലിയ തലവേദനയാണെന്നന്നും അതിനാലാണ് റൊണാള്‍ോഡയെ യുവന്റസ് ബാഴ്സക്ക് കൈമാറുന്നതെന്നുമാണ് ഗോള്‍ പറയുന്നത്. സ്പാനിഷ് സ്‌പോര്‍ട്സ് ലേഖകന്‍ ബലാഗിനെ ഉദ്ധരിച്ച്കൊണ്ടാണ് ഗോള്‍ ഡോട്ട് കോം വാര്‍ത്ത പുറത്തുവിട്ടത്. കൊവിഡ്19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ താരങ്ങളുടെ ഉയര്‍ന്ന വേതനം ക്ലബ്ബുകള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.…

Read More

എതിര്‍ ടീമിലെ താരത്തിന്റെ മകനെ കൊഞ്ചിച്ച് മെസി; അര്‍ജന്റീനിയന്‍ ഇതിഹാസ താരത്തിന്റെ വീഡിയോ വൈറലാവുന്നു…

ഫുട്‌ബോളില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത താരമാണ് ലയണല്‍ മെസി. ആ ഇടങ്കാലിന്റെ മാന്ത്രികത ലോകമെമ്പാടുമുള്ള ആരാധകരെയാണ് കോരിത്തരിപ്പിക്കുന്നത്. അഞ്ച് തവണ ഫുട്ബോളിലെ അത്യുന്നത പുരസ്‌കാരമായ ബാലണ്‍ ഡി ഓര്‍ നേടിയ മെസി എതിര്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും എന്തിന് കളി നിയന്ത്രിക്കുന്ന റഫറിമാര്‍ക്ക് പോലും ആരാധനാപാത്രമാണ്. കളിമികവ് കൊണ്ടും മികച്ച പെരുമാറ്റം കൊണ്ടും ലോകമാസകലം മെസിയ്ക്ക് ആരാധകരേറെ. എതിര്‍താരങ്ങളോട് കളിയിലും പുറത്തും ബഹുമാനം സൂക്ഷിക്കുന്ന ഇതിഹാസതാരത്തിന്റെ ഒരു പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലാ ലിഗയില്‍ ബാഴ്സയുടെ എതിരാളിയായ റയല്‍ ബെറ്റിസ് താരം ആന്ദ്രെസ് ഗുര്‍ഡാഡോയുടെ മകനെ ലാളിക്കുന്ന മെസിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവമാണെങ്കിലും വീഡിയോ ഇപ്പോഴാണ് പുറത്ത് വരുന്നത്. ഗുര്‍ഡാഡോയുടെ ഭാര്യയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ബെറ്റിസിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം മെസിയെ കാണാന്‍ മകനുമൊപ്പം…

Read More

അടി മക്കളേ ലൈക്ക് ! മെസിയുടെ അപ്രതീക്ഷിത സമ്മാനത്തില്‍ ത്രില്ലടിച്ച് മലയാളികള്‍; ലോകകപ്പ് പ്രമാണിച്ച് മെസി തയ്യാറാക്കിയ വീഡിയോയില്‍ മലയാളികളും; വീഡിയോ വൈറലാവുന്നു…

മലപ്പുറം: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ എന്ന് പലരും വിശേഷിപ്പിക്കുന്ന താരമാണ് ലയണല്‍ മെസി. ഫുട്‌ബോള്‍ അറിയാവുന്നവരും അല്ലാത്തവരുമെല്ലാം മെസിയുടെ ആരാധകരുടെ പട്ടികയിലുണ്ടാകും. മെസിയോടുള്ള ആരാധനയില്‍ മലയാളികളും ഒട്ടും പിന്നിലല്ല. ഒരു പക്ഷെ കടുത്ത ബ്രസീല്‍ ആരാധകര്‍ വരെ താന്‍ മെസിയുടെ ആരാധകനാണെന്ന് സമ്മതിക്കും. ഇപ്പോഴിതാ മലയാളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഫുട്‌ബോള്‍ രാജാവ്. ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീന കപ്പടിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡിയോ ആണ് സംഭവം. മലയാളികളായ ആരാധകരെയും ഉള്‍പ്പെടുത്തിയാണ് മെസി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അര്‍ജന്‍റീനയ്ക്ക് ആവേശം പകരാനായി തയ്യാറാക്കിയ വീഡിയോ മെസി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് എന്നിവരാണ് അര്‍ജന്‍റീനയ്ക്ക് ജയ് വിളിക്കുന്ന വീഡിയോയിലുള്ളത്. 22 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം.

Read More