നോ​ക്കൗ​ട്ടി​ല്‍ നെ​ഞ്ചി​ടി​പ്പ്; നടക്കുമോ നെ​യ്മ​ര്‍- ക്രി​സ്റ്റ്യാനോ പോ​രാ​ട്ടം

ദോ​ഹ: നെ​യ്മ​റി​ല്ലാ​ത്ത​തി​ന്‍റെ ആ​ശ​ങ്ക ബ്ര​സീ​ലി​ന് ഇ​തു​വ​രെ ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന് കാ​മ​റൂ​ണി​നോ​ട് വി​ജ​യി​ക്കു​ക​യോ സ​മ​നി​ല നേ​ടു​ക​യോ ചെ​യ​താ​ല്‍ മ​ഞ്ഞ​പ്പ​ട ഗ്രൂ​പ്പ് ചാ​മ്പ്യ​ന്‍​മാ​രാ​കും. എ​ന്നാ​ല്‍ പ്രീ​ക്വാ​ര്‍​ട്ട​ര്‍ മു​ത​ല്‍ ദു​ര്‍​ഘ​ടം പി​ടി​ച്ച​പാ​ത​യാ​ണ് മു​ന്നി​ലു​ള്ള​ത്. ഗ്രൂ​പ്പ് എ​ച്ചി​ല്‍ നി​ല​വി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള പോ​ര്‍​ച്ചു​ഗ​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന ദ​ക്ഷി​ണ​കൊ​റി​യ​യു​മാ​യു​ള്ള മ​ല്‍​സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ എ​തി​രാ​ളി​യാ​യി വ​രി​ക പോ​ച്ചു​ഗ​ലാ​യി​രി​ക്കും. അ​താ​യ​ത് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഘാ​ന, ഉ​റു​ഗ്വേ, പോ​ര്‍​ച്ചു​ഗ​ല്‍ എ​ന്നീ വ​മ്പ​ന്‍​മാ​രി​ല്‍ ഒ​രാ​ളു​മാ​യി​ട്ടാ​യി​രി​ക്കും ബ്ര​സി​ലീ​ന്‍റെ മ​ല്‍​സ​രം. അ​തു​ക​ഴി​ഞ്ഞാ​ല്‍ എ​ല്ലാം ശ​രി​യാ​വു​ക​യാ​ണെ​ങ്കി​ല്‍ സ്‌​പെ​യി​ന്‍- ബ്ര​സീ​ല്‍ ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് മു​ന്നി​ല്‍ പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ഓ​സ്‌​ട്രേ​ലി​യ , അ​മേ​രി​ക്ക, നെ​ത​ര്‍​ലാ​ന്‍​ഡ് ഇ​വ​രി​ലൊ​രാ​ളാ​യി​രി​ക്കും എ​തി​രാ​ളി​ക​ള്‍.​ക​ണ​ക്കൂ​കു​ട്ടി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍ . നോ​ക്കൗ​ട്ട​ല്ലേ… ഒ​ന്നു​പ​ത​റി​യാ​ല്‍ എ​ല്ലാം തീ​ര്‍​ന്നു.

Read More

അ​ഞ്ച് ലോ​ക​ക​പ്പു​ക​ളി​ൽ ആ​ദ്യ ഗോ​ൾ നേ​ടു​ന്ന റി​ക്കാ​ർ​ഡ് സ്വന്തമാക്കി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

  ദോ​ഹ: ലോ​ക ഫു​ട്ബോ​ളി​ലെ ഇ​തി​ഹാ​സ​മെ​ന്ന​തി​ന് അ​ടി​വ​ര​യി​ട്ട് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. അ​ടു​ത്തെ​ങ്ങും ആ​രും മ​റി​ക​ട​ക്കാ​ൻ ഇ​ട​യി​ല്ലാ​ത്ത ഫു​ട്ബോ​ൾ റി​ക്കാ​ർ​ഡ് പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ സ്വ​ന്ത​മാ​ക്കി. ഘാ​ന​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗോ​ൾ നേ​ടി​യ​തോ​ടെ അ​ഞ്ച് ലോ​ക​ക​പ്പു​ക​ളി​ൽ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ പു​രു​ഷ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് റൊ​ണാ​ൾ​ഡോ സ്വ​ന്ത​മാ​ക്കി​യ​ത്. 2006, 2010, 2014, 2018 വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന ലോ​ക​ക​പ്പു​ക​ളി​ലും റൊ​ണാ​ൾ​ഡോ ഗോ​ൾ നേ​ടി. ല​യ​ണ​ൽ മെ​സി, മി​റോ​സ്ലാ​വ് ക്ലോ​സെ, പെ​ലെ, ഉ​വ് സീ​ല​ർ എ​ന്നി​വ​ർ നാ​ല് ലോ​ക​ക​പ്പി​ൽ ഗോ​ൾ നേ​ടി​യി​ട്ടു​ണ്ട്. പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഗോ​ൾ നേ​ടി​യ താ​രം മ​റ്റൊ​രു റി​ക്കാ​ർ​ഡി​നും ഉ​ട​മ​യാ​യി. മൂ​ന്ന് ലോ​ക​ക​പ്പി​ൽ പെ​നാൽ​റ്റി ഗോ​ളാ​ക്കു​ന്ന താ​രം എ​ന്ന റി​ക്കാ​ർ​ഡും ഇ​നി റൊ​ണോ​യ്ക്കു സ്വ​ന്തം.

Read More

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും റൊ​ണാ​ൾ​ഡോ പു​ലി..!  ‘ഞാ​ൻ റി​ക്കാ​ർ​ഡു​ക​ളെ പി​ന്തു​ട​രു​ന്നി​ല്ല, പ​ക​രം റി​ക്കാ​ർ​ഡു​ക​ൾ എ​ന്നെ പി​ന്തു​ട​രു​ന്നു’….

ഫു​ട്ബോ​ൾ ഐ​ക്ക​ൺ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ അ​ടു​ത്തി​ടെ പി​യേ​ഴ്‌​സ് മോ​ർ​ഗ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ‘ഞാ​ൻ റി​ക്കാ​ർ​ഡു​ക​ളെ പി​ന്തു​ട​രു​ന്നി​ല്ല, പ​ക​രം റി​ക്കാ​ർ​ഡു​ക​ൾ എ​ന്നെ പി​ന്തു​ട​രു​ന്നു’ എ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഈ ​പ്ര​സ്താ​വ​ന വ​ള​രെ ശ​രി​യാ​ണെ​ന്ന് പ​ല​പ്പോ​ഴും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഇ​താ പു​തി​യൊ​രു റി​ക്കാ​ർ​ഡ് കൂ​ടി തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് റോ​ണോ. എ​ന്നാ​ൽ ക​ള​ത്തി​ന് പു​റ​ത്താ​ണെ​ന്ന് മാ​ത്രം. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 500 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്‌​സു​ള്ള ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വ്യ​ക്തി​യാ​യി പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ താ​രം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ക്രി​സ്റ്റ്യാ​നൊ ഈ ​നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​ത്. ലോ​ക​ത്ത് മ​റ്റൊ​രാ​ൾ​ക്കും ഇ​ത്ര​യ​ധി​കം പേ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നു​ള്ള​ത് CR 7 എ​ന്ന ബ്രാ​ൻ​ഡി​ന്‍റെ മ​ഹ​ത്വം വി​ളി​ച്ചോ​തു​ന്ന​താ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ​ലി​യ ഒ​രു തു​ക പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ന്ന താ​ര​മാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം കൂ​ടി​യാ​യ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ. 375 ദ​ശ​ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സു​ള്ള ല​യ​ണ​ൽ മെ​സി​യാ​ണ് പ​ട്ടി​ക​യി​ലെ ര​ണ്ടാ​മ​ത്തെ സെ​ലി​ബ്രി​റ്റി.

Read More

ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മെസിയും ഒരുമിച്ചു കളിക്കാന്‍ വഴിയൊരുങ്ങുന്നു ! ക്രിസ്റ്റിയാനോയെ ബാഴ്‌സയ്ക്കു വില്‍ക്കാന്‍ യുവന്റസ് ഒരുങ്ങുന്നു…

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന വാര്‍ത്തായാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയും ഒരുമിച്ച കളിക്കാന്‍ വഴിയൊരുങ്ങുന്നു എന്നതാണ് ആ വാര്‍ത്ത. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട്‌കോമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. റൊണാള്‍ഡോയെ ബാഴ്‌സലോണയ്ക്ക് നല്‍കാന്‍ യുവന്റസ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും യുവന്റസ് പുറത്തായതിന്റെ അതൃപ്തിമൂലം ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുമാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് കായികലോകത്തെ ഞെട്ടിക്കുന്ന പുതിയ വാര്‍ത്ത പുറത്ത് വരുന്നത്. റൊണാള്‍ഡോയുടെ ഉയര്‍ന്ന വേതനം യുവന്റസിന് വലിയ തലവേദനയാണെന്നന്നും അതിനാലാണ് റൊണാള്‍ോഡയെ യുവന്റസ് ബാഴ്സക്ക് കൈമാറുന്നതെന്നുമാണ് ഗോള്‍ പറയുന്നത്. സ്പാനിഷ് സ്‌പോര്‍ട്സ് ലേഖകന്‍ ബലാഗിനെ ഉദ്ധരിച്ച്കൊണ്ടാണ് ഗോള്‍ ഡോട്ട് കോം വാര്‍ത്ത പുറത്തുവിട്ടത്. കൊവിഡ്19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ താരങ്ങളുടെ ഉയര്‍ന്ന വേതനം ക്ലബ്ബുകള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.…

Read More

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി ! താരം പ്രതിഫലമായി നല്‍കിയത് രണ്ടു കോടിയെന്നും വെളിപ്പെടുത്തല്‍…

ലാസ് വെഗാസ്: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരേ ലൈംഗിക പീഡനാരോപണവുമായി യുവതി രംഗത്ത്. 34കാരിയായ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗായാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. വാര്‍ത്ത പുറത്തു വിട്ട ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലിനെതിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകര്‍ നോട്ടീസ് അയച്ചു. പീഡനമല്ല ഉഭയസമ്മത പ്രകാരം നടന്ന ബന്ധമാണെന്ന് ക്രിസ്റ്റിയാനോയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. 2009ല്‍ ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ച് റൊണോ പീഡിപ്പിച്ചെന്നാണ് കാതറിന്റെ പരാതി. 375000 ഡോളര്‍ (രണ്ടു കോടി 70 ലക്ഷം) പ്രതിഫലമായി നല്‍കിയെന്നും യുവതി പറഞ്ഞു. എതിര്‍ത്തിട്ടും ബലമായി ഉപദ്രവിച്ചെന്ന് യുവതി പറയുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോയുമായി അടുത്ത വൃത്തങ്ങള്‍ ആരോപണം നിഷേധിച്ചു. 2009ല്‍ മാഞ്ചസ്റ്ററില്‍ നിന്ന് റയലിലേയ്ക്ക് മാറിയ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുന്നു. എന്നാല്‍ യുവതി പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഒരു അഭിഭാഷകനെ സമീപിച്ച് നഷ്ട പരിഹാരം ആവശ്യപ്പെട്ട് റൊണാള്‍ഡോയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

Read More

എന്നെ നൈസായി തേച്ചു; സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ ആരോപണവുമായി മുന്‍ കാമുകി രംഗത്ത്; തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടാഷ

  റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി മുന്‍ കാമുകിയും റിയാലിറ്റി ടിവി താരവുമായ നടാഷ റോഡ്രിഗസ് രംഗത്ത്. നിലവിലെ കാമുകിയായ ജോര്‍ജിയാന റോഡ്രിഗസിന് വേണ്ടി തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടാഷ പറഞ്ഞു. ജോര്‍ജിയാനയില്‍ റൊണാള്‍ഡോയ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെയായിരുന്നു നടാഷയുടെ ആരോപണം. ആദ്യ കാമുകിയായ റഷ്യന്‍ മോഡല്‍ ഐറിന ഷെയ്ക്കുമായി ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് റൊണാള്‍ഡോ നടാഷയുമായി ബന്ധത്തിലാവുന്നത്. ടാബ്ലോയിഡായ ദി സണ്ണിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടാഷ റോണോയ്‌ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. റോണോയുമായുള്ള ബന്ധത്തെക്കുറിച്ച് നടാഷ പറയുന്നതിങ്ങനെ.’അദ്ദേഹത്തിന് മുമ്പ് ഒരു കാമുകി ഉണ്ടായിരുന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അദ്ദേഹം നല്ല ഒരു വ്യക്തിയായിരുന്നു, ഏറെ കാലം ഞങ്ങളുടെ ബന്ധം തുടര്‍ന്നു. ഒരുമിച്ചുളള രാത്രികള്‍ വളരെയധികം ആസ്വദിച്ചു. എന്നാല്‍ പിന്നീട് ഒരു പോര്‍ച്ചുഗീസ് റിയാലിറ്റി ഷോയില്‍ ഞാന്‍ പോവുകയാണെന്ന്…

Read More