രാ​ജ്യ​ത്തി​ന് വ​ന്‍ നേ​ട്ടം ! ജ​മ്മു കാ​ശ്മീ​രി​ല്‍ 59 ല​ക്ഷം ട​ണ്‍ ലി​ഥി​യം ക​ണ്ടെ​ത്തി ! രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യം…

രാ​ജ്യ​ത്തി​ന് വ​ലി​യ സ​ന്തോ​ഷം പ​ക​രു​ന്ന വാ​ര്‍​ത്ത​യു​മാ​യി ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ലി​ഥി​യം ശേ​ഖ​രം ക​ണ്ടെ​ത്തി. ജ​മ്മു ക​ശ്മീ​രി​ലെ രെ​യാ​സി ജി​ല്ല​യി​ലെ സ​ലാ​ല്‍ ഹൈ​മ​ന എ​ന്ന പ്ര​ദേ​ശ​ത്താ​ണ് ലി​ഥി​യ​ത്തി​ന്റെ വ​ന്‍ ശേ​ഖ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 5.9 ദ​ശ​ല​ക്ഷം ട​ണ്‍ ലി​ഥി​യം ശേ​ഖ​ര​മാ​ണ് കാ​ശ്മീ​രി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് രാ​ജ്യ​ത്ത് ലി​ഥി​യം ശേ​ഖ​രം ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വെ ഓ​ഫ് ഇ​ന്ത്യ​ന്‍ മൈ​ന്‍​സ് സെ​ക്ര​ട്ട​റി വി​വേ​ക് ഭ​ര​ധ്വാ​ജ് പ​റ​ഞ്ഞു. സ്വ​ര്‍​ണം, ലി​ഥി​യം അ​ട​ക്കം 51 ലോ​ഹ- ധാ​തു നി​ക്ഷേ​പ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള റി​പ്പോ​ര്‍​ട്ട് അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. 51 എ​ണ്ണ​ത്തി​ല്‍ അ​ഞ്ച് ബ്ലോ​ക്കു​ക​ള്‍ സ്വ​ര്‍​ണ​വും പൊ​ട്ടാ​ഷ്, മൊ​ളി​ബ്ഡി​നം തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു​ള്ള​വ. ജ​മ്മു ക​ശ്മീ​ര്‍, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഢ്, ഗു​ജ​റാ​ത്ത്, ഝാ​ര്‍​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഒ​ഡി​ഷ, രാ​ജ​സ്ഥാ​ന്‍, ത​മി​ഴ്‌​നാ​ട്, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​ട്ടാ​ണ് വി​വി​ധ ലോ​ഹ – ധാ​തു ശേ​ഖ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം…

Read More