വിവാഹത്തിന് വിലങ്ങുതടിയായി കമ്യൂണിസം! ഒടുവില്‍ വീട്ടുകാര്‍ അയഞ്ഞപ്പോള്‍ ജോണ്‍സന്റെ ജീവിതസഖിയായി ലിത്വാനിയന്‍ യുവതി…

അലപ്പുഴയിലെ തുമ്പോളിയും യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയും ബന്ധുക്കളാകാന്‍ ഒരുങ്ങുന്നു. എങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ കമിതാക്കള്‍ മൂലമെന്ന് ഉത്തരം പറയേണ്ടി വരും. തുമ്പോളിയില്‍ നിന്നുള്ള ചെക്കന്‍ ലിത്വാനിയന്‍ പെണ്ണിനെ പ്രേമിച്ചതാണ് വാര്‍ത്ത. പക്ഷേ, ഇരുനാടിന്റെയും രാഷ്ട്രീയം വിവാഹം മുടങ്ങുന്നതിന്റെ അറ്റം വരെയെത്തിയെന്നതാണ് കൗതുകം. രാഷ്ട്രീയം പറഞ്ഞാല്‍ തുമ്പോളിയിലെ കട്ട സഖാവാണ് ജോണ്‍സണ്‍. സജീവ സിപിഎം പ്രവര്‍ത്തകന്‍. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിംഗം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ വച്ചാണ് ക്രിസ്റ്റീനയെ പരിചയപ്പെടുന്നത്. പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയം നടന്നു. എന്നാല്‍ പ്രണയകഥ കടല്‍കടന്ന് ലിത്വാനയിലെത്തിയപ്പോള്‍ വില്ലനായത് കമ്മ്യൂണിസം. 90 കളില്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ലിത്വാനിയ. കമ്യൂണിസത്തിന്റെ ക്രൂരതകള്‍ മറക്കാന്‍ കഴിയാത്ത ഒരു രാജ്യത്തേക്ക് ചെങ്കൊടിയേന്തിയ ജോണ്‍സനെ സ്വീകരിക്കാന്‍ ക്രിസ്റ്റീനയുടെ കുടുംബം വിസമ്മതിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ ക്രിസ്റ്റീന, കേരളത്തിലെത്തിയതും ജോണ്‍സനെ കണ്ടതും പരിചയപ്പെട്ടതുമെല്ലാം കുടുംബത്തെ പറഞ്ഞുമനസ്സിലാക്കി. ഒടുവില്‍ സ്‌നേഹിക്കുന്ന…

Read More